Tag: Health
ദിവസവും ഓട്‌സ് കഴിക്കാറുണ്ടോ? ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യുമെന്നറിയണ്ടേ!
അസുഖമുള്ളവര്‍ക്കും ഡയറ്റ് ചെയ്യുന്നവര്‍ക്കും മാത്രമല്ല, ഏവര്‍ക്കും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന ആഹാരമാണ് ഓട്‌സ്. പ്രഭാതഭക്ഷണത്തില്‍ ഓട്‌സ് ഉള്‍പ്പെടുത്തുന്നത് ധാരാളം ആരോഗ്യഗുണങ്ങള്‍ നല്‍കുന്നതായി വിദഗ്ധര്‍ പറയുന്നു. എല്ലുകളുടെ വളര്‍ച്ചയ്ക്ക് സഹായകരമായ വിറ്റാമിന്‍ ബി കൂടിയ തോതില്‍ ഓട്സില്‍ അടങ്ങിയിട്ടുണ്ട്. ഗോതമ്പില്‍ അടങ്ങിയിട്ടുള്ളതിനെക്കാളും കാത്സ്യം, പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക്, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്സില്‍ അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന കൊളസ്ട്രോള്‍
പുരുഷന്മാര്‍ ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കണം; ശരീരത്തിനുണ്ടാകുന്ന ഗുണങ്ങള്‍ അറിയാം
ശരീരഭാരം കുറയ്ക്കാനായി പലവിധ ഡയറ്റ് പിന്തുടര്‍ന്നവരുടെ ലിസ്റ്റില്‍ തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട ആഹാര സാധനങ്ങളിലൊന്നാണ് ഈന്തപ്പഴം. എന്നാല്‍ ഡയറ്റ് ചെയ്യുന്നവര്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഈ പഴം. പ്രത്യേകിച്ച് പുരുഷന്മാര്‍ക്ക്. ഈന്തപ്പഴം പുരുഷന്മാര്‍ക്ക് കൂടുതല്‍ ഫലപ്രദമാണെന്ന് പഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നു. കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ കെ, പ്രോട്ടീന്‍, മാംഗനീസ്, മഗ്നീഷ്യം,
മഴക്കാലത്ത് അസുഖങ്ങള്‍ പതിവാണോ? എങ്കില്‍ ഈ മുന്‍കരുതലുകള്‍ മറക്കരുത്
മഴക്കാലമായതോടെ രോഗങ്ങളും വർധിച്ചു വരികയാണ്. കൂടുതൽ ശ്രദ്ധ നൽകി നമ്മുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. മലിനജലത്തിലൂടെ പടരുന്ന വയറിളക്ക രോഗങ്ങൾ, കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്‌ഡ് തുടങ്ങിയവക്കെതിരെ ജാഗ്രതവേണം. ആഹാര, കുടിവെള്ള ശുചിത്വം, വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവയിലൂടെയേ ജലജന്യ രോഗങ്ങളെ തടയാനാകൂ. ആഹാരസാധനങ്ങൾ അടച്ചുസൂക്ഷിക്കുകയും പഴകിയതും മലിനമായതും ഒഴിവാക്കുകയും വേണം. പഴങ്ങളും
കോഴിക്കോട് കുരങ്ങുപനി ബാധിച്ച് യുവാവ് ചികിത്സയില്‍
കോഴിക്കോട്: കോഴിക്കോട് കുരങ്ങുപനി ബാധിച്ച് ഇരുപത്തിരണ്ട് കാരന്‍ ചികിത്സയില്‍. സൗദി അറേബ്യയില്‍ നിന്നെത്തിയ പെരുമണ്ണ സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ബുധന്‍ വൈകിട്ടാണ് ഇയാളെ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പകര്‍ച്ചവ്യാധിരോഗ നിയന്ത്രണ വിഭാഗത്തിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇയാളുമായി ബന്ധപ്പെട്ടവരുടെ പട്ടിക
ഇന്ന് ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനം: രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചില്ലെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഈ ആറ് അപകടങ്ങള്‍
പലപ്പോഴും യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതും മൂലം ആണ് ഉയര്‍ന്ന ബിപി അപകടകരമാകുന്നത്. നെഞ്ചുവേദന, തലവേദന, മൂക്കില്‍ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത്, ശ്വസിക്കാന്‍ പ്രയാസമുണ്ടാകുക, മങ്ങിയ കാഴ്ച തുടങ്ങിയവയാണ് ഉയര്‍ന്ന ബിപിയുടെ പൊതുവേയുള്ള ലക്ഷണങ്ങള്‍. അനിയന്ത്രിതമായ രക്തസമ്മര്‍ദ്ദം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കാം. ആന്തരികാവയവങ്ങളെപ്പോലും തകരാറിലായേക്കാം. തലച്ചോറ്, ഹൃദയം, വൃക്കകള്‍, കണ്ണുകള്‍ എന്നിവയ്ക്ക് ഉയര്‍ന്ന ബി.പി പ്രശ്‌നങ്ങളുണ്ടാക്കാം.
ഈ അഞ്ച് ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ കൊളസ്‌ട്രോളൊന്ന് പരിശോധിക്കണം
ചെറുപ്രായത്തില്‍ തന്നെ ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. കൊളസ്‌ട്രോള്‍ ഹൃദ്രോഗം ഉണ്ടാകുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ്. സിരകളില്‍ ചീത്ത കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു. നാം സ്വീകരിക്കുന്ന അനാരോഗ്യകരമായ ഭക്ഷണ രീതിയും ജീവിത രീതിയുമൊക്കെയാണ് കൊളസ്‌ട്രോള്‍ കൂടാന്‍ വഴിവെക്കുന്നത്. ഇത് നമ്മുടെ ധമനികളില്‍ കൊഴുപ്പ് കൂടുന്നതിന് കാരണമാകുന്നു. കൊളസ്‌ട്രോള്‍ വര്‍ധിക്കാന്‍ കാരണമായേക്കാവുന്ന അഞ്ച്
ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം ഹൃദയാഘാതത്തെ; ചികിത്സ വൈകിപ്പിക്കല്ലേ
ഹൃദയാഘാതം ഇന്ന് പ്രായ-ലിംഗ ഭേദമെന്യേ ഏവരെയും ഭയപ്പെടുത്തുന്ന ഒന്നാണ്. നെഞ്ചില്‍ ചെറിയൊരു വേദന വന്നാല്‍ മതി നമുക്കുണ്ടാവുന്ന ആധി ഈ പേടിയുടെ ഫലമാണ്. ആഗോളതലത്തില്‍ തന്നെ ഹൃദയാഘാതം മൂലം മരിക്കുന്ന രോഗികളുടെ എണ്ണം വളരെ വലതാണ്. ഇന്ത്യയിലെ കണക്കും ആശങ്കപ്പെടുത്തുന്നതാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് അനുസരിച്ച് ചെറുപ്പക്കാര്‍ക്കിടയിലും ഹൃദയാഘാതത്തിന്റെ തോത് കൂടി വരുന്ന സാഹചര്യമാണ്. ഹൃദയാഘാതം
സ്റ്റോറൂമിലെ കറി പൗഡറുകളും സോസുകളുമെല്ലാം കാലവധി കഴിഞ്ഞ് രണ്ടും മൂന്നും വര്‍ഷം പഴക്കമായത്; പയ്യോളിയില്‍ ഹോട്ടലിനെതിരെ നടപടിയെടുത്ത് നഗരസഭ ആരോഗ്യവിഭാഗം
പയ്യോളി: പയ്യോളിയിലെ ഹോട്ടലില്‍ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് കാലാവധി കഴിഞ്ഞ നിരവധി ഉല്പന്നങ്ങള്‍. തീര്‍ത്ഥ ഇന്റര്‍നാഷണലില്‍ നിന്നാണ് പഴകിയ കറി പൗഡറുകളും സോസുകളും പപ്പടവും പിടിച്ചെടുത്തത്. ഇന്ന് രാവിലെയാണ് പരിശോധന നടത്തിയത്. ”ഒന്നോ രണ്ടോ കുപ്പികളല്ല, കാലാവധി കഴിഞ്ഞ നിരവധി സോസുകളും കറി പൗഡറുകളുമൊക്കെയാണ് ഈ ഹോട്ടലിലെ സ്‌റ്റോറില്‍ നിന്നും കണ്ടെടുത്തത്” എന്ന്
ആരോഗ്യമാണ് ലക്ഷ്യം; തിക്കോടി ഗ്രാമപഞ്ചായത്തില്‍ ജീവതാളം ക്യാമ്പ്
തിക്കോടി: കോഴിക്കോട് ജില്ലാപഞ്ചായത്ത് പദ്ധതിയായ ജീവതാളം ക്യാമ്പ് തിക്കോടി ഗ്രാമപഞ്ചായത്തില്‍ നടന്നു. രണ്ടാം വാര്‍ഡില്‍ പെരുമാള്‍പുരം മുജാഹിദ് മദ്രസാ ഹാളില്‍ നടന്ന പരിപാടി വാര്‍ഡ് മെമ്പര്‍ ബിനു കാരോളി ഉദ്ഘാടനം ചെയ്തു. പെരുമാള്‍പുരം നോര്‍ത്ത് റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കരിയാത്തന്‍ ഊളയില്‍ അധ്യക്ഷത വഹിച്ചു. മേലടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രകാശന്‍
തലവേദന, ഛർദ്ദി, വയറിളക്കം… കുട്ടികളിൽ ഇപ്പോൾ പടരുന്ന എച്ച്3എന്‍2 പനിയെ നിസാരമായി കാണരുത്; രോഗപ്രതിരോധം എങ്ങനെയെന്ന് അറിയാം
കരുതിയിരിക്കണം എച്ച്3എന്‍2വിനെ ഇന്‍ഫ്‌ലുവന്‍സ എ വൈറസ് വിഭാഗത്തില്‍പ്പെടുന്ന എച്ച്3എന്‍2 ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഗര്‍ഭിണികളിലും പ്രായമായവരിലും കുട്ടികളിലുമെല്ലാം ധ്രുതഗതിയില്‍ പടര്‍ന്ന് പിടിക്കുന്ന ഈ വൈറസ് രോഗം മറ്റ് പകര്‍ച്ചവ്യാധികള്‍ക്കുള്ള സമാന ലക്ഷണങ്ങള്‍ തന്നെയാണ് പ്രകടിപ്പിക്കുന്നത്. ചുമ, പനി, തൊണ്ടയില്‍ കരകരപ്പ്, മൂകകൊലിപ്പ്, മൂക്കടപ്പ്, ശരീരവേദന, തലവേദന, കുളിര് കയറുക, ക്ഷീണം, ഛര്‍ദ്ദി, വയറ്റിളക്കം എന്നിവയെല്ലാം ഇവയുടെ ലക്ഷണങ്ങളാണ്.