Tag: Holiday

Total 8 Posts

കനത്ത മഴ: കോഴിക്കോട് ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ക്കും അവധി

കോഴിക്കോട്: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാലും നദികളിലെ ജലനിരപ്പ് ഉയര്‍ന്നതിനാലും കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടൈ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂലൈ 30 ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല. ഇന്നലെ സ്‌കൂളുകള്‍ക്ക് മാത്രമായിരുന്നു അവധി

സ്‌ക്കൂളുകള്‍ക്ക്‌ ഉള്‍പ്പെടെ അവധി; ഉള്ളിയേരി തെരുവത്ത്കടവ് വാർഡ് ഉള്‍പ്പെടെ ജില്ലയിലെ ഈ വാര്‍ഡുകളില്‍ ജൂലൈ 30ന് പ്രാദേശിക അവധി

ഉള്ളിയേരി: കോഴിക്കോട് ജില്ലയിലെ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷന്‍ (ചെക്യാട് ഗ്രാമപഞ്ചായത്തിലെ 1, 2, 12, 13, 14, 15 വാര്‍ഡുകള്‍ ഉള്‍പെട്ടതും തൂണേരി ഗ്രാമപഞ്ചായത്തിലെ 2, 3, 4 വാര്‍ഡുകള്‍ ഉള്‍പെട്ടതും), കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ മാട്ടുമുറി വാര്‍ഡ്, ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ തെരുവത്ത്കടവ് വാർഡ്, ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ മങ്ങാട് ഈസ്റ്റ് വാർഡ് എന്നിവിടങ്ങളിൽ

ഓണം, വിഷു അവധികള്‍ അവധി ദിനങ്ങളില്‍ തന്നെ; 2024ലുള്ളത് 26 പൊതു അവധി ദിനങ്ങള്‍, പ്രധാന അവധികള്‍ ദിനങ്ങള്‍ മിക്കതും രണ്ടാംശനി, ഞായര്‍ ദിവസങ്ങളില്‍

തിരുവനന്തപുരം: 2024 കലണ്ടര്‍ പുറത്തിറങ്ങിക്കഴിഞ്ഞു. കലണ്ടര്‍ കിട്ടിയാല്‍ മിക്കയാളുകളുടെയും കണ്ണുകള്‍ ആദ്യം പോകുക പൊതു അവധി ദിനങ്ങളിലേക്കാണ്. 26 അവധി ദിനങ്ങളാണ് അടുത്തവര്‍ഷം കലണ്ടര്‍ പ്രകാരം പൊതു അവധി ദിനങ്ങളായുള്ളത്. കാത്തിരിക്കുന്ന പ്രധാനപ്പെട്ട അവധി ദിനങ്ങള്‍ മിക്കതും രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയുമൊക്കെയാണ്. പുതുവര്‍ഷത്തെ രണ്ടാം ദിവസമായ ജനുവരി 2നാണ് ആദ്യ പൊതു അവധി. മന്നം ജയന്തിയാണ്

കുട്ടികൾക്ക് ക്ലാസ് കട്ട് ചെയ്യാതെ കലോത്സവം കാണാം; കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ വിദ്യാലയങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി. മനോജ് കുമാര്‍ അറിയിച്ചു.

ഉപതിരഞ്ഞെടുപ്പ്; തുറയൂര്‍, കീഴരിയൂര്‍ ഉള്‍പ്പെടെയുള്ള നിയോജകമണ്ഡലങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു

പേരാമ്പ്ര: നവംബര്‍ ഒമ്പതിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിയോജക മണ്ഡലങ്ങളിലെ സര്‍ക്കാര്‍  ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജി.23 തുറയൂര്‍ ഗ്രാമപഞ്ചായത്ത്, ബി.124 മേലടി ബ്ലോക്ക് പഞ്ചായത്ത്, 09 -കീഴരിയൂര്‍, ജി.21മണിയൂര്‍ ഗ്രാമപഞ്ചായത്ത്, 13-മണിയൂര്‍ നോര്‍ത്ത്, 02-പയ്യോളി അങ്ങാടി, ജി.55 കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്, 01 -എളേറ്റില്‍

ദിയ വാസുദേവിന്റെ വിയോഗം: പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് തിങ്കളാഴ്ച അവധി

കൊയിലാണ്ടി: പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് (പഴയ കൊയിലാണ്ടി ഗേൾസ് സ്കൂൾ) നാളെ (സെപ്റ്റംബര്‍ 19 തിങ്കളാഴ്ച) പ്രാദേശിക അവധി പ്രഖ്യാപിച്ചു. സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദിയ വാസുദേവിന്റെ നിര്യാണത്തെ തുടര്‍ന്നാണ് സ്‌കൂളിന് അവധി പ്രഖ്യാപിച്ചത്. കണയങ്കോട് മീത്തലെ ഇടവലത്ത് ദിയാ വാസുദേവ് ഇന്നാണ് മരിച്ചത്. പതിനാല് വയസായിരുന്നു. മേലടി ബ്ലോക്ക് പഞ്ചായത്തിലെ

പരീക്ഷ അടുത്ത ആഴ്ച, അത് കഴിഞ്ഞ് പത്ത് ദിവസം അടിച്ചു പൊളിക്കാം; സംസ്ഥാനത്ത് ഓണാവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഓഗസ്റ്റ് 24 മുതല്‍ സെപ്തംബര്‍ രണ്ടാം തിയ്യതി വരെ ഓണപരീക്ഷയും സെപ്തംബര്‍ 2 മുതല്‍ 11 വരെ ഓണം അവധിയും പ്രഖ്യാപിച്ചു. ഓണം അവധിക്ക് ശേഷം സെപ്തംബര്‍ 12ന് സ്‌കൂളുകള്‍ തുറക്കുമെന്നും മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. അതേ സമയം നാളെ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ശക്തമായ മഴ മുന്നറിയിപ്പുകള്‍ ഉണ്ടായതിനാല്‍

അഭിനന്ദിന്റെ ആകസ്മിക വിയോഗം; പയ്യോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് നാളെ അവധി

പയ്യോളി: പയ്യോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് നാളെ (ജൂലൈ 11 തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു. സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ അഭിനന്ദിന്റെ ആകസ്മികമായ മരണത്തെ തുടര്‍ന്നാണ് അവധിയെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് അഭിനന്ദ് വാഹനാപകടത്തില്‍ മരിച്ചത്. ദേശീയപാതയില്‍ തിക്കോടി പെരുമാള്‍പുരത്ത് വച്ചാണ് അഭിനന്ദ് സഞ്ചരിച്ച ബൈക്കില്‍ കാറിടിക്കുകയായിരുന്നു. പതിനെട്ട്