Tag: Gold
സംസ്ഥാനത്ത് സ്വര്‍ണ്ണവില പുതിയ റെക്കോര്‍ഡില്‍! പവന് ഇന്ന് കൂടിയത് 480രൂപ
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില പുതിയ റെക്കോര്‍ഡിട്ടു. പവന് 480 രൂപയാണ് ഇന്ന് മാത്രം കൂടിയത്. ഇതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59, 000 രൂപയായി. അന്താരാഷ്ട്ര സ്വര്‍ണവില ഉയര്‍ന്നതാണ് സംസ്ഥാന വിപണിയില്‍ പ്രതിഫലിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 7375 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ
സംസ്ഥാനത്ത് സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഇന്ന് വര്‍ധിച്ചത് 600രൂപ
കോഴിക്കോട്: സംസ്ഥാനത്തിന്റെ ചരിത്രത്തിലെ സര്‍വ്വകാല ഉയരത്തില്‍ സ്വര്‍ണ്ണ വില. ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 55,680 രൂപയും, ഗ്രാമിന് 6,960 രൂപയുമാണ് വില. ഇന്ന് പവന് 600 രൂപയും, ഗ്രാമിന് 75 രൂപയുമാണ് വില കൂടിയിരിക്കുന്നത്. ഇത് സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയുടെ റെക്കോര്‍ഡാണ്. രാജ്യാന്തര തലത്തില്‍, സ്വര്‍ണ്ണം ഭീമമായ നേട്ടത്തിലാണ് വാരാന്ത്യത്തില്‍ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ
കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; ഇന്നത്തെ വില അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് ഒറ്റയടിക്ക് 1120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ സ്വര്‍ണവില 52000 ത്തിലേക്കെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 52920 രൂപയാണ്. 12 ദിവസങ്ങള്‍ക്ക് ശേഷമാണു സ്വര്‍ണവില ഇത്രയും താഴുന്നത്. ഏപ്രില്‍ 20 മുതല്‍ 1600 രൂപ കുറഞ്ഞിട്ടുണ്ട്. പവന് അന്‍പത്തിയഞ്ചായിരത്തിന് അടുത്തെത്തിയിരുന്ന വിലയാണ് ഇപ്പോള്‍
കണ്ണമ്പാല തെരുക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവെ സ്ത്രീയുടെ സ്വർണ മാല നഷ്ടപ്പെട്ടു
നടുവണ്ണൂര്‍: നടുവണ്ണൂര്‍ കണ്ണമ്പാല തെരു ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങവേ സ്ത്രീയുടെ മാല നഷ്ടപ്പെട്ടു. നന്മണ്ട സ്വദേശിനിയുടെ സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടത്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് താമരശ്ശേരി റൂട്ടില്‍ ഓടുന്ന അനന്ദു ബസ്സിലാണ് സഞ്ചരിച്ചത്. രാവിലെ 7.30നും എട്ടിനും ഇടയിലാണ് സംഭവം. ബാലുശ്ശേരി എത്തിയപ്പോഴാണ് മാല നഷ്ടമായ കാര്യം മനസിലായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9048066844, 7012506097 എന്നീ
‘എന്റെ സ്വര്‍ണ്ണം പോയാല്‍ എനിക്കുണ്ടാവുന്ന അതേ വിഷമം അല്ലേ അവര്‍ക്കും ഉണ്ടാവുക…’; വീണുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയ്ക്ക് തിരികെ നല്‍കി വെങ്ങളം സ്വദേശിനിയുടെ നല്ല മാതൃക
കൊയിലാണ്ടി: വീണുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയ്ക്ക് തിരികെ നല്‍കി വെങ്ങളം സ്വദേശിനിയുടെ നല്ല മാതൃക. കെ.ആര്‍.എസിന് സമീപം താമസിക്കുന്ന പി.ടി.നാരായണിയാണ് വീണുകിട്ടിയ പാദസരം ഉടമയ്ക്ക് തിരികെ നല്‍കിയത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ടേ മുക്കാലോടെയാണ് നാരായണിക്ക് ആഭരണം വീണുകിട്ടിയത്. തുടര്‍ന്ന് അവര്‍ ആഭരണത്തിന്റെ ഉടമയെ അന്വേഷിച്ചു. ഇതിനിടെയാണ് അവരുടെ സുഹൃത്ത് ഈ പരിസരത്ത് സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് പറയുന്നത്.
മുചുകുന്ന് കോട്ടയില്‍ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങവെ ചെറിയമങ്ങാട് സ്വദേശിനിയുടെ സ്വര്‍ണ്ണ ബ്രേസ്‍ലെറ്റ് നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: ചെറിയമങ്ങാട് സ്വദേശിനിയുടെ സ്വര്‍ണ്ണ ബ്രേസ് ലെറ്റ് നഷ്ടപ്പെട്ടതായി പരാതി. ശനിയാഴ്ച രാവിലെ മുചുകുന്ന് കോട്ടയില്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തിരികെ വരുമ്പോഴാണ് അരപ്പവനോളം തൂക്കമുള്ള ബ്രേസ്‍ലെറ്റ് നഷ്ടപ്പെട്ടത്. മുചുകുന്നില്‍ നിന്നും ബസ്സില്‍ കൊയിലാണ്ടിയിലെത്തി അവിടെ നിന്ന് മറ്റൊരു ബസ്സില്‍ പതിനാലാം മൈല്‍സ് ബസ് സ്റ്റോപ്പില്‍ ഇറങ്ങിയ ഇവര്‍ അവിടെ നിന്ന് ദുര്‍ഗാ റോഡ് വഴി
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നരിക്കുനി സ്വദേശി ഉള്‍പ്പെടെ രണ്ട് യാത്രക്കാരില്‍ നിന്നായി 1.15 കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. രണ്ട് യാത്രക്കാരില്‍ നിന്നായി 1.15 കോടി രൂപയുടെ സ്വര്‍ണ്ണമാണ് ഇന്ന് പിടികൂടിയത്. മിശ്രിതരൂപത്തിലാണ് ഇവര്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. നരിക്കുനി സ്വദേശി മണ്ണമ്മല്‍ സുഹൈല്‍ (32), കാസര്‍കോഡ് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി റിയാസ് അഹമ്മദ് പുത്തൂര്‍ ഹംസ (41) എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍
പള്ളിയില്‍ നിസ്‌കരിച്ച് തിരികെ വരുന്ന വഴിയില്‍ സ്വര്‍ണ്ണാഭരണം വീണുകിട്ടി; ഉടമയെ കണ്ടെത്തി തിരിച്ചു നല്‍കി കൊയിലാണ്ടി സ്വദേശി കുഞ്ഞിമുഹമ്മദ്
കൊയിലാണ്ടി: കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയെ കണ്ടെത്തി തിരികെയേല്‍പ്പിച്ച് കൊയിലാണ്ടി സ്വദേശി. പുലര്‍ച്ചെയുള്ള നിസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് വരുന്ന വഴിയാണ് കുഞ്ഞിമുഹമ്മദിന് (റീമസ്) രണ്ട് പവനിലധികം തൂക്കമുള്ള സ്വര്‍ണ്ണാഭരണം വീണുകിട്ടിയത്. നീനപ്രഭ എന്ന സ്ത്രീയുടെ ആഭരണമാണ് കുഞ്ഞുമുഹമ്മദിന് വീണുകിട്ടിയത്. വിവാഹവീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് നീനപ്രഭയുടെ ആഭരണം നഷ്ടമായത്. നീനപ്രഭയെ കണ്ടെത്തിയാണ് കുഞ്ഞിമുഹമ്മദ് സ്വര്‍ണ്ണാഭരണം തിരിച്ചേല്‍പ്പിച്ചത്. നാട്ടുകാരുടെ
മൂടാടി സ്വദേശിയുടെ സ്വര്‍ണാഭരണം നഷ്ടപ്പെട്ടു; കൊയിലാണ്ടി നഗരപരിസരത്തുനിന്നെന്ന് സംശയം
കൊയിലാണ്ടി: മൂടാടി സ്വദേശിനിയുടെ ബ്രയ്‌സ് ലെറ്റ് നഷ്ടപ്പെട്ടതായി പരാതി. കൊയിലാണ്ടി സിവിലില്‍ നിന്നും മാര്‍ക്കറ്റ് പരിസരത്തും അവിടെ നിന്നും സമീപത്തെ ചില മെഡിക്കല്‍ ഷോപ്പുകളിലും തുടര്‍ന്ന് മൂടാടിയിലേക്കും മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്തിരുന്നു. കണ്ടുകിട്ടുന്നവര്‍ 6235726964, 9645583543 എന്ന നമ്പറില്‍ ബന്ധപ്പെടുക.
സ്വർണ്ണം നാട്ടിലെത്തിച്ചാൽ 70,000 രൂപ; ഗുളിക രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 49 ലക്ഷത്തോളം രൂപയുടെ സ്വർണ്ണവുമായി നരിക്കുനി സ്വദേശി കസ്റ്റംസ് പിടിയിൽ
കരിപ്പൂർ: വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി നരിക്കുനി സ്വദേശി കസ്റ്റംസ് പിടിയിൽ. നരിക്കുനി സ്വദേശി തെക്കേ ചേനങ്ങര ഷറഫുദ്ധീൻ (24) ആണ് എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ പിടിയിലായത്. ഇയാളിൽ നിന്നും 869 ഗ്രാം സ്വർണ്ണം പിടികൂടി. ദുബായിൽ നിന്നും എയർ ഇന്ത്യാ എക്സ്പ്രസ്സ് വിമാനത്തിലാണ് ഷറഫുദ്ധീൻ കരിപ്പൂരിലെത്തിയത്. ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിച്ച്