വീണ്ടും അഗ്‌നിബാധ; തിക്കോടി റെയില്‍വേ സ്റ്റേഷന്‍ കോംപൗണ്ടിലെ കുറ്റിക്കാടുകള്‍ക്ക് തീടിച്ചു; കത്തിയമര്‍ന്നത് ഒരു ഏക്കറോളം വരുന്ന പ്രദേശം (വീഡിയോ കാണാം)


തിക്കോടി:കൊയിലാണ്ടി മേഖലയില്‍ വീണ്ടും അഗ്‌നിബാധ. തിക്കോടി റെയില്‍വേ സ്റ്റേഷന്‍ കോംപൗണ്ടിലെ കുറ്റിക്കാടുകള്‍ക്കു തീപിടിച്ചു. തീപിടുത്തതെ തുടര്‍ന്ന് ഒരു ഏക്കറോളം വരുന്ന പ്രദേശം കത്തിയമര്‍ന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.

തിക്കോടി റെയില്‍വേ സ്റ്റേഷന്‍ കോമ്പൗണ്ടിലെ കുറ്റികാടിനാണ് തീപിടിച്ചത്. തീ പടര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ കോമ്പൗണ്ടിലുണ്ടായിരുന്ന വയറുകള്‍ക്ക് തീപിടിച്ചത് ഭീതി പടര്‍ത്തി. വിവരമറിഞ്ഞതിനെ തുടര്‍ന്ന് കൊയിലാണ്ടി അഗ്‌നിശമന സേന എത്തിയാണ് തീയണച്ചത്. സമയോചിതമായ ഇടപെടലിലൂടെ വന്‍ ദുരന്തം ഒഴിവായി. അപകടകരമാം വിധത്തില്‍ തീപടരുകയായിരുന്നുവെന്ന് അഗ്‌നിശമന സേന കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

എ.എസ്.ടി.ഒ പ്രമോദ് പി.കെ യുടെ നേതൃത്വത്തില്‍ എസ്.എഫ്.ആര്‍.ഒ പ്രദീപന്‍ എഫ്.ആര്‍.ഒ മാരായ ശ്രീകാന്ത് കെ,ഷിജു ടി.പി,സജിത്ത്,ഹോം ഗാര്‍ഡ് പ്രദീപ് എന്നിവരുാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.