Tag: fined

Total 3 Posts

നിങ്ങളുടെ വാഹനത്തിനും ഫൈനുണ്ടോ? കൊയിലാണ്ടിയില്‍ ജനുവരിയില്‍ മാത്രം ഫൈനടിച്ചത് 406 വാഹനങ്ങള്‍ക്ക്

കൊയിലാണ്ടി: ഹെല്‍മറ്റില്ലാതെയുള്ള ഇരുചക്ര വാഹനത്തിലെ യാത്ര, ഇന്‍ഷുറന്‍സില്ലാത്ത വാഹനം ഉപയോഗിക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങളില്‍ കൊയിലാണ്ടി മോട്ടോര്‍ വാഹന വകുപ്പ് ജനുവരി മാസം മാത്രം തയ്യാറാക്കിയത് 406 ചെല്ലാനുകള്‍. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം ദേശീയ റോഡ് സുരക്ഷയുമായി ഭാഗമായി കൊയിലാണ്ടി മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ നിയമം ലംഘനം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ചെല്ലാനുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

കല്ലുവെട്ട് കുഴിയില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം കത്തിച്ചു; മുചുകുന്ന് സ്വദേശിക്ക് പതിനായിരം രൂപ പിഴയിട്ട് മൂടാടി ഗ്രാമപഞ്ചായത്ത്

കൊയിലാണ്ടി: കല്ലുവെട്ട് കുഴിയിലിട്ട് മാലിന്യം കത്തിച്ച മുചുകുന്ന് സ്വദേശിക്ക് പതിനായിരം രൂപ പിഴയിട്ട് മൂടാടി ഗ്രാമപഞ്ചായത്ത്. കണ്ടിയില്‍ കരുണന്‍ എന്ന വ്യക്തിക്കാണ് പഞ്ചായത്ത് പിഴയിട്ടത്. പിഴ അടച്ചില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടിയുണ്ടാകുമെന്നും പഞ്ചായത്ത് അറിയിച്ചു. 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 219. ഉപവകുപ്പുകള്‍, 2005 ലെ ദുരന്ത നിവാരണ നിയമം, 2016 ലെ പ്ലാസ്റ്റിക്

പൊതുസ്ഥലത്ത് തള്ളിയത് 20 ചാക്ക് ഹോട്ടൽ മാലിന്യം; കൊയിലാണ്ടിയിലെ ഹോട്ടലിനെ പിടികൂടി 25000 രൂപ പിഴ ചുമത്തി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്

ചെങ്ങോട്ടുകാവ്: പൊതുസ്ഥലത്ത് ഹോട്ടൽ മാലിന്യം തള്ളി കൊയിലാണ്ടിയിലെ ഹോട്ടൽ. സ്ഥാപനത്തെ കണ്ടെത്താൻ സഹായിച്ചത് നാട്ടുകാർ. പോലീസിന്റെ സഹായത്തോടെ കയ്യോടെ പിടികൂടി പിഴ ഈടാക്കി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ‘ ചെങ്ങോട്ടു കാവ്‌ ഗ്രാമ പഞ്ചായത്ത് ഓവർ ബ്രിഡ്ജിനടുത്ത് പ്ലാസ്റ്റിക് ഉൾപ്പെടെ ഹോട്ടൽ മാലിന്യം കൊണ്ട് തള്ളുന്നതായി ശ്രദ്ധയിൽ പെടുകയും ഇന്നലെ നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ ഹോട്ടലിനെ കണ്ടെത്തുകയുമായിരുന്നു.