Tag: Health

Total 55 Posts

ദിവസവും പുട്ടും ദോശയും മാത്രം കഴിച്ചാല്‍ മതിയോ ? ആരോഗ്യ സംരക്ഷണത്തിനിതാ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങള്‍

പുട്ടും കടലക്കറിയും ഭംഗിക്ക് രണ്ട് പപ്പടവും… പഴം കൂടിയുണ്ടെങ്കില്‍ ഉഷാര്‍. പ്രഭാത ഭക്ഷണമെന്നാല്‍ മലയാളികളുടെ പതിവ് മെനുവാണിത്. പുട്ടില്ലെങ്കില്‍ ദോശ, അട, നൂല്‍പ്പുട്ട്, ഇഡ്ഡലി തുടങ്ങിയവയാണ് മറ്റു ഭക്ഷണക്രമം. എന്നാല്‍ ഇത്തരം ഭക്ഷണം മാത്രം കഴിച്ചാല്‍ നമ്മുടെ ആരോഗ്യം ചുറുചുറുക്കോടെ നിലനിര്‍ത്താന്‍ കഴിയുമോ….? ഇല്ല എന്നതാണ് സത്യം. അരിഭക്ഷണത്തോടൊപ്പം വിറ്റാമിനുകള്‍ അടങ്ങിയ കൂടുതല്‍ ഭക്ഷണങ്ങള്‍ കഴിക്കണമെന്നാണ്

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാം; എളുപ്പത്തില്‍ വീട്ടില്‍ നിന്നും തയ്യാറാക്കാം നാല് പാനീയങ്ങള്‍

അടിവയറ്റില്‍ കൊഴുപ്പ് കൂടുന്നത് നിരന്തരം നമ്മള്‍ കണ്ടുവരുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ്. കൃത്യമായ വ്യായാമമില്ലായ്മ, ക്രമം തെറ്റിയുളള ഭക്ഷണ രീതി, കൃത്യമായ ഉറക്കില്ലായ്മ എന്നിവയൊക്കെ തന്നെ അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞുകൂടുവാന്‍ കാരണമാവുന്നു. പുരുഷന്‍മാരിലും സ്ത്രീകളിലും ഒരുപോലെ കണ്ടു വരുന്ന അടിവയറ്റിലെ കൊഴുപ്പ് നിയന്ത്രിക്കാന്‍ വീട്ടില്‍ നിന്നും തയ്യാറാക്കാവുന്ന് ഈ നാല് പാനീയങ്ങള്‍ ശീലമാക്കാവുന്നതാണ്. ജീരക വെളളം ജീരകവെളളം

കോഴിക്കോട് യുവാവിന് ഒവൈല്‍ മലേറിയ സ്ഥിരീകരിച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് പ്ലാസ്‌മോഡിയം ഒവൈല്‍ മലേറിയ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ ലാബില്‍ നടത്തിയ പരിശോധനയിലാണ് അപൂര്‍വ ഇനം മലമ്പനി കണ്ടെത്തിയത്. കുന്ദമംഗലം സ്വദേശിയായ യുവാവിനാണ് ഒവൈല്‍ മലേറിയ സ്ഥിരീകരിച്ചത്. ജനറല്‍ മെഡിസിന്‍ വിഭാഗത്തിലാണ് യുവാവ്

ആറ് മണിക്കൂറെങ്കിലും ഉറങ്ങിയില്ലെങ്കില്‍‌ പണി കിട്ടും ഹൃദയത്തിന്

ഉറക്കമില്ലായ്മ കാരണം ദോഷകരമായി ബാധിക്കാന്‍ പോവുന്നത് നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തെയാണ്. ആറുമണിക്കൂറെങ്കിലും ഒരാള്‍ ഒരു ദിവസം ഉറങ്ങിയിരിക്കണം. ഇല്ലെങ്കില്‍ ഹൃദയത്തെ ദോഷകരമായി ബാധിക്കുന്ന അനാരോഗ്യകരമായ ശീലങ്ങളിലേക്ക് നയിച്ചേക്കാമെന്ന് 2021 ല്‍ നടത്തിയ പഠനങ്ങള്‍ പറയുന്നു. മതിയായ ഉറക്കം ലഭിക്കാത്തത് കാരണം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, പൊണ്ണത്തടി, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മുതിര്‍ന്നവര്‍ ഒരു

ദിവസവും ഓട്‌സ് കഴിക്കാറുണ്ടോ? ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യുമെന്നറിയണ്ടേ!

അസുഖമുള്ളവര്‍ക്കും ഡയറ്റ് ചെയ്യുന്നവര്‍ക്കും മാത്രമല്ല, ഏവര്‍ക്കും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന ആഹാരമാണ് ഓട്‌സ്. പ്രഭാതഭക്ഷണത്തില്‍ ഓട്‌സ് ഉള്‍പ്പെടുത്തുന്നത് ധാരാളം ആരോഗ്യഗുണങ്ങള്‍ നല്‍കുന്നതായി വിദഗ്ധര്‍ പറയുന്നു. എല്ലുകളുടെ വളര്‍ച്ചയ്ക്ക് സഹായകരമായ വിറ്റാമിന്‍ ബി കൂടിയ തോതില്‍ ഓട്സില്‍ അടങ്ങിയിട്ടുണ്ട്. ഗോതമ്പില്‍ അടങ്ങിയിട്ടുള്ളതിനെക്കാളും കാത്സ്യം, പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക്, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്സില്‍ അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന കൊളസ്ട്രോള്‍

പുരുഷന്മാര്‍ ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കണം; ശരീരത്തിനുണ്ടാകുന്ന ഗുണങ്ങള്‍ അറിയാം

ശരീരഭാരം കുറയ്ക്കാനായി പലവിധ ഡയറ്റ് പിന്തുടര്‍ന്നവരുടെ ലിസ്റ്റില്‍ തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട ആഹാര സാധനങ്ങളിലൊന്നാണ് ഈന്തപ്പഴം. എന്നാല്‍ ഡയറ്റ് ചെയ്യുന്നവര്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഈ പഴം. പ്രത്യേകിച്ച് പുരുഷന്മാര്‍ക്ക്. ഈന്തപ്പഴം പുരുഷന്മാര്‍ക്ക് കൂടുതല്‍ ഫലപ്രദമാണെന്ന് പഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നു. കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ കെ, പ്രോട്ടീന്‍, മാംഗനീസ്, മഗ്നീഷ്യം,

മഴക്കാലത്ത് അസുഖങ്ങള്‍ പതിവാണോ? എങ്കില്‍ ഈ മുന്‍കരുതലുകള്‍ മറക്കരുത്‌

മഴക്കാലമായതോടെ രോഗങ്ങളും വർധിച്ചു വരികയാണ്. കൂടുതൽ ശ്രദ്ധ നൽകി നമ്മുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. മലിനജലത്തിലൂടെ പടരുന്ന വയറിളക്ക രോഗങ്ങൾ, കോളറ, മഞ്ഞപ്പിത്തം,  ടൈഫോയ്‌ഡ്‌ തുടങ്ങിയവക്കെതിരെ ജാഗ്രതവേണം. ആഹാര, കുടിവെള്ള ശുചിത്വം, വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവയിലൂടെയേ ജലജന്യ രോഗങ്ങളെ തടയാനാകൂ. ആഹാരസാധനങ്ങൾ അടച്ചുസൂക്ഷിക്കുകയും പഴകിയതും മലിനമായതും ഒഴിവാക്കുകയും വേണം. പഴങ്ങളും

കോഴിക്കോട് കുരങ്ങുപനി ബാധിച്ച് യുവാവ് ചികിത്സയില്‍

കോഴിക്കോട്: കോഴിക്കോട് കുരങ്ങുപനി ബാധിച്ച് ഇരുപത്തിരണ്ട് കാരന്‍ ചികിത്സയില്‍. സൗദി അറേബ്യയില്‍ നിന്നെത്തിയ പെരുമണ്ണ സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ബുധന്‍ വൈകിട്ടാണ് ഇയാളെ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പകര്‍ച്ചവ്യാധിരോഗ നിയന്ത്രണ വിഭാഗത്തിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇയാളുമായി ബന്ധപ്പെട്ടവരുടെ പട്ടിക

ഇന്ന് ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനം: രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചില്ലെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഈ ആറ് അപകടങ്ങള്‍

പലപ്പോഴും യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതും മൂലം ആണ് ഉയര്‍ന്ന ബിപി അപകടകരമാകുന്നത്. നെഞ്ചുവേദന, തലവേദന, മൂക്കില്‍ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത്, ശ്വസിക്കാന്‍ പ്രയാസമുണ്ടാകുക, മങ്ങിയ കാഴ്ച തുടങ്ങിയവയാണ് ഉയര്‍ന്ന ബിപിയുടെ പൊതുവേയുള്ള ലക്ഷണങ്ങള്‍. അനിയന്ത്രിതമായ രക്തസമ്മര്‍ദ്ദം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കാം. ആന്തരികാവയവങ്ങളെപ്പോലും തകരാറിലായേക്കാം. തലച്ചോറ്, ഹൃദയം, വൃക്കകള്‍, കണ്ണുകള്‍ എന്നിവയ്ക്ക് ഉയര്‍ന്ന ബി.പി പ്രശ്‌നങ്ങളുണ്ടാക്കാം.

ഈ അഞ്ച് ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ കൊളസ്‌ട്രോളൊന്ന് പരിശോധിക്കണം

ചെറുപ്രായത്തില്‍ തന്നെ ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. കൊളസ്‌ട്രോള്‍ ഹൃദ്രോഗം ഉണ്ടാകുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ്. സിരകളില്‍ ചീത്ത കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു. നാം സ്വീകരിക്കുന്ന അനാരോഗ്യകരമായ ഭക്ഷണ രീതിയും ജീവിത രീതിയുമൊക്കെയാണ് കൊളസ്‌ട്രോള്‍ കൂടാന്‍ വഴിവെക്കുന്നത്. ഇത് നമ്മുടെ ധമനികളില്‍ കൊഴുപ്പ് കൂടുന്നതിന് കാരണമാകുന്നു. കൊളസ്‌ട്രോള്‍ വര്‍ധിക്കാന്‍ കാരണമായേക്കാവുന്ന അഞ്ച്