Tag: GVHSS Koyilandy
പരിമിതികളിലും വർണ്ണ വിസ്മയം തീർത്ത് അവർ; മനസ് നിറച്ച് കൊയിലാണ്ടി നഗരസഭയുടെ ഭിന്നശേഷി സർഗോത്സവം ‘നിറവ്’
കൊയിലാണ്ടി: ഭിന്നശേഷി ദിനാചരണത്തോട് അനുബന്ധിച്ച് കൊയിലാണ്ടി നഗരസഭ ഭിന്നശേഷി സർഗോത്സവം ‘നിറവ്’ സംഘടിപ്പിച്ചു. ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിൽ നടന്ന പരിപാടിയിൽ ഭിന്നശേഷിക്കാരായ നിരവധി വിദ്യാർത്ഥികളാണ് തങ്ങളുടെ സർഗാത്മക കഴിവുകൾ നിറഞ്ഞ സദസ്സിന് മുന്നിൽ പ്രദർശിപ്പിച്ചത്. നഗരസഭാ പരിധിയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാ-കായിക പരിപാടികൾ ഉൾപ്പെടുത്തിയാണ് പരിപാടി നടത്തിയത്. ഭിന്നശേഷിക്കാരെ വീടുകൾക്കുള്ളിൽ ഒതുങ്ങി പോകാൻ അനുവദിക്കാതെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്
‘കലയാവട്ടെ ലഹരി’; ലഹരിവിരുദ്ധ കലാജാഥയ്ക്ക് ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിൽ സ്വീകരണം
കൊയിലാണ്ടി: ലഹരി വിരുദ്ധ കലാജാഥയ്ക്ക് ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. കൊയിലാണ്ടി സബ് ഇൻസ്പെക്ടർ വി.ആർ.അരവിന്ദ് മുഖ്യാതിഥിയായി. പ്രധാനാധ്യാപിക പി.എം.നിഷ അധ്യക്ഷയായി. ജയരാജ് പണിക്കർ, പി.പി.സുധീർ, എഫ്.എം.നസീർ എന്നിവർ സംസാരിച്ചു. മുചുകുന്നിലെ എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ സംഗീതശിൽപ്പം, വസുദേവാശ്രമം ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച തെരുവുനാടകം എന്നിവ അരങ്ങേറി. ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ എസ്.പി.സി
ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാന്‍ സൗകര്യപ്രദമായ സയന്‍സ് ലാബ് വേണം; ആവശ്യമുയര്‍ത്തി പി.ടി.ഉഷ എം.പിയ്ക്ക് നിവേദനം നല്‍കി സ്‌കൂള്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ്
കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ സയന്‍സ് ലാബിന്റെ നവീകരണത്തിലും സ്റ്റേജ്, ഓഡിറ്റോറിയം നിര്‍മ്മാണ കാര്യത്തിലും ഇടപെടല്‍ ആവശ്യപ്പെട്ടു കൊണ്ട് സ്‌കൂള്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ് രാജ്യസഭാ എം.പി. പി.ടി ഉഷയ്ക്ക് നിവേദനം നല്‍കി. എസ്.എസ്.ജി ചെയര്‍മാന്‍ ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് എം.പിയ്ക്ക് നിവേദനം നല്‍കിയത്. സ്‌കൂളില്‍ നിലവില്‍ പരിമിതമായ ലാബ് സൗകര്യങ്ങള്‍ മാത്രമാണുള്ളതെന്ന് ചന്ദ്രന്‍ കൊയിലാണ്ടി ന്യൂസ് ഡോട്
വിജയത്തിളക്കം ആഘോഷിച്ച് ബ്രസീലും പോർച്ചുഗലും, തോൽവിയിലും ആവേശമൊട്ടും കുറയാതെ അർജന്റീന; ഫാൻസ് ഷോയിൽ തകർത്താടി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ വിദ്യാര്‍ത്ഥികള്‍ (വീഡിയോ കാണാം)
കൊയിലാണ്ടി: നാടെങ്ങും ലോകകപ്പ് ഫുട്‌ബോള്‍ ലഹരിയിലാണ്. ഇഷ്ടടീമുകളുടെ ജേഴ്‌സിയണിഞ്ഞും അവരുടെ ഫ്‌ളക്‌സ് ബോര്‍ഡും കട്ടൗട്ടുകളും ഉയര്‍ത്തിയും എതിര്‍ടീമുകളോട് വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയുമെല്ലാം എല്ലാ ഫുട്‌ബോള്‍ ആരാധകരും ഖത്തറിലെ ഉത്സവം ആഘോഷിക്കുകയാണ്. നമ്മുടെ കൊയിലാണ്ടിയിലും ആവേശത്തിന് ഒട്ടും കുറവില്ല. കൊയിലാണ്ടിയിലെ ഫുട്‌ബോള്‍ ആരാധകരുടെ പല വാര്‍ത്തകളും ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ കുട്ടി ആരാധകരുടെ ആഘോഷമാണ്
തലമുറകൾക്ക് തണലാവാൻ ഇത്തി മരം; ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയ്ക്ക് തണലേകുന്ന പടുകൂറ്റൻ മരത്തിന്റെ കഥ അറിയാം
വീഡിയോ കാണൂ… കൊയിലാണ്ടിയിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി. ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ ഉൾപ്പെടെയുള്ളവർ പഠിച്ച ഈ സ്കൂളിലെ പ്രധാന ആകർഷണമാണ് ഇത്തി മരം. സ്കൂളിന് തണലേകി പന്തലിച്ച് നിൽക്കുന്ന ഇത്തി മരത്തെ കുറിച്ച് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയും മീഡിയ ക്ലബ്ബ് അംഗവുമായ സപ്തമി സി.വി ചെയ്ത വീഡിയോ സ്റ്റോറി കാണാം.
ലാസ്യമോഹനം, വാദ്യലയം…. കൗമാര കലോത്സവം മൂന്നാം ദിവസം; ഇന്നത്തെ മത്സര ഇനങ്ങളും വേദികളും അറിയാം
സ്വന്തം ലേഖകൻ കൊയിലാണ്ടി: ഉപജില്ല കലോത്സവത്തിന്റെ മൂന്നാം ദിനത്തില്‍ ചെണ്ട, പഞ്ചവാദ്യം, തബല, വയലിന്‍ തുടങ്ങിയ വാദ്യമേളങ്ങളും ഓട്ടന്‍ തുള്ളല്‍, കഥകളി, ചാക്യാര്‍ കൂത്ത് തുടങ്ങിയ ക്ഷേത്രകലകളും അരങ്ങേറും. പതിനൊന്ന് വേദികളിലായി നടക്കുന്ന മത്സരങ്ങള്‍ രാവിലെ 9 മണിമുതല്‍ ആരംഭിക്കും. ഇന്ന് നടക്കുന്ന മത്സരങ്ങളും വേദികളും വേദി 1 (സ്മാര്‍ട്ട് ഡ്രൈവിംഗ് സ്‌കൂള്‍ഗ്രൗണ്ട്) മോഹിനിയാട്ടം കേരളനടനം
പ്രവൃത്തി പരിചയ മേള: ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ സംസ്ഥാന തലത്തിലേക്ക്
കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ സംസ്ഥാന തല പ്രവൃത്തി പരിചയ മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തരുണ്‍.ബി.അനൂപ്, ടി.എം.അഭിഷേക് എന്നീ വിദ്യാര്‍ത്ഥികളാണ് സംസ്ഥാന മേളയിലേക്ക് പോകുന്നത്. ജില്ലാ പ്രവൃത്തി പരിചയ മേളയിലെ ബഡ്ഡ് ലയറിങ്, ഗ്രാഫറ്റിങ് എന്നീ ഇനങ്ങളില്‍ മത്സരങ്ങളില്‍ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടിയാണ് ഇവര്‍ സംസ്ഥാന മേളയില്‍ ഇടം പിടിച്ചത്.
മൊബൈൽ ഫോണിന്റെ ദോഷവശങ്ങളെ കുറിച്ച് ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ എസ്.പി.സി വിദ്യാർത്ഥികൾ തയ്യാറാക്കിയ ഷോർട്ട് ഫിലിം ‘ഇമോജികൾ’ പുറത്തിറക്കി
കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ എസ്.പി.സി യൂണിറ്റ് തയ്യാറാക്കിയ ഷോർട്ട് ഫിലിം പുറത്തിറക്കി. മൊബൈൽ ഫോണിന്റെ ദോഷവശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ‘ഇമോജികൾ’ എന്ന ഷോർട്ട് ഫിലിമാണ് പുറത്തിറക്കിയത്. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ.ഹരിദാസാണ് ഷോർട്ട് ഫിലിം പുറത്തിറക്കിയത്. പി.ടി.എ പ്രസിഡന്റ് വി.സുചീന്ദ്രൻ അധ്യക്ഷനായി. നടനും സംവിധായകനുമായ ടി.സുരേഷ് ബാബു. മുഖ്യാതിഥിയായി. വിദ്യാർത്ഥികളിൽ വർധിച്ച് വരുന്ന മൊബൈൽ ഉപയോഗവും
കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവ്
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവ്. സോഷ്യൽ സയൻസ്, ഫിസിക്കൽ എഡ്യുക്കേഷൻ, എന്നീ വിഷയങ്ങളിലേക്കാണ് അധ്യാപകരെ നിയമിക്കുന്നത്. ഇതിനായുള്ള അഭിമുഖം സെപ്റ്റംബർ 16 ന് രാവിലെ 11:30 ന് നടക്കും.
ഓണാഘോഷത്തില്‍ മതിമറന്ന് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികള്‍, ഓണപരീക്ഷയുടെ ഗൗരവം മറന്ന് ഇന്ന് ആഘോഷം
കൊയിലാണ്ടി: ഓണപരീക്ഷയുടെ ക്ഷീണം മറന്ന് സ്‌കൂളുകള്‍ ഇന്ന് ഓണം ആഘോഷിച്ചു. കോവിഡ് മഹാമാരിയില്‍ മുടങ്ങി പോയ ഓണാഘോഷം ഗംഭീരമാക്കി ജി.വി.എച്ച്.എസ്.എസ്സിലെ വിദ്യാര്‍ത്ഥികള്‍. പൂക്കളമിട്ടും, കമ്പവലിച്ചും ചെണ്ടമേളവുമൊക്കെയായി മാവേലിയെ വരവേറ്റ് കിട്ടിയ നിമിഷങ്ങള്‍ അവര്‍ തകര്‍ത്തു. പകിട്ടൊട്ടും കുറയാതെ തന്നെ ഇക്കൊല്ലത്തെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. യൂണിഫോം ഒഴിവാക്കി കളര്‍ ഡ്രസ്സ് അണിയാന്‍ കിട്ടിയ അവസരമായിരുന്നു ഇന്ന്