മുചുകുന്ന് കോട്ടയില്‍ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങവെ ചെറിയമങ്ങാട് സ്വദേശിനിയുടെ സ്വര്‍ണ്ണ ബ്രേസ്‍ലെറ്റ് നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: ചെറിയമങ്ങാട് സ്വദേശിനിയുടെ സ്വര്‍ണ്ണ ബ്രേസ് ലെറ്റ് നഷ്ടപ്പെട്ടതായി പരാതി. ശനിയാഴ്ച രാവിലെ മുചുകുന്ന് കോട്ടയില്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തിരികെ വരുമ്പോഴാണ് അരപ്പവനോളം തൂക്കമുള്ള ബ്രേസ്‍ലെറ്റ് നഷ്ടപ്പെട്ടത്.

മുചുകുന്നില്‍ നിന്നും ബസ്സില്‍ കൊയിലാണ്ടിയിലെത്തി അവിടെ നിന്ന് മറ്റൊരു ബസ്സില്‍ പതിനാലാം മൈല്‍സ് ബസ് സ്റ്റോപ്പില്‍ ഇറങ്ങിയ ഇവര്‍ അവിടെ നിന്ന് ദുര്‍ഗാ റോഡ് വഴി നടന്നാണ് വീട്ടിലേക്ക് പോയത്. വീട്ടിലെത്താറായപ്പോഴാണ് ആഭരണം നഷ്ടമായ വിവരം അറിയുന്നത്.

ബ്രേസ്‌ലെറ്റ് ലഭിക്കുന്നവര്‍ ഇനി പറയുന്ന നമ്പറുകളില്‍ വിവരം അറിയിക്കണമെന്ന് ഉടമ അഭ്യര്‍ത്ഥിച്ചു.

നമ്പറുകള്‍: 8943075612, 9645352039

English Summary: Golden bracelet of Cheriya Mangad native girl lost.