Tag: kakkayam
കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക; കക്കയം ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
കുറ്റ്യാടി: കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 757.50 മീറ്ററായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഡാമിലെ ജലനിരപ്പ് പരമാവധി ജലനിരപ്പായ 758.05 മീറ്ററില്‍ എത്തുന്ന മുറയ്ക്ക് അധികജലം തുറന്നുവിടും. ഘട്ടംഘട്ടമായി ഷട്ടര്‍ ഒരു അടി വരെ ഉയര്‍ത്തി
കക്കയത്ത് വന്‍ തീപിടിത്തം; പതിനഞ്ചേക്കറോളം വരുന്ന പ്രദേശം കത്തിനശിക്കുന്നു
പേരാമ്പ്ര: കക്കയത്ത് വന്‍ തീപിടിത്തം. തോണിക്കടവ് ഭാഗത്തെ ഹാര്‍ട്ട് ഐലന്റിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. പതിനഞ്ചേക്കറോളം വരുന്ന പ്രദേശം കത്തിക്കൊണ്ടിരിക്കുകയാണ്. വെള്ളത്താല്‍ ചുറ്റപ്പെട്ട ഇടമായതിനാല്‍ ഫയര്‍ഫോഴ്‌സിന് ഉള്ളിലേക്ക് കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. വലിയ മരങ്ങള്‍ അടക്കമുള്ള ഇടമാണിത്. ഇന്നലെ രാത്രിയാണ് തീപിടിത്തമുണ്ടായത്. കൂരാച്ചുണ്ടില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഇന്നലെ കര്‍ഷകന്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ഈ ഭാഗങ്ങളില്‍
ദുരിതപ്പെയ്ത്ത് തുടരുന്നു; കക്കയം ഡാം സൈറ്റ് റോഡ് മഴയില്‍ തകര്‍ന്നു, ഗതാഗതം ഭാഗികമായി നിരോധിച്ചു
പേരാമ്പ്ര: പേരാമ്പ്രയുടെ മഴയോര മേഖലയില്‍ കനത്ത മഴ തുടരുന്നു. ഇന്നലെ രാത്രിയിലെ മഴയില്‍ കക്കയത്തുനിന്നും ഡാം സൈറ്റിലേക്ക് പോകുന്ന റോഡ് തകര്‍ന്നു. രാവിലെ ജോലിക്കെത്തിയവരാണ് റോഡ് ഇടിഞ്ഞതായി കണ്ടത്. ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നിരോധിച്ചിരിക്കുകയാണ്. ഡാം സൈറ്റിലേക്ക് പോകുന്ന വാഹനങ്ങള്‍ മാത്രമേ കടത്തിവിടുന്നുള്ളൂ. മഴ തുടര്‍ന്നാല്‍ റോഡ് പൂര്‍ണമായി തകരാനുള്ള സാധ്യതയുണ്ട്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത
മഴ കുറയുന്നതുവരെ ജാഗ്രത; കക്കയം, കരിയാത്തുംപാറ, തോണിക്കടവ് തുടങ്ങി കോഴിക്കോട് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം
കോഴിക്കോട്: ജില്ലയില്‍ അതിതീവ്രമായ മഴ തുടരുന്ന സാഹചര്യത്തില്‍ കക്കയം, കരിയാത്തമ്പാറ, തോണിക്കടവ് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലേക്ക് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ആഗസ്റ്റ് രണ്ടു മുതല്‍ ജാഗ്രത മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണിത്. ജില്ലയിലെ ബീച്ചുകളിലും ഹൈഡല്‍ ടൂറിസം, അക്വാട്ടിക് ടൂറിസം കേന്ദ്രങ്ങളിലും
ഷട്ടര്‍ പതിയെ ഉയരുന്നതനുസരിച്ച് കുതിച്ച് ചാടി പാല് പോലെ പതഞ്ഞൊഴുകുന്ന വെള്ളം; കക്കയം അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടര്‍ തുറക്കുന്ന മനോഹരമായ കാഴ്ച ഇതാ (വീഡിയോ കാണാം)
പേരാമ്പ്ര: നമ്മുടെ നാട്ടില്‍ മഴ ശക്തമാവുകയാണ്. ഇതിന്റെ ഫലമായി അണക്കെട്ടുകളിലും വെള്ളം നിറയുകയാണ്. കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള കക്കയം അണക്കെട്ടിന്റെ സംഭരണിയും നിറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കക്കയം അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും തുറന്നത്. ഇന്ന് രാവിലെയാണ് രണ്ടാമത്തെ ഷട്ടര്‍ ഉയര്‍ത്തിയത്. രാവിലെ ഒമ്പതരയോടെയാണ് ഷട്ടര്‍ തുറന്നത്. ഷട്ടര്‍ തുറന്നതോടെ സെക്കന്റില്‍ 26 ക്യുബിക് മീറ്റര്‍