Tag: Kaaliyattam
ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി, കൊടിയേറ്റത്തിന് ഇനി മണിക്കൂറുകള്‍ മാത്രം; പിഷാരികാവിലെ കാളിയാട്ട മഹോത്സവത്തിന് നാളെ തുടക്കമാകും
കൊയിലാണ്ടി: ജാതിഭേദമന്യേ കൊയിലാണ്ടിക്കാര്‍ ഒരു മനസായി ആഘോഷിക്കുന്ന കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് കൊടിയേറാന്‍ ഇനി മണിക്കൂറൂകള്‍ മാത്രം. നാടും നാട്ടുകാരും അക്ഷമരായി കാത്തിരിക്കുന്ന കാളിയാട്ട മഹോത്സവം വെള്ളിയാഴ്ചയാണ് ആരംഭിക്കുകയാണ്. ക്ഷേത്രത്തിലും പരിസരത്തും എല്ലാ ഒരുക്കങ്ങളും ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. നാളെ രാവിലെ ആറരയ്ക്ക് മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ചടങ്ങിന് ശേഷം ഏഴ് മണിയോടെയാണ് ഉത്സവത്തിന്
പിഷാരികാവ് കാളിയാട്ട മഹോത്സവം; ആരോഗ്യ വിഭാഗം സംയുക്ത പരിശോധന നടത്തി
കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ആരോഗ്യ വിഭാഗത്തിന്റെ സംയുക്ത പരിശോധന. നഗരസഭ ആരോഗ്യവിഭാഗം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും ആരോഗ്യ വിഭാഗം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുമാണ് പരിശോധന നടത്തിയത്. പാചകപ്പുര, സ്റ്റോര്‍ റൂം, മാലിന്യ സംസ്കരണ സംവിധാനം, കുടിവെള്ള സ്രോതസ്, ഭക്ഷണവിതരണ ഹാള്‍, ടോയ്ലറ്റ് സൗകര്യങ്ങള്‍ എന്നിവ സംഘം പരിശോധിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. പരിശോധനയില്‍ സീനിയര്‍
കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തെ വരവേല്‍ക്കാനൊരുങ്ങി കൊയിലാണ്ടി; സമഗ്രവാര്ത്തകളുമായി കൊയിലാണ്ടി ന്യൂസ് ഡോട് കോമും
കൊയിലാണ്ടി: ഇത്തവണത്തെ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കൊയിലാണ്ടിയും പരിസര പ്രദേശങ്ങളും. മാര്‍ച്ച് 24 വെള്ളിയാഴ്ച്ച രാവിലെ ആയിരക്കണക്കിന് ഭക്തരുടെ സാന്നിധ്യത്തില്‍ കോടിയേറ്റ ചടങ്ങുകള്‍ നടക്കുന്നതോടെ ക്ഷേത്രവും പരിസരവും ഉത്സവലഹരിയിലാവും. പിഷാരികാവിലെ ഉത്സവാവേശം ഒട്ടും ചോരാതെ വായനക്കാരിലെത്തിക്കാന്‍ കാളിയാട്ട മഹോത്സവത്തിന്റെ സമഗ്ര റിപ്പോര്‍ട്ടിങ്ങുമായി പതിവുപോലെ ഇത്തവണയും കൊയിലാണ്ടി ന്യൂസ് ഡോട്
ആഘോഷങ്ങൾക്ക് കൊടിയേറാൻ മൂന്ന് നാൾ മാത്രം; കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര മഹോത്സവത്തിന്റെ ആഘോഷ പരിപാടികളുടെ ബ്രോഷർ പ്രകാശനം ചെയ്തു. ചൊവ്വാഴ്ച രാവിലെ ഉഷ പൂജയ്ക്ക് ശേഷം എട്ട് മണിക്കാണ് പ്രകാശനം നടന്നത്. ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ വാഴയിൽ ബാലൻ നായർ ബ്രോഷറിന്റെ കോപ്പി മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഇ.എസ്.രാജന് നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു. ട്രസ്റ്റി ബോർഡ് അംഗങ്ങളായ
ആഘോഷത്തിനെത്തുന്നവർക്ക് ആശങ്കയില്ലാതെ ഭക്ഷണം കഴിക്കാം; കാളിയാട്ടത്തോട് അനുബന്ധിച്ചുള്ള പിഷാരികാവ് ക്ഷേത്ര പരിസരത്തെ ഭക്ഷണ വിൽപ്പന്യ്ക്ക് താൽക്കാലിക രജിസ്ട്രേഷൻ നിർബന്ധം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വർഷത്തെ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്തെ സ്റ്റാളുകൾക്കും മറ്റ് രീതിയിൽ ഭക്ഷണ വിൽപ്പന നടത്തുന്നതിനും താൽക്കാലിക രജിസ്ട്രേഷൻ നിർബന്ധമാക്കി. നഗരസഭയുടെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും താൽക്കാരിക രജിസ്ട്രേഷനാണ് ക്ഷേത്രപരിസരത്ത് ഭക്ഷണ വിൽപ്പനയ്ക്കായി വേണ്ടത്. കൊയിലാണ്ടി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ തഹസിൽദാർ സി.പി.മണി വിളിച്ച് ചേർത്ത വിവിധ വകുപ്പുകളുടെ അവലോകന
രണ്ട് പിടിയാനയടക്കം ഏഴ് ഗജവീരന്മാര്, വാദ്യകുലപതികള്‍ അണിനിരക്കുന്ന വാദ്യവിരുന്നും, ക്ഷേത്രകലകളും ഗാനമേളയും; കാളിയാട്ട മഹോത്സവം കെങ്കേമമാക്കാന്‍ ഒരുങ്ങി കൊല്ലം പിഷാരികാവ് ക്ഷേത്രം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കാളിയാട്ട മഹോത്സവത്തിനുള്ള ആഘോഷപരിപാടികളില്‍ തീരുമാനമായി. മാര്‍ച്ച് 24 മുതല്‍ 31വരെയാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്. മാര്‍ച്ച് 24ന് കൊടിയേറ്റവും മാര്‍ച്ച് 31ന് കാളിയാട്ടവുമാണ്. നെറ്റിപ്പട്ടം ചാര്‍ത്തിയ ഗജീരന്മാര്‍, കൊടിതോരണങ്ങള്‍, മുത്തുക്കുടകള്‍, ആലവട്ടം, വെണ്‍ചാമരം, വിവിധ വാദ്യമേളങ്ങള്‍, താലപ്പൊലി, കരിമരുന്ന് പ്രയോഗം തുടങ്ങി പതിവുപോലെ നയനമനോഹരമായ കാഴ്ചവട്ടങ്ങളുമായാണ് ഇത്തവണയും കാളിയാട്ട
ഉത്സവമിങ്ങെത്താറായി, ആഘോഷങ്ങൾ പൊടിപൊടിക്കും; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിനായുള്ള ജനകീയ കമ്മിറ്റി രൂപീകരിച്ചു
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വർഷത്തെ കാളിയാട്ട മഹോത്സവത്തിന്റെ ആഘോഷപരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി ജനകീയ ഉത്സവ കമ്മിറ്റി രൂപീകരിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ വാഴയിൽ ബാലൻ നായരാണ് കമ്മിറ്റി ചെയർമാൻ. ഇ.എസ്.രാജൻ (വൈസ് ചെയർമാൻ), അഡ്വ. ടി.കെ.രാധാകൃഷ്ണൻ (ജനറൽ കൺവീനർ), എ.കെ.ശ്രീജിത്ത്, എ.പി.സുധീഷ്, മധു മീത്തൽ (കൺവീനർമാർ), ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ജഗദീഷ് പ്രസാദ്
ഗോവിന്ദപിഷാരടിയുടെ ഇല്ലാതെ പിഷാരികാവില്‍ ഒരു ഉത്സവക്കാലംകൂടി; വര്‍ഷങ്ങളോളം നാന്ദകത്തിന് ഉണ്ടമാല കെട്ടിയിരുന്ന ഗോവിന്ദപിഷാരടിയുടെ ഓര്‍മ്മകള്‍ പുതുക്കി നാട്
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ വര്‍ഷങ്ങളോളം നാന്ദകത്തിന് തെച്ചി പൂവ് കൊണ്ട് ഉണ്ടമാല കെട്ടിക്കൊണ്ടിരുന്ന തളിയില്‍ ഗോവിന്ദപിഷാരടിയെ അനുസ്മരിച്ച് നാട്. എട്ടാം ചരമവാര്‍ഷിക ദിനത്തില്‍ നടന്ന അനുസ്മരണ യോഗം പിഷാരികാവ് ദേവസ്വം മുന്‍ ട്രസ്റ്റി ബോര്‍ഡ് അംഗം ഉണ്ണികൃഷ്ണന് മരളൂര്‍ ഉദ്ഘാടനം ചെയ്തു. ശിവദാസന്‍ പനച്ചികുന്ന് ആദ്ധ്യക്ഷം വഹിച്ചു. ബാലന് പത്താലത്ത്, എ.ശ്രീകുമാരന്‍ നായര്‍,
കാളിയാട്ട മഹോത്സവം ആഘോഷമാക്കാം, പിഷാരികാവിൽ ഭക്ത ജനങ്ങളുടെ യോഗം ചേരുന്നു
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം ആഘോഷമാക്കാനൊരുങ്ങുകയാണ് നാട്. മലബാറിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്ന ഉത്സവമായതിനാൽ ആദ്യവസാരംവരെയുള്ള ഒരുക്കങ്ങൾ എല്ലാം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. കാളിയാട്ട മഹോത്സവത്തിന്റെ ഭാംഗിയായ നടത്തിപ്പിനായി ഭക്തജനങ്ങളുടെ യോഗം ചേരുന്നു. ദേവസ്വം നേരിട്ട് നടത്തുന്ന ആഘോഷ പരിപാടികളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി മാർച്ച് അഞ്ചിന് രാവിലെ 10