Tag: Hot weather

Total 5 Posts

പറമ്പില്‍ കെട്ടിയ പശുവിന് അസ്വസ്ഥത, പിന്നീട് കുഴഞ്ഞുവീണു; ചേമഞ്ചേരിയില്‍ വേനല്‍ച്ചൂട് സഹിക്കാന്‍ കഴിയാതെ കറവപ്പശു ചത്തു

കൊയിലാണ്ടി: ചേമഞ്ചേരിയില്‍ വേനല്‍ചൂട് സഹിക്കാന്‍ കഴിയാതെ കറവപ്പശു കുഴഞ്ഞു വീണു ചത്തു. ചേമഞ്ചേരി കക്കാട്ട് മാലതിയുടെ പശുവാണ് ഇന്ന് പുലര്‍ച്ചെ ചത്തത്. വ്യാഴാഴ്ച പറമ്പില്‍ കെട്ടിയ പശുവിന് അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ഡോക്ടറെ വിളിച്ചുവരുത്തി ചികിത്സ കൊടുത്തിരുന്നു. എങ്കിലും രാത്രിയോടെ വീണ്ടും അസ്വസ്ഥയുണ്ടാവുകയും പുലര്‍ച്ചെയോടെ ചാവുകയായിരുന്നു. ഒരു ലക്ഷം രൂപയോളം കൊടുത്ത് ഒരു മാസം മുമ്പ്

ഇതുവരെ കണ്ടതൊന്നുമല്ല, കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ ചൂട് ഇനിയും കൂടും; ഉഷ്ണതരംഗ മുന്നറിയിപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് ചൂട് ഇനിയും കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ രണ്ടു ഡിഗ്രിവരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം ചൂട് കൂടാന്‍ സാധ്യത പറയുന്നത്. ഇവിടെ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഏപ്രില്‍ 24 മുതല്‍ 26 വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്നാണ്

കോഴിക്കോട് ചൂട് കൂടുന്നു: പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കോഴിക്കോട്‌: ജില്ലയിൽ താപനില വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ്. ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കണം. ശുദ്ധമായ കുടിവെള്ളം ധാരാളം കുടിക്കുകയും വെള്ളത്തിന്റെ അംശം ധാരാളമുള്ള പഴവർഗങ്ങൾ കഴിക്കുകയും വേണം. വെയിലേൽക്കുന്ന ഇടങ്ങളിൽ കുടയോ തൊപ്പിയോ ധരിക്കണം. തണുപ്പുള്ളതും വായു സഞ്ചാരവുമുള്ള ഇടങ്ങളിൽ കഴിയാൻ ശ്രദ്ധിക്കണം. ഉച്ചക്ക് 12 നും

സംസ്ഥാനത്ത് ചൂട് ഇനിയും കൂടിയേക്കും; ഏപ്രിലില്‍ താപനില 40 ഡിഗ്രി കടക്കുമെന്ന് കാലാവസ്ഥ വിദഗ്ധര്‍

കോഴിക്കോട്: സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഈ നിലയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ഏപ്രിലില്‍ താപനില 40 ഡിഗ്രി കടക്കുമെന്നാണ് കാലാവസ്ഥ വിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നത്. പാലക്കാടും പുനലൂരുമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിരുന്നത്. കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലും ഉയര്‍ന്ന താപനിലയാണ്. ഉയര്‍ന്ന താപനില അനുഭവപ്പെടുന്ന ദിവസങ്ങളുടെ എണ്ണവും കൂടുതലായി. മാര്‍ച്ച് തുടങ്ങിയതു മുതല്‍

കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ ഇന്നും നാളെയും ചൂട് കനക്കും; ജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും ചൂട് കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും കോഴിക്കോട് ജില്ലയിലെ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൊല്ലം, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ്