Tag: Forest Department

Total 4 Posts

നന്തിക്കാര്‍ക്ക് ആശ്വാസം; വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭീഷണിയായ കാട്ടുപൂച്ച ഒടുവില്‍ വനം വകുപ്പിന്റെ കെണിയിലായി

നന്തി ബസാര്‍: നന്തിക്കാരെ ദിവസങ്ങളോളം ആശങ്കയിലാക്കിയ കാട്ടുപൂച്ച ഒടുവില്‍ പിടിയിലായി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കാട്ടുപൂച്ച കുടുങ്ങിയത്. ബുധനാഴ്ച രാവിലെ അഞ്ചരയോടെ നന്തി സ്വദേശി നൗഫലാണ് പൂച്ച കൂട്ടിലകപ്പെട്ടത് ആദ്യം കണ്ടത്. രാത്രി വൈകിയോ പുലര്‍ച്ചെയോടെയോ ആണ് പൂച്ച കൂട്ടില്‍ പെട്ടത് എന്നാണ് അനുമാനിക്കുന്നത്. നൗഫലിന്റെ വീടിന് സമീപമാണ് കാട്ടുപൂച്ച പത്ത് ദിവസത്തോളമായി നിലയുറപ്പിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ

പോക്‌സോ കേസ് പ്രതിയായ മൂടാടി സ്വദേശിയുടെ വീട്ടില്‍ വനംവകുപ്പിന്റെ പരിശോധന; അനധികൃതമായി സൂക്ഷിച്ച മലമാനിന്റെയും കാട്ടുപോത്തിന്റെയും കൊമ്പുകളും പവിഴപ്പുറ്റും പിടികൂടി

കൊയിലാണ്ടി: മൂടാടി സ്വദേശിയുടെ വീട്ടില്‍ നിന്ന് മലമാനിന്റെയും കാട്ടുപോത്തിന്റെയും കൊമ്പുകളും പവിഴപ്പുറ്റും നാടന്‍ തോക്കിന്റെ ഭാഗങ്ങളും പിടികൂടി. ഹില്‍ബസാര്‍ ശിവപുരി വീട്ടില്‍ ധനമഹേഷിന്റെ വീട്ടില്‍ നിന്നാണ് കോഴിക്കോട് ഫോറസ്റ്റ് വിജിലന്‍സ് വിഭാഗം ഇവ പിടികൂടിയത്. നിലവില്‍ പോക്‌സോ കേസില്‍ പ്രതിയായി റിമാന്റില്‍ കഴിയുകയാണ് ധനമഹേഷ്. ഇവിടെ ക്ലിക്ക് ചെയ്ത് യൂട്യൂബ് ചാനൽ ഉടൻ സബ്സ്ക്രൈബ് ചെയ്യൂ…

വെടിയേറ്റിട്ടും ശൗര്യം വിടാതെ കടുവ, ഒടുവില്‍ മയങ്ങി വീണ് കീഴടങ്ങല്‍; വയനാട് പടിഞ്ഞാറത്തറയില്‍ പിടികൂടിയ കടുവയെ ബത്തേരിയിലേക്ക് കൊണ്ടുപോയി (വീഡിയോ കാണാം)

മാനന്തവാടി: പ്രദേശവാസികളെ ഭയത്തിന്റെ മുള്‍മുനയിലാക്കിയ ദിവസങ്ങള്‍ക്ക് ശേഷമാണ് വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ കുപ്പാടിത്തറ നടമ്മല്‍ ഭാഗത്ത് കണ്ട കടുവയെ മയക്കുവെടി വെച്ച് വീഴ്ത്തിയത്. വെള്ളാരംകുന്നില്‍ കര്‍ഷകനെ ആക്രമിച്ച് കൊന്ന കടുവയെ തന്നെയാണ് പിടികൂടിയതെന്ന് വനം വകുപ്പും സ്ഥിരീകരിച്ചതോടെ ജനങ്ങള്‍ക്ക് പൂര്‍ണ്ണമായ ആശ്വാസമായി. വലിയ പരിശ്രമത്തിനൊടുവിലാണ് കടുവയെ കീഴടക്കിയത്. മൂന്ന് ദിവസം മുമ്പാണ് പുതുശ്ശേരി വെള്ളാരംകുന്നില്‍ കടുവ

മുതുകാട് വീട്ടില്‍ പാകം ചെയ്ത അഞ്ച് കിലോഗ്രാം മാനിറച്ചി പിടികൂടി: ഒരാള്‍ റിമാന്റില്‍, കൂട്ടുപ്രതിള്‍ക്കായി അന്വേഷണം

പെരുവണ്ണാമൂഴി: ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ മുതുകാട് നിന്നും വീട്ടില്‍ സൂക്ഷിച്ച മാന്‍ ഇറച്ചി പിടികൂടി. മുതുകാട് സീതപ്പാറ പഴയ പറമ്പില്‍ ജോമോന്‍ എന്ന പി.ഡി. ജോസാണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്നും അഞ്ച് കിലോഗ്രാം വരുന്ന പാകം ചെയ്ത മലമാന്‍ ഇറച്ചി കണ്ടെടുത്തു. പെരുവണ്ണാമൂഴി വനപാലകര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇറച്ചി