ഒരു രൂപപോലും ചെലവാക്കാതെ മുടി കറുപ്പിക്കാം; കെമിക്കലുകള്‍ കാരണം നര കൂടുമോയെന്ന പേടിയും വേണ്ട



മു
മ്പൊക്കെ പ്രായമായരുടെ പ്രശ്‌നമായിരുന്നു നരച്ചമുടി. എന്നാല്‍ ഇന്ന് യുവാക്കളിലും വലിയ തോതില്‍ ഈ പ്രശ്‌നം കണ്ടുവരുന്നുണ്ട്. ചെറുപ്രായത്തില്‍ തന്നെ കെമിക്കലുകളുള്ള ഹെയര്‍ഡൈ ഉപയോഗിക്കാന്‍ പലര്‍ക്കും മടിയാണ്. മാത്രമല്ല, ചിലരില്‍ നരച്ച മുടി വര്‍ധിക്കാന്‍ ഹെയര്‍ ഡൈ കാരണമാകാറുമുണ്ട്. ഏതുപ്രായക്കാര്‍ക്കും യാതൊരു പേടിയുമില്ലാതെ ഉപയോഗിക്കാന്‍ പറ്റുന്ന ഒരു ഹെയര്‍ഡൈ തയ്യാറാക്കുന്നതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതിന് വലിയ പണച്ചെലവുമില്ല. നിങ്ങളുടെ അടുക്കളയില്‍ ഉള്ള ഒരൊറ്റ സാധനം മതി. മുടി തഴച്ചുവളരാനും നരച്ച മുടി കറുക്കാനും ഉത്തമമാണ് ഈ വിദ്യ. ഇതിനായി വേണ്ടത് ചിരട്ടയാണ്.

ഒരിക്കല്‍ ചിരട്ട ഉപയോഗിച്ച് നിങ്ങള്‍ ഹെയര്‍ ഡൈ തയ്യാറാക്കി ഉപയോഗിച്ചാല്‍ പിന്നീട് നിങ്ങള്‍ മറ്റൊന്ന് പരീക്ഷിക്കില്ല. അത്രയും ഫലമാണ് ഇത് നല്‍കുന്നത്. ഇത്രയും ഫലപ്രദമായ നാച്വറല്‍ ഹെയര്‍ ഡൈ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങള്‍:

ചിരട്ടക്കരി
നെല്ലിക്കപ്പൊടി
വെളിച്ചെണ്ണ
വെള്ളം

ചിരട്ടക്കരി തയ്യാറാക്കുന്ന വിധം:

കുറച്ച് ചിരട്ട എടുത്ത് അതിന്റെ മുകളിലുള്ള നാരുകള്‍ നീക്കം ചെയ്യണം. ശേഷം ചിരട്ട കത്തിക്കുക. കുറച്ച് സമയം കഴിയുമ്പോള്‍ ചിരട്ട കറുത്ത് വരും. തണുക്കുമ്പോള്‍ ഇത് പൊടിച്ച് ഒരു ഗ്ലാസ് പാത്രത്തില്‍ അടച്ച് സൂക്ഷിച്ച് വയ്ക്കുക.

ഹെയര്‍ ഡൈ തയ്യാറാക്കുന്ന വിധം:

ചിരട്ടക്കരി, നെല്ലിക്കപ്പൊടി എന്നിവ വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കണം. ശേഷം ഒരു ഇരുമ്പ് ചട്ടിയില്‍ ചൂടാക്കണം. ഇവ നന്നായി ചൂടായി അവസാനം കറുപ്പ് നിറത്തിലുള്ള ഒരു കൂട്ട് ലഭിക്കും. തീ അണച്ച് ചൂടാറാന്‍ എടുത്ത് വയ്ക്കണം. അവസാനം ഇതിലേയ്ക്ക് വെളിച്ചെണ്ണ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് ഇരുമ്പ് ചട്ടിയില്‍ തന്നെ ഒരു ദിവസം വയ്ക്കണം. പിറ്റേ ദിവസം ഇത് മുടിയില്‍ പുരട്ടാവുന്നതാണ്. ആദ്യത്തെ ആഴ്ചയില്‍ എല്ലാ ദിവസവും ഉപയോഗിക്കുക. പിന്നീട് 15 ദിവസം കൂടുമ്പോള്‍ ഉപയോഗിച്ചാല്‍ മതിയാകും. ഒരു മാസത്തിനുള്ളില്‍ തന്നെ നിങ്ങളുടെ പുതിയ മുടികള്‍ക്ക് സ്വാഭാവികമായ കറുപ്പ് നിറം ലഭിക്കുന്നതാണ്. ആദ്യ ഉപയോഗത്തില്‍ തന്നെ നരച്ച മുടി പൂര്‍ണമായും കറുക്കും.