Tag: fake message
യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ട് നിർമിച്ച് ശല്യംചെയ്തു; വടകര സ്വദേശി അറസ്റ്റിൽ
വടകര: യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ട് നിർമിച്ച് ശല്യംചെയ്ത വടകര കോട്ടക്കടവ് സ്വദേശി അറസ്റ്റിൽ. കുതിരപന്തിയിൽ അജിനാസാണ് അറസ്റ്റിലായത്. 2023 നവംബർ മുതൽ സമൂഹ മാധ്യമം വഴി പ്രതി ഓർക്കാട്ടേരി സ്വദേശിനിയായ യുവതിയെ അപമാനിച്ചെന്നാണ് കേസ്. വിദേശത്തായിരുന്ന അജിനാസിനെതിരെ പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നാട്ടിലേക്ക് തിരിച്ചുവരുമ്പോൾ വ്യാഴാഴ്ച പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിൽ
ടിക്കറ്റ് റിസർവ് ചെയ്തതായി വ്യാജ സന്ദേശം മൊബൈലിലുണ്ടാക്കി; തീവണ്ടിയാത്രക്കിടെ രണ്ട് വിദ്യാർത്ഥികൾ വടകരയിൽ പിടിയിൽ
വടകര: ടിക്കറ്റ് റിസർവ് ചെയ്താൽ ലഭിക്കുന്ന വ്യാജസന്ദേശം മൊബൈലിൽ ഉണ്ടാക്കി തീവണ്ടിയിൽ യാത്രചെയ്ത വിദ്യാർഥികൾ വടകരയിൽ പിടിയിലായി. മംഗള എക്സ്പ്രസിൽ നിസാമുദീനിൽനിന്ന് കോഴിക്കോട്ടേക്ക് യാത്രചെയ്യുന്നതിനിടെയാണ് ഇവർ പിടിയിലായത്. വ്യാഴാഴ്ച പുലർച്ചെ ട്രെയിൻ വടകരയെത്തിയപ്പോൾ ടി.ടി.ഇ. ഇവരുടെ ടിക്കറ്റ് പരിശോധിച്ചിരുന്നു. അപ്പോഴാണ് വ്യാജസന്ദേശത്തെ കുറിച്ച് പുറത്തറിയുന്നത്. ഒരാൾകൂടി ഇവർക്കൊപ്പം യാത്രചെയ്തിരുന്നെന്നും അയാൾ മംഗളൂരുവിൽ ഇറങ്ങിയതായും ഇവർ ടി.ടി.ഇ.
ബില്ലടച്ചില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കുമെന്ന് സന്ദേശം, ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ പണം പോകും; കെ.എസ്.ഇ.ബിയുടെ പേരിലുള്ള വ്യാജ സന്ദേശങ്ങളിൽ വഞ്ചിതരാവല്ലേ…
കോഴിക്കോട്: കെ.എസ്.ഇ.ബിയുടെ പേരില്‍ ഉപഭോക്താക്കള്‍ക്ക് വ്യാപകമായി വ്യാജസന്ദേശങ്ങള്‍ വരുന്നതായി പരാതി. ബില്ലടക്കാത്തതിനാല്‍ വൈദ്യുതി ഉടന്‍ വിച്ഛേദിക്കുമെന്ന തരത്തിലാണ് ഫോണില്‍ സന്ദേശം വരുന്നത്. പണംതട്ടുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായിട്ടാണ് തട്ടിപ്പ് മെസേജുകള്‍ ഫോണിലെത്തുന്നത്. കുടിശികയടക്കാത്തതിനാല്‍ വൈദ്യുതി ഇന്ന് രാത്രി വിച്ഛേദിക്കുമെന്ന തരത്തിലുള്ള സന്ദേശങ്ങളാണ് വരുന്നത്. മെസേജ് വന്ന നമ്പറിലേക്ക് വിളിച്ചാല്‍ കെ.എസ്.ഇ.ബിയിലെ