Tag: fire
കുന്ദമംഗലത്ത് ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് തീപ്പിടുത്തം
കുന്ദമംഗലം: പന്തീര്‍പ്പാടത്ത് ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് തീ പിടിച്ചു. സ്റ്റീല്‍ കട്ട് ചെയ്യുന്ന സമയത്ത് തീപ്പൊരി തെറിച്ചു വീണാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. തീപൊരി തെറിച്ച് പഴയ തെര്‍മോകള്‍ കൂട്ടിയിട്ട സ്ഥലത്ത് വീണതോടെ തീ ആളിപടരുകയായിരുന്നെന്നാണ് വിവരം. വെള്ളിമാടുകുന്ന് അഗ്നി ശമന സേനയിലെ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ്
കൊയിലാണ്ടി കല്ല്യാണി ചായകടയിലെ ഗ്യാസ് സിലണ്ടർ ലീക്ക് ആയി തീപിടുത്തം; പരിഭ്രാന്തരായി നാട്ടുകാർ; കടയിലെ സാധനങ്ങൾ കത്തി നശിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ചായക്കടയിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. തീപടരുന്നത് കണ്ട് പരിഭ്രാന്തരായി നാട്ടുകാർ. എൽ.ഐ.സി ഓഫീസിനു സമീപമുള്ള കല്ല്യാണി ചായക്കടയിലെ എൽ.പി.ജി സിലണ്ടർ ലീക്ക് ആയതിനെ തുടർന്നാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് രാവിലെ ഒൻപതു മണിയോടെയായിരുന്നു സംഭവം. ആളപായമില്ല. തീപടരുന്നത് കണ്ട് ഉടനെ തന്നെ കൊയിലാണ്ടി അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ഉടനെ തന്നെ ഫയർ ഫോഴ്സ്
ശക്തമായ ഇടിമിന്നലിൽ പുളിയഞ്ചേരിയിൽ തെങ്ങുകൾക്ക് തീപ്പിടിച്ചു, തെരുവുവിളക്കുകൾ പൊട്ടിത്തെറിച്ചു
കൊയിലാണ്ടി: ശക്തമായ ഇടിമിന്നലിനെ തുടര്‍ന്ന് പുളിയഞ്ചേരിയില്‍ രണ്ട് തെങ്ങുകള്‍ക്ക് തീ പിടിച്ചു. പുളിയഞ്ചേരി പള്ളിക്ക് സമീപമുള്ള ഓണിപ്പറമ്പില്‍ ഗംഗാധരന്‍ എന്നയാളുടെ വീട്ടുമുറ്റത്തെ തെങ്ങിനും തൊട്ടടുത്തുള്ള ഹില്‍ബസാര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ തെങ്ങിനുമാണ് തീ പിടിച്ചത്. ഇതിൽ ഒരു തെങ്ങ് കത്തിനശിച്ചു. തെങ്ങുകള്‍ക്ക് തീ പിടിച്ചത് ശ്രദ്ധയില്‍ പെട്ട ഉടന്‍ സമീപവാസികളെത്തി വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചു.
വീണ്ടും അഗ്‌നിബാധ; തിക്കോടി റെയില്‍വേ സ്റ്റേഷന്‍ കോംപൗണ്ടിലെ കുറ്റിക്കാടുകള്‍ക്ക് തീടിച്ചു; കത്തിയമര്‍ന്നത് ഒരു ഏക്കറോളം വരുന്ന പ്രദേശം (വീഡിയോ കാണാം)
തിക്കോടി:കൊയിലാണ്ടി മേഖലയില്‍ വീണ്ടും അഗ്‌നിബാധ. തിക്കോടി റെയില്‍വേ സ്റ്റേഷന്‍ കോംപൗണ്ടിലെ കുറ്റിക്കാടുകള്‍ക്കു തീപിടിച്ചു. തീപിടുത്തതെ തുടര്‍ന്ന് ഒരു ഏക്കറോളം വരുന്ന പ്രദേശം കത്തിയമര്‍ന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. തിക്കോടി റെയില്‍വേ സ്റ്റേഷന്‍ കോമ്പൗണ്ടിലെ കുറ്റികാടിനാണ് തീപിടിച്ചത്. തീ പടര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ കോമ്പൗണ്ടിലുണ്ടായിരുന്ന വയറുകള്‍ക്ക് തീപിടിച്ചത് ഭീതി പടര്‍ത്തി. വിവരമറിഞ്ഞതിനെ തുടര്‍ന്ന് കൊയിലാണ്ടി അഗ്‌നിശമന
കൊയിലാണ്ടി മേഖലയില്‍ വീണ്ടും തീപിടുത്തം; ആനക്കുളത്ത് കൂട്ടിയിട്ട തടിക്കഷ്ണങ്ങളില്‍ തീപടര്‍ന്നു; (വീഡിയോ കാണാം)
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ വീണ്ടും തീപിടുത്തം. ആനക്കുളം അട്ടവയലില്‍ കൂട്ടിയിട്ട തടികഷ്ണങ്ങളിലാണ് തീ പടര്‍ന്നത്. നിര്‍ദിഷ്ട ബൈപാസ് കടന്നു പോകുന്ന സ്ഥലത്തു നിന്ന് മുറിച്ചു മാറ്റിയ മരക്കഷ്ണങ്ങള്‍ക്കാണ് തീപിടിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേനാംഗങ്ങള്‍ എത്തി തീ പൂര്‍ണ്ണമായും അണച്ചു. സമയോചിതമായ ഇടപെടലിലൂടെ വന്‍ ദുരന്തം ഒഴിവായി. അസമയത്ത്
തീക്കളി അരുതേ!! എരിയുന്ന വേനലിൽ കത്തുന്ന കാട്; മുന്നറിയിപ്പുമായി കൊയിലാണ്ടി അഗ്നിശമന സേന
കൊയിലാണ്ടി: കാടിനു തീപിടിച്ചു എന്നുള്ള വാർത്തകൾ കൊയിലാണ്ടിയിൽ പതിവ് കഥയാവുമ്പോൾ മുന്നറിയിപ്പുമായി കൊയിലാണ്ടി അഗ്നിശമന സേന. കടുത്തചൂടിന്റെ നാളുകൾ വരാനിരിക്കുന്നതേയുള്ളൂ, എന്നാൽ അതിനു മുൻ തന്നെ പ്രദേശത്ത് തീപിടുത്തം വ്യാപകമാവുകയാണ്. പുതു വർഷം പിറന്നതിൽ പിന്നെ ഫയർ ആൻഡ് റെസ്‌ക്യു വിഭാഗം ഇടവേളകളില്ലാതെ തീയണയ്‌ക്കാനുള്ള ഓട്ടത്തിലാണ്. വേനൽചൂട് ശക്തിപ്രാപിച്ചതോടെ പലയിടത്തും തീപിടിത്തങ്ങൾ വർദ്ധിക്കുകയാണ്. കൊയിലാണ്ടി ഫയർ
തുടര്‍ക്കഥയായി തീപിടുത്തം; മുചുകുന്ന് കോളേജിന് സമീപം അടിക്കാടിന് തീപിടിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയിൽ വീണ്ടും തീപിടുത്തം. മുചുകുന്ന് കോളേജിന് സമീപം അടിക്കാടിനാണ് തീപിടിച്ചത്. വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. നാശ നഷ്ട്ടങ്ങളൊന്നുമില്ല. തീപടരുന്നത് കണ്ട നാട്ടുകാർ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ഉടനെത്തന്നെ ഫയർ ഫോഴ്‌സിന്റെ ഒരു യൂണിറ്റെത്തി തീ അണച്ചു. സേനയുടെ സമയോചിതമായ ഇടപെടലിലൂടെ കൂടുതൽ പടരുന്നത് തടഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി കെ പ്രമോദിന്റെ നേതൃത്വത്തിലുള്ള
ആശങ്കയുയർത്തി പന്തലായനിയിൽ തീപിടുത്തം; തീപടർന്നത് ബൈപ്പാസിനായി മുറിച്ചിട്ട മരങ്ങളിൽ (വീഡിയോ കാണാം)
കൊയിലാണ്ടി: ആശങ്കയുയർത്തി കൊയിലാണ്ടിയിൽ വീണ്ടും തീപിടുത്തം. മുറിച്ച് കൂടീട്ടിയിട്ടിരുന്ന മരങ്ങളിലും സമീപത്തെ കാടുകളിലുമാണ് തീ പടർന്നു കയറിയത്. പന്തലായനി കൂമൻതോടിനു സമീപം നിർദിഷ്ട ബൈപ്പാസ് കടന്നു പോകുന്ന സ്ഥലത്തു മുറിച്ചിട്ട മരങ്ങൾക്കും കാടുകൾക്കും ആണ് തീപിടിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. തീ പടരുന്നത് കണ്ട നാട്ടുകാർ ഉടനെ തന്നെ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. കൊയിലാണ്ടി