Tag: Karkkidaka Vavu
ഒരേ സമയം ആയിരം പേര്‍ക്ക് ബലിതര്‍പ്പണം നടത്താം, സഹായത്തിനായി കോസ്റ്റ് ഗാര്‍ഡും ഫയര്‍ഫോഴ്സും പൊലീസും; കര്‍ക്കിടക വാവുബലിയോടനുബന്ധിച്ച് മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തില്‍ വിപുലമായ ഒരുക്കങ്ങള്‍
കൊയിലാണ്ടി: കര്‍ക്കിടകവാവുബലിയോടനുബന്ധിച്ച് ഭക്തജനങ്ങള്‍ക്കായി വിപുലമായ ഒരുക്കങ്ങളുമായി മൂടാടി ഉരുപുണ്യകാവ് ക്ഷേത്രം. ജൂലൈ 17 തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഭക്തര്‍ക്ക് കടല്ക്കരയിലെ ക്ഷേത്രബലിത്തറയില്‍ ബലികര്‍മ്മങ്ങള്‍ നടക്കും. ഭക്തജനങ്ങളുടെ സൗകര്യത്തിനായി ബലിത്തറ വിപുലീകരിച്ച് നവീകരണപ്രവൃത്തികള്‍ നടത്തുകയും കടലിന് അഭിമുഖമായി സുരക്ഷാവേലികള്‍ കെട്ടുകയും ചെയ്തിട്ടുണ്ട്. ഒരേസമയം ആയിരം പേര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സൗകര്യമാണ് ഇത്തവണ ക്ഷേത്രത്തില്‍ ഒരുക്കിയിരിക്കുന്നത്.
ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനിടെ പേരാമ്പ്ര സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
പേരാമ്പ്ര: ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് എത്തിയ മധ്യവയസ്ക്കന് കുഴഞ്ഞ് വീണ് മരിച്ചു. കിഴക്കന്‍ പേരാമ്പ്രയിലെ പയറ്റു കാലയില്‍ ബാലകൃഷ്ണന് ആണ് മരിച്ചത്. അറുപത് വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ കൂവ്വപൊയിലിലെ ക്ഷേത്രത്തില്‍ പിതൃതര്‍പ്പണത്തിന് എത്തിയതായിരുന്നു. ബലി കര്‍മ്മങ്ങള്‍ക്കായി വരിയില്‍ നില്ക്കുമ്പോള് കുഴഞ്ഞ് വീണ അദ്ദേഹത്തെ ഉടന്‍ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പേരാമ്പ ബിഎസ്
രണ്ട് വർഷങ്ങൾക്ക് ശേഷം നിയന്ത്രണങ്ങളില്ലാതെ കർക്കിടക വാവുബലി; കൊയിലാണ്ടിയിലെ വിവിധ ക്ഷേത്രങ്ങളിലായി ബലിതർപ്പണത്തിനായി എത്തിയത് ആയിരങ്ങൾ
കൊയിലാണ്ടി: കോവിഡ് നിയന്ത്രങ്ങളൊന്നുമില്ലാതെ കൊയിലാണ്ടിയിൽ കര്‍ക്കിടക ബലിതര്‍പ്പണം. പിതൃസ്മരണയില്‍ വിശ്വാസികള്‍ വിവിധ സ്നാനഘട്ടങ്ങളിലെത്തി ബലിതര്‍പ്പണം നടത്തി ആത്മസായൂജ്യമടഞ്ഞു. കൊയിലാണ്ടിയിലെ വിവിധ ക്ഷേത്രങ്ങളിൽ ബലിതർപ്പണം നടന്നു. ഉരുപുണ്യകാവ്, ഉപ്പാലക്കണ്ടി, കണയങ്കോട് കുട്ടോത്ത് തുടങ്ങിയ ക്ഷേത്രങ്ങളിലേക്ക് ആയിരക്കണക്കിനാളുകളാണ് പുലർച്ചെ മുതൽ എത്തിക്കൊണ്ടിരിക്കുന്നത്. വിവിധ ക്ഷേത്ര സങ്കേതങ്ങൾ കൂടാതെ കടലോരത്തും, പുഴയോരങ്ങളിലും, വീടുകളിലും ബലിതർപ്പണം ചെയ്തു. കൊയിലാണ്ടി കടലോരത്ത് ഉപ്പാലക്കണ്ടി
പുലര്‍ച്ചെ രണ്ട് മണി മുതല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം, സുരക്ഷയ്ക്കായി മഫ്റ്റിയില്‍ ഉള്‍പ്പെടെ നൂറിലേറെ പൊലീസുകാര്‍, ഒപ്പം കോസ്റ്റ് ഗാര്‍ഡും ഫയര്‍ഫോഴ്സും; ഉരുപുണ്യകാവ് ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിക്ക് മണിക്കൂറുകള്‍ മാത്രം
കൊയിലാണ്ടി: കര്‍ക്കിടകവാവിനോട് അനുബന്ധിച്ച് മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തില്‍ വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി കൊയിലാണ്ടി പൊലീസ്. ക്ഷേത്രപരിസരത്തും പുറത്തുമായി നൂറ് പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളതെന്ന് കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.സുനില്‍കുമാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പുലര്‍ച്ചെ ഒരുമണി മുതലാണ് സുരക്ഷയ്ക്കായി പൊലീസുകാരെത്തുക. നൂറ് പൊലീസുകാര്‍ക്ക് പുറമെ അഞ്ച് മഫ്റ്റി പൊലീസും ഉരുപുണ്യകാവില്‍ ഉണ്ടാകും. കൂടാതെ
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ഇത്തവണയും പ്രതീക്ഷിക്കുന്നത് 15,000 ത്തിലേറെ പേരെ; കര്‍ക്കിടകവാവ് പൂര്‍വ്വാധികം ഭംഗിയായി നടത്താനൊരുങ്ങി ഉരുപുണ്യകാവ്
കൊയിലാണ്ടി: ഈ വര്‍ഷത്തെ കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന് ഒരുങ്ങി മൂടാടി ഉരുപുണ്യകാവ് ദുര്‍ഗാ-ഭഗവതി ക്ഷേത്രം. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും ക്ഷേത്രത്തിലും കടലോരത്തും സജ്ജമായിക്കഴിഞ്ഞു. കോവിഡ് മഹാമാരി കാരണം രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇവിടെ പൂര്‍ണ്ണതോതില്‍ കര്‍ക്കിടകവാവ് ബലിതര്‍പ്പണം നടക്കുന്നത്. ജൂലൈ 28 വ്യാഴാഴ്ചയാണ് ഈ വര്‍ഷത്തെ കര്‍ക്കിടകവാവ്. അന്ന് പുലര്‍ച്ചെ നാല് മണി മുതല്‍ ഉരുപുണ്യകാവില്‍ ബലിതര്‍പ്പണം