Tag: Irshad

Total 9 Posts

ഇര്‍ഷാദ് കൊല്ലപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസ്: സ്വാലിഹ് അടക്കമുള്ള പ്രധാന പ്രതികളുടെ പാസ് പോര്‍ട്ട് റദ്ദാക്കി

പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴിയിലെ ഇര്‍ഷാദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസില്‍ സംഘത്തിലെ പ്രധാനികളുടെ പാസ്‌പോര്‍ട്ട് റദ്ദ് ചെയ്തു. നാസര്‍ എന്ന മുഹമ്മദ് സ്വാലിഹ്, ഷംനാദ്, ഉവൈസ് എന്നിവരുടെ പാസ്‌പോര്‍ട്ടുകള്‍ ആണ് റദ്ദ് ചെയ്തത്. ജില്ലാ പാസ്‌പോര്‍ട്ട് ഓഫിസര്‍ ആണ് നടപടി എടുത്തത്. പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കേസില്‍ മുഖ്യപ്രതി നാസര്‍ ഉള്‍പ്പെടെ

കൊല്ലപ്പെട്ട പന്തിരിക്കര സ്വദേശി ഇര്‍ഷാദ് കൊണ്ടുവന്ന സ്വര്‍ണം എത്തിച്ചത് കണ്ണൂരിലെ ജ്വല്ലറിയിലേക്ക്; ജ്വല്ലറിക്ക് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്‍കി

പേരാമ്പ്ര: സ്വര്‍ണക്കടത്ത് സംഘത്തിന്റെ പിടിയിലായി പിന്നീട് കൊല്ലപ്പെട്ട പന്തിരിക്കര സ്വദേശി ഇര്‍ഷാദ് ദുബായില്‍ നിന്നും കൊണ്ടുവന്ന സ്വര്‍ണം എത്തിച്ചത് കണ്ണൂരിലെ ജ്വല്ലറിയിലേക്കെന്ന് കണ്ടെത്തല്‍. പാനൂരിലെ സ്വര്‍ണമഹല്‍ ജ്വല്ലറിയിലേക്കാണ് കള്ളക്കടത്ത് സ്വര്‍ണം എത്തിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. അന്വേഷണ സംഘം ജ്വല്ലറിക്ക് നോട്ടീസ് നല്‍കി. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലും പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഇക്കാര്യം വെളിവായത്. മെയ്

പന്തിരിക്കര സ്വദേശി ഇർഷാദിന്റെ കൊലപാതകം: മൂന്ന് പേർ കീഴടങ്ങി, ഇർഷാദിനെ കൊലപ്പെടുത്തിയ ശേഷവും പണം ആവശ്യപ്പെട്ടു, ‌‌ തന്നെയും തടങ്കലിൽ വെച്ചിരുന്നതായി സഹോദരൻ

പേരാമ്പ്ര: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പന്തിരിക്കര സ്വദേശി ഇർഷാദിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികള്‍ കീഴടങ്ങി. കൊല്ലപ്പെട്ട ഇർഷാദിനെ തട്ടി കൊണ്ടുപോയ സംഘത്തിൽ ഉൾപ്പെട്ട ഇർഷാദ്, മിസ്ഹർ, ഷാനവാസ് എന്നിവരാണ് കൽപ്പറ്റ സിജെ എം കോടതിയിലെത്തി കീഴടങ്ങിയത്. കേസിലെ മുഖ്യപ്രതി മുഹമ്മദ് സാലിഹിനെ വിദേശത്ത് നിന്നും നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. സ്വാലിഹിനേയും സഹോദരന്‍ ഷംനാദിനേയും

‘മകനെ വിട്ടുകിട്ടാന്‍ സ്വര്‍ണക്കടത്ത് സംഘത്തിന് പണം നൽകി, സ്വാലിഹ് ആവശ്യപ്പെട്ട പ്രകാരം പത്ത് ലക്ഷം രൂപയാണ് കൊടുത്തത്’; പന്തിരിക്കരയിലെ ഇർഷാദിന്റെ ഉപ്പ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

പേരാമ്പ്ര: പന്തിരിക്കരയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിനെ വിട്ട് കിട്ടാന്‍ കുടുംബം സ്വര്‍ണക്കടത്ത് സംഘത്തിന് പണം കൈമാറിയതായി ഇര്‍ഷാദിന്റെ ഉപ്പ നാസര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ജൂലൈ 30നാണ് സ്വാലിഹ് ആവശ്യപ്പെട്ട പ്രകാരം പത്ത് ലക്ഷം രൂപ നല്‍കിയത്. ഇര്‍ഷാദിനെ വിട്ട് നല്‍കുമെന്ന് ഉറപ്പ് നല്‍കിയതോടെ ഈ തുക ദുബായില്‍ വച്ച് സുഹൃത്തുക്കള്‍ വഴി

കൊല്ലപ്പെട്ട പന്തിരിക്കര സ്വദേശി ഇര്‍ഷാദ് ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്തിലെ ഇടനിലക്കാരനും സ്വര്‍ണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിലായി; ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടെന്നും റിപ്പോര്‍ട്ട്

പേരാമ്പ്ര: കൊല്ലപ്പെട്ട പന്തിരിക്കര സ്വദേശി ഇര്‍ഷാദ് ഉള്‍പ്പെട്ട സ്വര്‍ണക്കടത്തിലെ ഇടനിലക്കാരന്‍ ദുബൈയില്‍ സ്വര്‍ണക്കടത്ത് സംഘം കസ്റ്റഡിയില്‍വെച്ചതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ സ്വദേശി ജസീലാണ് തടങ്കലിലായത്. കൊല്ലപ്പെട്ട ഇര്‍ഷാദിനെ സ്വര്‍ണക്കടത്തിന് വേണ്ടി സ്വാലിഹിന്റെ സംഘവുമായി പരിചയപ്പെടുത്തിയത് ജസീലായിരുന്നു. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ 916 നാസര്‍ എന്ന സ്വാലിഹിന്റെ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ജസീലിന് ക്രൂര മര്‍ദനമേറ്റതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ദീപക്കിന്റെ വീട്ടില്‍ നിന്നും ഇര്‍ഷാദിന്റെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി; പന്തിരിക്കര പള്ളിയില്‍ കബറടക്കി- വീഡിയോ

പേരാമ്പ്ര: പേരാമ്പ്ര: മേപ്പയ്യൂര്‍ കൂനംവെള്ളിക്കാവിലെ ദീപക്കിന്റെ വീട്ടില്‍ നിന്നും ഇര്‍ഷാദിന്റെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ പൊലീസ് സാന്നിധ്യത്തില്‍ ഇര്‍ഷാദിന്റെ ബന്ധുക്കള്‍ക്ക് കൈമാറി. ഇന്ന് ഉച്ചയോടെയാണ് പന്തിരിക്കരയിലെ ഇര്‍ഷാദിന്റെ ബന്ധുക്കള്‍ ദീപക്കിന്റെ വീട്ടിലെത്തി മൃതദേഹാവശിഷ്ടങ്ങള്‍ ഏറ്റുവാങ്ങിയത്. ആര്‍.ഡി.ഒ, അന്വേഷണ ഉദ്യോഗസ്ഥരടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കൈമാറിയത്. തുടര്‍ന്ന് പന്തിരിക്കരയിലെ ഹയാത്തുല്‍ ഇസ്‌ലാം പള്ളിയില്‍ കബറടക്കിയതായി ഇര്‍ഷാദിന്റെ ഉപ്പ നാസര്‍ കൊയിലാണ്ടി

‘വെള്ളത്തിൽ വീണ് മരിക്കില്ല, മകന് നന്നായി നീന്തലറിയാം’; പന്തിരിക്കരയിലെ ഇർഷാദിനെ സ്വർണ്ണക്കടത്തു സംഘം കൊലപ്പെടുത്തിയതെന്ന് വാപ്പ

പേരാമ്പ്ര: സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദ് മുങ്ങിമരിച്ചതാണെന്ന് വിശ്വസിക്കാനാവില്ലെന്ന് ബന്ധുക്കൾ. മകന്റെ മരണം കൊലപാതകമെന്ന് പന്തിരിക്കരയിലെ ഇർഷാദിന്റെ വാപ്പ നാസർ പറഞ്ഞു. ഇർഷാദ് വെള്ളത്തിൽ വീണ് മരിക്കില്ല, മകന് നന്നായി നീന്തൽ അറിയാം. മകനെ അവർ കൊന്നതാണെന്നും വാപ്പ മാധ്യമങ്ങളോട് പറഞ്ഞു. ഭീഷണിയെതുടർന്നാണ് പോലീസിൽ പരാതിപ്പെടാൻ വെെകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മകന്റെ കെെവശമുള്ള സ്വർണ്ണം തിരികെ

കോടിക്കൽ ബീച്ചിൽ നിന്ന് ലഭിച്ച മൃതദേഹം വിട്ടുകൊടുത്ത സംഭവത്തിൽ പോലീസിന് വീഴ്ചപറ്റിയിട്ടില്ല; സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റെ മരണം കൊലപാതകമായി കണ്ട് അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് റൂറല്‍ എസ്.പി മാധ്യമങ്ങളോട്- വീഡിയോ

പേരാമ്പ്ര: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്റെ മൃതദേഹം തിക്കോടി കോടിക്കല്‍ ബീച്ചില്‍ കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമായി കണ്ട് അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് റൂറല്‍ എസ്.പി ആർ കറുപ്പ സാമി പറഞ്ഞു. ഇര്‍ഷാദിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും അദ്ദേഹം വടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പന്തിരിക്കരയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: സ്വര്‍ണക്കടത്ത് സംഘത്തിലെ അംഗത്തിനെതിരെ പീഡനക്കേസ്; കേസെടുത്തത് കസ്റ്റഡിയിലെടുത്ത പത്തനംതിട്ട സ്വദേശിനിയായ യുവതിയുടെ മൊഴിയില്‍

പേരാമ്പ്ര: പന്തിരിക്കരയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത പത്തനംതിട്ട സ്വദേശിനിയെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിലെ അംഗത്തിനെതിരെ പൊലീസ് പീഡനത്തിന് കേസെടുത്തു. കൊടുവള്ളി സ്വദേശി സാലിഹിനെതിരെയാണ് പെരുവണ്ണാമൂഴി പൊലീസ് കേസെടുത്തത്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന് ഇയാളാണ് യുവതിയെ