Tag: Kavumvattam
നടേരി കാവുംവട്ടത്ത് ലഹരി വില്‍പ്പന ചോദ്യം ചെയ്ത പ്രദേശവാസികളെ ഒരുസംഘം ആക്രമിച്ചതായി പരാതി; രണ്ട് സ്ത്രീകളടക്കം അഞ്ചുപേര്‍ക്ക് പരിക്ക്
നടേരി: കാവുംവട്ടത്ത് രാത്രിയില്‍ കൂട്ടംകൂടിയുള്ള ലഹരി വില്‍പ്പന ചോദ്യം ചെയ്ത പ്രദേശവാസികളെ ഒരു സംഘം മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനത്തില്‍ രണ്ട് സ്ത്രീകളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മമ്മിളി മീത്തല്‍ സജിത്ത്, ഗീപേഷ്, അരുണ്‍ ഗോവിന്ദ് എന്നിവര്‍ക്കും രണ്ട് സ്ത്രീകള്‍ക്കുമാണ് പരിക്കേറ്റത്. ഇവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. തങ്ങളുടെ വീടിന് സമീപത്ത് രാത്രിയില്‍ ലഹരി സംഘം
സൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിയ തുക കുഞ്ഞനുജന് നല്കിയ കുരുന്നുകൾ, തേങ്ങ വിറ്റും ഓട്ടോറിക്ഷ ഓടിച്ചും കുറി നടത്തിയും ചികിത്സയ്ക്കായി ധനസമാഹരണം; പുഞ്ചിരി ബാക്കിയാക്കി ധാര്‍മ്മിക് വിട വാങ്ങുമ്പോള്‍ കരച്ചിലടക്കാനാകാതെ നാട്
സ്വന്തം ലേഖകൻ കൊയിലാണ്ടി: നാല് വയസ് മാത്രമേ കുഞ്ഞു ധാര്‍മ്മികിന് ഉണ്ടായിരുന്നുള്ളു. എല്ലാ കുരുന്നുകളെയും പോലെ ചിരിച്ചുകളിച്ച് നമുക്ക് ചുറ്റും ഓടിക്കളിച്ച് നടക്കേണ്ട പ്രായം. എന്നാല്‍ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ വിധി ധാര്‍മ്മികിനോട് ക്രൂരത കാണിച്ചു. രണ്ട് വയസാവുമ്പോഴാണ് ധാര്‍മ്മികിന് രക്താര്‍ബുദം (ലുക്കീമിയ) എന്ന രോഗം സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തില്‍ തലശ്ശേരിയിലെ മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ ചികിത്സയിലൂടെ അവന്
സ്വാതന്ത്ര്യദിന ആഘോഷ പരിപാടികളുമായി കാവുംവട്ടം ഓട്ടോ കോഡിനേഷന്‍ കമ്മിറ്റി; ആതുര രംഗത്തെ സേവനത്തിന് ഹോമിയോ പ്രാക്ടീഷണര്‍ ജയചന്ദ്രന് ആദരം
കാവുംവട്ടം: കാവുംവട്ടം ഓട്ടോ കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പുതുക്കുടി രവി പതാക ഉയര്‍ത്തി. ഇതൊടാനുബന്ധിച്ചു കാവും വട്ടത്തു ആതുര സേവന രംഗത്ത് കഴിഞ്ഞ 44 വര്‍ഷമായി സേവനം അനുഷ്ഠിച്ച ഹോമിയോ പ്രാക്ടീഷണര്‍ ജയചന്ദ്രനെയും യു.എസ്.എസ് പരീക്ഷയില്‍ വിജയം കൈവരിച്ച ബദ്രിനാദിനെയും അനുമോദിച്ചു. കോഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് പ്രജീഷ് ഇ.പി പൊന്നാട അണിയിച്ചു.
കാവുംവട്ടത്തുകാര്ക്ക് ആശ്വാസ വാര്‍ത്ത: ആ കാല്‍പ്പാടുകള്‍ പുലിയുടെത് അല്ല; സ്ഥിരീകരിച്ച് വനം വകുപ്പ്
കൊയിലാണ്ടി: കാവുംവട്ടത്ത് കണ്ട കാല്‍പ്പാടുകള്‍ പുലിയുടെത് അല്ലെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്. കഴിഞ്ഞ ദിവസങ്ങളിലാണ് കാവുംവട്ടം പയര്‍ വീട്ടില്‍ മീത്തല്‍, അരിയില്‍ മീത്തല്‍ , കെട്ടിന്റെ വളപ്പില്‍ ഭാഗങ്ങളില്‍ പുലി ഇറങ്ങിയതായി വാര്‍ത്ത പരന്നത്. പ്രദേശത്ത് നാട്ടുകാര്‍ ഇന്നലെ തിരച്ചില്‍ നടത്തുകയും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലും വിവരം അറിയിച്ചു.
കാരുണ്യത്തിന്റെ മൂന്ന് ചക്രങ്ങൾ; കാവുംവട്ടത്തെ ഓട്ടോറിക്ഷകൾ ഇന്ന് സർവ്വീസ് നടത്തിയത് ഗുരുതര രോഗം ബാധിച്ച നാലു വയസുകാരൻ ധാർമ്മികിന്റെ ചികിത്സയ്ക്കായി
കൊയിലാണ്ടി: കാവുംവട്ടത്തെ ഓട്ടോറിക്ഷകളിൽ ഇന്ന് സഞ്ചരിച്ചവരെല്ലാം കാരുണ്യത്തിന്റെ ഭാഗമായിരിക്കുകയാണ്. ലുക്കീമിയ എന്ന ഗുരുതര രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന നാലുവയസുകാരൻ ധാർമ്മികിന്റെ ചികിത്സയ്ക്കായാണ് ഇന്ന് കാവുംവട്ടത്തെ ഓട്ടോറിക്ഷകൾ ഓടിയത്. കാവുംവട്ടം ഓട്ടോറിക്ഷാ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ഇന്ന് ഓട്ടോറിക്ഷകൾ കുഞ്ഞു ധാർമ്മികിനായി ഓടിയത്. ധാർമ്മികിന്റെ ചികിത്സാ ഫണ്ടിലേക്ക് പണം സ്വരൂപിക്കാനായി നാട്ടുകാരും വിവിധ സംഘടനകളും വൈവിധ്യമായ