Tag: Hair
മഴയത്ത് നനഞ്ഞ മുടി കെട്ടിവക്കല്ലേ! മഴക്കാലത്തും സിംപിളായി മുടി സംരക്ഷിക്കാം, ഇതാ അഞ്ച് ടിപ്‌സുകള്‍
മഴക്കാലം തുടങ്ങിയതോടെ പലരും മുടി സംരക്ഷണം പാതി വഴിയില്‍ ഉപേക്ഷിച്ച മട്ടാണ്. മഴ ഒതുങ്ങിയിട്ട് മതി ഇനി മുടി സംരക്ഷണം എന്നാണോ തീരുമാനം. എങ്കില്‍ അത്തരം തീരുമാനങ്ങള്‍ മാറ്റിക്കോളൂ. എല്ലാ സീസണിലെയും പോലെ മഴക്കാലത്തും മുടി സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. മുടി കൊഴിച്ചിലുള്ളവരും ആരോഗ്യകരമായ മുടിയുള്ളവരും മണ്‍സൂണ്‍കാലത്ത് മുടിയില്‍ ശ്രദ്ധിക്കണം. ആരോഗ്യകരമായ ഇടതൂര്‍ന്ന മുടിക്ക് മഴക്കാലത്ത്
ചെറുപ്രായത്തിലേ മുടി നരച്ചോ? ഭക്ഷണമായിരിക്കാം പ്രശ്‌നം, അകാലനരയെ പ്രതിരോധിക്കാന്‍ ഈ ആഹാരസാധനങ്ങള്‍ കഴിക്കൂ
പ്രായം കൂടുന്നതനുസരിച്ച് തലമുടി നരക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചിലരുടെ മുടി അവരുടെ ചെറു പ്രായത്തിലേ നരക്കാന്‍ തുടങ്ങും. പലരെയും മാനസികമായി പ്രയാസത്തിലാക്കുന്ന കാര്യമാണ് ഈ അകാല നര. പല കാരണങ്ങള്‍ കൊണ്ടും അകാലനര ഉണ്ടാകാം. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നതും ഇത്തരത്തിലുള്ള അകാലനര പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതും. അതിനാല്‍ തലമുടി സംരക്ഷണത്തിനായി
ഒരു രൂപപോലും ചെലവാക്കാതെ മുടി കറുപ്പിക്കാം; കെമിക്കലുകള്‍ കാരണം നര കൂടുമോയെന്ന പേടിയും വേണ്ട
മുമ്പൊക്കെ പ്രായമായരുടെ പ്രശ്‌നമായിരുന്നു നരച്ചമുടി. എന്നാല്‍ ഇന്ന് യുവാക്കളിലും വലിയ തോതില്‍ ഈ പ്രശ്‌നം കണ്ടുവരുന്നുണ്ട്. ചെറുപ്രായത്തില്‍ തന്നെ കെമിക്കലുകളുള്ള ഹെയര്‍ഡൈ ഉപയോഗിക്കാന്‍ പലര്‍ക്കും മടിയാണ്. മാത്രമല്ല, ചിലരില്‍ നരച്ച മുടി വര്‍ധിക്കാന്‍ ഹെയര്‍ ഡൈ കാരണമാകാറുമുണ്ട്. ഏതുപ്രായക്കാര്‍ക്കും യാതൊരു പേടിയുമില്ലാതെ ഉപയോഗിക്കാന്‍ പറ്റുന്ന ഒരു ഹെയര്‍ഡൈ തയ്യാറാക്കുന്നതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതിന് വലിയ പണച്ചെലവുമില്ല.
തൈര് ഉണ്ടോ വീട്ടില്‍; എങ്കില്‍ ഇനി മുടിയുടെ കാര്യം ഓര്‍ത്ത് ടെന്‍ഷന്‍ വേണ്ട, മുടിയുടെ ആരോഗ്യത്തിന് തൈര് എങ്ങനെ ഉപയോഗിക്കാം നോക്കാം വിശദമായി
കരുത്തുറ്റതും ഇടതൂര്‍ന്നതുമായ മുടിയിഴകള്‍ ആരാണ് ആഗ്രഹിക്കാത്തത്. എന്നാല്‍ ഇന്ന് മുടിയുടെ സൗന്ദര്യം നിലനിര്‍ത്താന്‍ പല തരം കൃത്രിമ മാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ അവയൊക്കെയും തുടര്‍ച്ചയായി കൂടുതല്‍ കാലം ഉപയോഗിക്കുമ്പോള്‍ മുടിക്ക് കേടുപാടുകള്‍ ഉണ്ടാക്കാന്‍ കാരണമാകും. മുടിയ്ക്ക് ഏറ്റവും മികച്ചതാണ് തൈര്. അത് തലയോട്ടിയെയും അതില്‍ പടരുന്ന ഏതെങ്കിലും അണുബാധകളെയും ബാക്ടീരിയകളെയും പരിപാലിക്കുന്നതിനാല്‍, ഇത് ആരോഗ്യകരമായ വളര്‍ച്ചയെ
കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ ഇരുപതുകാരിയുടെ മുടി ഓഡിറ്റോറിയത്തിലെ തിരക്കിനിടെ മുറിച്ചുമാറ്റി; സംഭവം കണ്ണൂരില്‍
കണ്ണൂര്‍: കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയുടെ നീണ്ട മുടി അജ്ഞാതന്‍ മുറിച്ച് മാറ്റി. കണ്ണൂര്‍ ജില്ലയിലെ ആണൂരിലാണ് സംഭവം. കരിവെള്ളൂര്‍ സ്വദേശിനിയും ബിരുദ വിദ്യാര്‍ത്ഥിനിയുമായ ഇരുപതുകാരിക്കാണ് ദുരനുഭവമുണ്ടായത്. ഓഡിറ്റോറിയത്തിലെ തിരക്കിനിടെയാണ് മുടി മുറിച്ചത്. ശനിയാഴ്ചയാണ് സംഭവമുണ്ടായത്. ആണൂരിലെ ഓഡിറ്റോറിയത്തില്‍ നിന്ന് കല്യാണം കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലെത്തിയപ്പോഴാണ് 20 സെന്റിമീറ്ററിലധികം മുടി മുറിച്ചുമാറ്റപ്പെട്ടെന്ന് മനസ്സിലായത്. മകളുടെ മുടി നഷ്ടപ്പെട്ടതിലുള്ള