Tag: Idukki

Total 3 Posts

ഇടുക്കി നെടുങ്കണ്ടത്ത് തൂവല്‍ അരുവിയിലെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഇടുക്കി: വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് തൂവല്‍ അരുവിയിലെ വെള്ളച്ചാട്ടത്തില്‍ വീണാണ് വിദ്യാര്‍ത്ഥികള്‍ മരിച്ചത്. നെടുങ്കണ്ടം താന്നിമൂട് സ്വദേശി സെബിന്‍ സജി, പാമ്പാടുംപാറ കുരിശുമല സ്വദേശി അനില രവീന്ദ്രന്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ചയാണ് ഇരുവരും തൂവല്‍ വെള്ളച്ചാട്ടത്തില്‍ എത്തിയത്. നല്ല വഴുക്കലുള്ള സ്ഥലമായതിനാല്‍ കാല്‍ തെന്നി താഴേക്ക് വീണാണ് അപകടമുണ്ടായത്

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം; തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് മരിച്ചത്

ഇടുക്കി: കുമളിക്ക് സമീപം തമിഴ്‌നാട്ടില്‍ ശബരിമലയില്‍ നിന്നും മടങ്ങിയ തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. തമിഴ്‌നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് മരിച്ചത്. ശിവകുമാര്‍ (45), വിനോദ് (43), നാഗരാജ് (50), ഗോപാല കൃഷ്ണന്‍ (42), കന്നിച്ചാമി, കലാശെല്‍വന്‍, ദേവദാസ്, മുനിയാണ്ടി എന്നിവരാണ് മരിച്ചത്. കുമളിയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെയായിരുന്നു അപകടം.

കോടമഞ്ഞിൽ കുളിച്ച് നിൽക്കുന്ന പൂത്തുലഞ്ഞ നീലക്കുറിഞ്ഞികൾ; അപൂർവ്വ കാഴ്ച കാണാനായി ഇടുക്കിയിലേക്ക് പോയ കൊയിലാണ്ടിക്കാരുടെ യാത്രാനുഭവം കൊയിലാണ്ടി ന്യൂസ് ഡോട് കോമിലൂടെ പങ്ക് വയ്ക്കുന്നു പൂക്കാട് സ്വദേശി അദ്വൈത് (ചിത്രങ്ങളും വീഡിയോയും കാണാം)

അദ്വൈത് ഇടുക്കിയില്‍ നിലക്കുറിഞ്ഞി പൂത്തത് വാര്‍ത്തകളിലും സോഷ്യല്‍ മീഡിയകളിലും കണ്ടപ്പോള്‍ മുതലുള്ള ആഗ്രഹമായിരുന്നു അവിടെ പോയി ആ കാഴ്ചകള്‍ കാണണമെന്നത്. നീലക്കുറിഞ്ഞി പൂത്ത കാഴ്ച കാണാന്‍ പോയ പലരും ആ അനുഭവങ്ങള്‍ പറഞ്ഞത് കേട്ടപ്പോള്‍ എത്രയും വേഗം അവിടെ എത്തണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ഒക്ടോബര്‍ 14 ന് നീലക്കുറിഞ്ഞി കാണാനായി പോകാന്‍ തീരുമാനിച്ചത്. അങ്ങനെ ഞാന്‍