Tag: fake news
കൊല്ലം ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയത് നവകേരള സദസ്സിന് പണം കണ്ടെത്താനെന്ന് പ്രചാരണം; ഒരാള്‍ പോലീസ് പിടിയില്‍
കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും നവകേരള സദസ്സിനുമെതിരെ അപവാദ പ്രചാരണം നടത്തിയതിന് പോലീസ് കേസെടുത്തു. കുഞ്ചത്തൂര്‍ സ്വദേശി അബ്ദുള്‍ മനാഫിന്റെ(48) പേരിലാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്. കുട്ടിയെ തട്ടിക്കൊണ്ടു പോയത് നവകേരള സദസിന് പണം കണ്ടെത്തുന്നതിനാണെന്നും മുഖ്യമന്ത്രിക്ക് ഇതില്‍ പങ്കുണ്ടെന്നുമായിരുന്നു ഇയാള്‍ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചത്.
‘പ്രചരിച്ചത് വ്യാജവാര്‍ത്ത, വാര്‍ത്തയ്ക്ക് പിന്നില്‍ സ്ഥാപനം തകര്‍ക്കാനുള്ള ഗൂഢാലോചന’; ക്ലറിക്കല്‍ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട വാര്‍ത്ത നിഷേധിച്ച് നടേരി വനിതാ സഹകരണ സംഘം, വ്യാജവാർത്തയ്ക്കെതിരെ പൊലീസിൽ പരാതി
കൊയിലാണ്ടി: ക്ലറിക്കല്‍ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത നിഷേധിച്ച് നടേരി വനിതാ സഹകരണ സംഘം. പ്രചരിച്ചത് വ്യാജവാര്‍ത്തയാണെന്നും വാര്‍ത്തയ്ക്ക് പിന്നില്‍ സ്ഥാപനത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയുണ്ടെന്നും സംഘം പ്രസിഡന്റ് വിജയലക്ഷ്മി ആരോപിച്ചു. വ്യാജവാര്‍ത്തയ്ക്കെതിരെ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. വാട്ട്സ്ആപ്പ് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് കഴിഞ്ഞ ദിവസം വാര്‍ത്ത പ്രചരിച്ചത്.
‘നടന് ഇന്നസെന്റ് അന്തരിച്ചു, ആദരാഞ്ജലികള്‍’; സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റ്
കൊച്ചി: നടന് ഇന്നസെന്റ് മരിച്ചതായുള്ള വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ എല്ലാ സാമൂഹ്യമാധ്യമങ്ങളിലും മരിച്ച വാര്‍ത്തയും ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നും ഇന്നസെന്റ് ഇപ്പോഴും ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ലേക് ഷോര്‍ ആശുപത്രി വ്യക്തമാക്കി. ഇന്ന് വൈകുന്നേരം മുതലാണ് ഇന്നസെന്റ്
വ്യാജ വാർത്താ ചിത്രീകരണം; കോഴിക്കോട്ടെ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽ പൊലീസ് പരിശോധന
കോഴിക്കോട്: വ്യാജ വാർത്താ ദൃശ്യം ചമയ്ക്കൽ കേസിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ഓഫീസിൽ പൊലീസ് പരിശോധന. പിവി അൻവർ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലD] കോഴിക്കോട് വെള്ളയിൽ പൊലീസാണ് പരിശോധന നടത്തുന്നത്. ജില്ല ക്രൈം ബ്രാഞ്ച് അസി. കമ്മീഷണർ വി.സുരേഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചാനൽ ഓഫീസിൽ പരിശോധന നടത്തുന്നത്. തഹസിൽദാറും വില്ലേജ് ഓഫീസറും പരിശോധനയിൽ