Tag: Excise Department

Total 3 Posts

കാവിലുംപാറയിൽ നാടൻ വാറ്റുകേന്ദ്രത്തിൽ എക്സൈസ് റെയ്ഡ്; 230 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

കുറ്റ്യാടി: കുറ്റ്യാടി കാവിലുംപാറയിൽ നാടൻ വാറ്റ് കേന്ദ്രത്തിൽ എക്സൈസ് റെയ്ഡ് നടത്തി. കാവിലുംപാറയിലെ കരിങ്ങാട്ട് നിന്നും 230 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും എക്സൈസ് സംഘം പിടികൂടി. പ്രദേശത്തെ ആളൊഴിഞ്ഞ ഭാഗത്ത് തോട്ടിൽ നിന്നാണ് വാഷും വാറ്റുപകരണങ്ങളും പിടികൂടിയത്. വടകര എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥരായ പ്രമോദ് പുളിക്കൽ, ഉനൈസ്, സുരേഷ് കുമാർ, ഷിരാജ് എന്നിവരടങ്ങിയ

ബസ്സിലും ട്രെയിനിലുമായി എത്തിച്ച ശേഷം വില്‍പ്പന; കോഴിക്കോട് നഗരത്തില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

കോഴിക്കോട്: മാങ്കാവ് കിണാശ്ശേരിയില്‍ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി. പൊക്കുന്ന് ഇടശ്ശേരിതാഴം മുബാറക്ക് (31) ആണ് എക്‌സൈസിന്റെ പിടിയിലായത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കോഴിക്കോട് നഗരത്തില്‍ എം.ഡി.എം.എ വില്‍പ്പന നടത്തി വരികയായിരുന്നു ഇയാള്‍. കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ശരത്ബാബുവിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സര്‍ക്കിള്‍ പാര്‍ട്ടി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ

മദ്യപിക്കുന്ന ഫോട്ടോയും വീഡിയോയുമൊന്നും പോസ്റ്റ് ചെയ്യല്ലേ, പണി പിന്നാലെ വരും! കള്ള് കുടിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു (വീഡിയോ കാണാം)

തൃശൂര്‍: കള്ളുകുടിക്കുന്ന വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തതിന്റെ പേരില്‍ യുവതിയ്‌ക്കെതിരെ കേസ്. ചേര്‍പ്പ് സ്വദേശിനിയായ യുവതിയെയാണ് എക്‌സൈസ് കേസെടുത്ത് അറസ്റ്റു ചെയ്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ മദ്യപാനം പ്രചരിപ്പിച്ചതിനാണ് തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നടപടി. അറസ്റ്റ് ചെയ്ത ഇവരെ ജാമ്യത്തില്‍ വിട്ടു. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യാന്‍ വേണ്ടി മാത്രം എടുത്ത വീഡിയോ ആയിരുന്നു ഇതെന്നും