Tag: Guru Chemancheri Kunhiraman Nair

Total 6 Posts

സര്‍ക്കാറും പൂര്‍വ്വവിദ്യാര്‍ഥികളുമെല്ലാം ഒത്തുപിടിക്കണം; ഗുരു ചേമഞ്ചേരിയുടെ വിദ്യാലയം ഇനിയും ഉയരത്തിലേക്കെത്തണം

എ.സജീവ് കുമാര്‍ കൊയിലാണ്ടി: കേരള കലാമണ്ഡലം കഴിഞ്ഞാല്‍ സംസ്ഥാനത്ത് കഥകളിക്ക് അതീവ പ്രാധാന്യമുള്ള കലാലയമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ സ്ഥാപിച്ച ചേലിയകഥകളി വിദ്യാലയം വികസനത്തിന്റെ പുതിയ തലത്തിലേക്ക്. പുതിയ കോഴ്സുകളിലേക്ക് അഡ്മിഷന്‍ നടക്കുമ്പോള്‍ മുന്നൂറിലധികം കുട്ടികളാണ് ഇവിടെ വിവിധ കോഴ്‌സുകളിലായി പഠന രംഗത്തുള്ളത്. കഥകളി വേഷം, സംഗീതം, ചുട്ടി കോപ്പ് നിര്‍മ്മാണം, ചെണ്ട, മദ്ദളം

ഗുരുസ്മരണയിൽ കൊയിലാണ്ടി; നാട്യാചാര്യൻ ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം സമ്മാനിച്ചു

കൊയിലാണ്ടി: കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ സ്മരണയ്ക്കായി ചേലിയ കഥകളി വിദ്യാലയം ഏർപ്പെടുത്തിയ പ്രഥമ ഗുരു ചേമഞ്ചേരി പുരസ്കാരം പ്രശസ്ത കഥകളി നടൻ കലാമണ്ഡലം സുബ്രഹ്മണ്യന് സമ്മാനിച്ചു. കൊയിലാണ്ടി ടൗൺഹാളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ.ബിന്ദുവാണ് പുരസ്കാര സമർപ്പണം നടത്തിയത്. ആർട്ടിസ്റ്റ് മദനൻ രൂപൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവും

പ്രഥമ ഗുരു ചേമഞ്ചേരി പുരസ്കാരം കലാമണ്ഡലം ബാലസുബ്രഹ്മണ്യന്; ഗുരുവിന്റെ ജന്മദിനത്തിൽ ജേതാവിനെ പ്രഖ്യാപിച്ചത് കാനത്തിൽ ജമീല എം.എൽ.എ

കൊയിലാണ്ടി: കഥകളി വിദ്യാലയം ഏർപ്പെടുത്തിയ പ്രഥമ ഗുരു ചേമഞ്ചേരി പുരസ്കാരം കഥകളി വേഷം കലാകാരനായ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്. ഗുരുവിൻ്റെ ജന്മദിനത്തിൽ കഥകളി വിദ്യാലയത്തിൽ നടന്ന പിറന്നാളാഘോഷ ചടങ്ങിൽ വച്ച് കാനത്തിൽ ജമീല എം.എൽ.എയാണ് പുരസ്കാര ജേതാവിൻ്റെ പേര് പ്രഖ്യാപിച്ചത്. ആഗസ്റ്റ് ആദ്യവാരം കൊയിലാണ്ടിയിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിക്കുക. ക്യാഷ് അവാർഡിന് പുറമെ ആർട്ടിസ്റ്റ് മദനൻ

നടന ഗുരുനാഥന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ ഓര്‍മ്മയില്‍ നാട്; രണ്ടാം ചരമവാർഷികത്തില്‍ അനുസ്മരണ പരിപാടിയുമായി പൂക്കാട് കലാലയം

ചേമഞ്ചേരി: നാടിന്റെ നടന ഗുരുനാഥന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ രണ്ടാം ചരമവാർഷികം പൂക്കാട് കലാലയത്തില്‍ ഗുരുവരം അനുസ്മരണ പരിപാടിയായി നടന്നു. മാര്‍ച്ച് 15 ബുധനാഴ്ച കാലത്ത് എട്ട് മണിക്ക് പൂക്കാട് കലാലയ പരിസരത്ത് ദീപ പ്രകാശനവും പുഷ്പാര്‍ച്ചനയും നടന്നു. കലാലയം വിശിഷ്ടാംഗം ജ്യോതി ബാലന്‍ ഗുരുവിന്റെ ഛായാചിത്രത്തിനു മുന്നില്‍ വിളക്കുതെളിയിച്ചു. അനുസ്മരണ സദസ്സില്‍ യു.കെ.രാഘവന്‍, ഡോ.എന്‍.വി.സദാനന്ദന്‍,

കലയുടെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ; ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ദീപ്ത സ്മരണയിൽ കഥകളി വിദ്യാലയത്തിൽ പ്രവേശനോത്സവവും വിദ്യാർത്ഥി സംഗമവും

ചേമഞ്ചേരി: ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ സ്മരണയിൽ ചേലിയ കഥകളി വിദ്യാലയത്തിൽ പ്രവേശനോത്സവവും വിദ്യാർത്ഥി സംഗമവും നടന്നു. വിജയദശമി നാളിൽ കലാപരിശീലനത്തിന് ഹരിശ്രീ കുറിച്ച കുരുന്നുകളുടെ പ്രവേശനോത്സവമാണ് നടന്നത്. ഒപ്പം ഗുരു ചേമഞ്ചേരിയുടെയും കഥകളി വിദ്യാലയത്തിലെ മറ്റ് അധ്യാപകരുടെയും ശിഷ്യസംഗമവും നടന്നു. വിവിധ ക്ലാസുകളിലായി കലാഭ്യസനം നടത്തി വരുന്ന 200 ഓളം വിദ്യാർത്ഥികളും പൂർവ വിദ്യാർഥികളും പ്രവേശനോത്സവ

ഗുരു ചേമഞ്ചേരിയുടെ ആഗ്രഹങ്ങൾ സഫലമാവുന്നു; കഥകളി പഠന ശിബിരത്തിൽ ആദിവാസി ഊരിൽ നിന്നും കുട്ടികളെത്തി

കൊയിലാണ്ടി: കഥകളി പഠന ശിബിരത്തിൽ പങ്കെടുക്കാനായി ആദിവാസി ഊരിൽ നിന്നും ചേലിയ കഥകളി വിദ്യാലയത്തിലേക്ക് കുട്ടികളെത്തി. വയനാട് ജില്ലയിലെ മാനന്തവാടിയിൽ നിന്നാണ് കുട്ടികൾ എത്തിയത്. കഥകളി പോലുള്ള ക്ഷേത്ര കലകളെ സമൂഹത്തിൻ്റെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്ന ഗുരു ചേമഞ്ചേരിയുടെ ചിരകാലാഭിലാഷമാണ് ഇതോടെ സഫലമാവുന്നത്. ഇത്തരം കലാരൂപങ്ങളെയും കലാസ്ഥാപനങ്ങളെയും ജനകീയവൽക്കരിക്കുക എന്നത് തൻ്റെ കടമയാണ് എന്ന് അദ്ദേഹം