Tag: Indian Army
വിമുക്തഭടനായ പെരുമാൾപുരം നടയ്ക്കൽ വീട്ടിൽ സന്തോഷ് കുമാർ അന്തരിച്ചു
പയ്യോളി: പെരുമാൾപുരം നടയ്ക്കൽ വീട്ടിൽ സന്തോഷ് കുമാർ അന്തരിച്ചു. നാൽപ്പത്തിയഞ്ച് വയസായിരുന്നു. വിമുക്തഭടനാണ്. ഗംഗാധരന്റെയും ദേവിയുടെയും മകനാണ്. ഭാര്യ: റൂബി. മക്കള്‍: സിയ, അലോന. സഹോദരി: രമ്യ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാല് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
സൈനികനായ കുനിയില്‍ക്കടവ് മരക്കാടത്ത് പി.രഞ്ജിത്ത് അന്തരിച്ചു
അത്തോളി: സൈനികനായിരുന്ന കുനിയില്‍ക്കടവ് മരക്കാടത്ത് പി.രഞ്ജിത്ത് അന്തരിച്ചു. മുപ്പത്തിയഞ്ച് വയസായിരുന്നു. സൈന്യത്തില്‍ ഹവില്‍ദാര്‍ ക്ലര്‍ക്ക് ആണ്. ഭാര്യ: സന്ധ്യ. മക്കള്‍: ശിവന്യ. രാഘവന്റെയും ലതയുടെയും മകനാണ്. സഹോദരി രമ്യ. 122 ഇന്‍ഫാന്ററി ബറ്റാലിയന് (ടെറിട്ടോറിയല്‍ ആര്‍മി) മദ്രാസിലെ സൈനികര്‍ മൃതദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. സംസ്കാരം വീട്ടുവളപ്പില്‍ നടന്നു. PHOTOS
ഇരുപത്തിരണ്ടാം വയസില്‍ ഇന്ത്യന്‍ ആര്മ്മിയില്; അഭിമാനമായി ഉള്ളിയേരി സ്വദേശിനി ഇന്ദുലേഖ
ഉള്ളിയേരി: ഇരുപത്തിരണ്ടാം വയസില്‍ ഇന്ത്യന്‍ ആര്മ്മിയില് ലഫ്റ്റനന്റ് ആയി ഉള്ളിയേരി സ്വദേശിനി. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ മൂന്നാം റാങ്കോടെ ദക്ഷിണേന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക അംഗം കൂടിയായി നാടിന്റെ അഭിമാനമായിരിക്കുകയാണ് ഉള്ളിയേരി പൊയില്‍താഴം പടിഞ്ഞാറെ നീലികണ്ടിയില്‍ ഇന്ദുലേഖ നായര്‍. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍നിന്ന് ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷമാണ് പരീക്ഷയെഴുതിയത്. രണ്ട് ലക്ഷം പെണ്‍കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 2000