Tag: Elephant
അനുമതി നിഷേധിച്ചിട്ടും ആനയെ എഴുന്നള്ളിച്ചു; ബാലുശ്ശേരിയില്‍ ക്ഷേത്ര ഭാരവാഹികള്‍ക്കും ആന ഉടമയ്ക്കുമെതിരെ കേസ്
ബാലുശ്ശേരി: അനുമതി ഇല്ലാതെ ഉത്സവത്തിന് ആനയെ എഴുന്നള്ളിച്ചതിന് കേസെടുത്തു. വനംവകുപ്പാണ് നടപടിയെടുത്തത്. ബാലുശ്ശേരി പൊന്നാരം തെരു ശ്രീ മഹാഗണപതി ക്ഷേത്ര ഭാരവാഹികള്‍ക്കും ആന ഉടമയ്ക്കും എതിരെയാണ് കേസെടുത്തത്. നാട്ടാന പരിപാലന ചട്ടവും വന്യജീവി സംരക്ഷണ നിയമവും അനുസരിച്ചാണ് നടപടി. ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ആനയെ എഴുന്നളളിക്കാന്‍ ഭാരവാഹികള്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇത് അധികൃതര്‍ തള്ളുകയായിരുന്നു.
ജില്ലയിൽ ആന എഴുന്നള്ളിപ്പിന് കർശ്ശന നിയന്ത്രണം; ആനയെഴുന്നള്ളിപ്പ് സമയത്ത് വെടിക്കെട്ട് അനുവദിക്കില്ല, പരിശോനയ്ക്ക് മോണിറ്ററിംഗ് സമിതികൾ
കോഴിക്കോട്: ക്ഷേത്രങ്ങളിലെ എഴുന്നെള്ളിപ്പുകളില്‍ കർശന നിയന്ത്രണം ഏർപ്പെടുത്താൻ വനം വകുപ്പ്. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തില്‍ മൂന്നു പേർ മരിച്ച പശ്ചാത്തലത്തിലാണ് നിയന്ത്രണം ശക്തമാക്കുന്നത്. ഇതിനായി ഫോറസ്റ്റ്, പൊലീസ്, ഫയർ ഉദ്യോഗസ്ഥരടങ്ങുന്ന താലൂക്കുതല കമ്മിറ്റികളുണ്ടാക്കും. കമ്മിറ്റിയംഗങ്ങള്‍ ക്ഷേത്രവും പരിസരവും സന്ദർശിച്ച് നല്‍കുന്ന മാർഗനിർദ്ദേശ പ്രകാരം എഴുന്നെള്ളിപ്പിനുള്ള ക്രമീകരണം ക്ഷേത്ര കമ്മിറ്റികളുണ്ടാക്കണം. ജില്ലയിൽ ഇതു
കലി അടങ്ങാതെ; തൃശ്ശൂരിൽ മധ്യവയസ്ക്കനെ കാട്ടാന ചവിട്ടിക്കൊന്നു
തൃശൂർ: തൃശ്ശൂരിൽ മധ്യവയസ്ക്കനെ കാട്ടാന ചവിട്ടിക്കൊന്നു. താമരവെള്ളച്ചാൽ സ്വദേശി പ്രഭാകരൻ (58) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. പീച്ചി ഫോറസ്റ്റ് ഡിവിഷനിലെ താമരവെള്ളച്ചാൽ മേഖലയിലെ കാടിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു പ്രഭാകരൻ. മകൻ മണികണ്ഠനും മരുമകൻ ബിജോയ്യും പ്രഭാകരന് ഒപ്പം വനത്തിനുള്ളിലേക്ക് പോയിരന്നു. ആറുകിലോമീറ്ററോളം ഉള്ളിൽ അമ്പഴച്ചാൽ എന്ന സ്ഥലത്താണ് ആനയുടെ
മണക്കുളങ്ങര ക്ഷേത്രോത്സവത്തില്‍ ആനയിടഞ്ഞതിനെ തുടര്‍ന്ന് മരണപ്പെട്ടവര്‍ക്ക് അന്ത്യോപചാരമാര്‍പ്പിക്കാനെത്തി മന്ത്രി എം.ബി.രാജേഷ്
കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞതിനെ തുടര്‍ന്ന് മരണപ്പെട്ടവര്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ മന്ത്രി എം.ബി.രാജേഷ് എത്തി. മരണപ്പെട്ട കുറുവങ്ങാട് വട്ടാംകണ്ടി താഴെക്കുനി ലീല, താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ, വടക്കയില്‍ രാജന്‍ എന്നിവരുടെ വീടുകളിലെത്തി മന്ത്രി ബന്ധുക്കളെ ആശ്വസിപ്പിച്ചു. മന്ത്രിയ്‌ക്കൊപ്പം കാനത്തില്‍ ജമീല എം.എല്‍.എ, ഇ.കെ.വിജയന്‍ എം.എല്‍.എ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ.അജിത്ത് മാസ്റ്റര്‍, എന്നിവരുമുണ്ടായിരുന്നു. മൃതദേഹം ഇന്ന്
മരണം മൂന്നായി, ഇരുപതോളം പേർക്ക് ഗുരുതര പരിക്ക്; ദുരന്തഭൂമിയായി കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രപരിസരം
കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആന വിരണ്ടോടി മരിച്ചവരുടെ എണ്ണം മൂന്നായി. പുരുഷനാണ് മരിച്ചത്. രണ്ട് സ്ത്രീകളാണ് നേരത്തെ മരിച്ചത്. മരിച്ചവരെല്ലാം കുറുവങ്ങാട് സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് വൈകുന്നേരത്തോടെയാണ് രണ്ട് ആനകള്‍ ഇടഞ്ഞത്. ക്ഷേത്രത്തില്‍ വെടിക്കെട്ട് നടക്കുന്നതിനിടെ പരിഭ്രാന്തനായ ഒരു ആന സമീപത്തുള്ള ആനയെ കുത്തുകയായിരുന്നു. ഇതോടെ സമീപത്തുള്ള കെട്ടിടത്തിലേക്ക് ആന മറിഞ്ഞു വീഴുകയും കെട്ടിടം
പൊയില്‍ക്കാവ് ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ ആന ഇടഞ്ഞു; അപകടം നവരാത്രി ആഘോഷങ്ങള്‍ക്കിടെ
കൊയിലാണ്ടി: പൊയില്‍ക്കാവ് ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ ആന ഇടഞ്ഞു. ഇന്നലെ വൈകിട്ട് 5.15ഓടെയാണ് സംഭവം. നവരാത്രി ആഘോഷങ്ങള്‍ക്കായി എത്തിച്ച ചിറക്കല്‍ പരമേശ്വരന്‍ എന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിനായി ആനയെ റോഡില്‍ നിന്നും ക്ഷേത്രമുറ്റത്തേക്ക് കൊണ്ടു വരുന്നതിനിടെയാണ് സംഭവം. ഈ സമയം റോഡില്‍ ബൈക്കിലൂടെ ഒരു കുടംബം യാത്ര ചെയ്തിരുന്നു. ആന ഇടഞ്ഞതോടെ ഇവര്‍ക്ക് ചെറിയ പരിക്കുകള്‍
വിളക്കുകാലുകൾ തകർത്തു, ആളുകൾക്ക് പിന്നാലെ ഓടി; വിയ്യൂർ ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്
കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. ക്ഷേത്രനടയിൽ നിന്ന് പുറത്തിറങ്ങവെ ഇടഞ്ഞ ആന പാപ്പാനെ തട്ടിത്തെറിപ്പിച്ച ശേഷം ആക്രമ സക്തനാവുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആക്രമ സക്തനായ ആന ക്ഷേത്ര ഭണ്ഡാരം തകർത്തശേഷം ക്ഷേത്ര പരിസരത്ത് നിലയുറപ്പിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി 11:45 ഓടെയാണ് സംഭവം.
വിയ്യൂർ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാനെ തട്ടിത്തെറിപ്പിച്ചു, ഭണ്ഡാരം വലിച്ചെറിഞ്ഞു
കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെ ആനയിടഞ്ഞു. ഞായറാഴ്ച രാത്രി 11:45 ഓടെയാണ് സംഭവം. എഴുന്നള്ളിച്ച ശേഷം ക്ഷേത്രനടയിൽ നിന്ന് പുറത്തിറങ്ങവെയാണ് പാക്കത്ത് ശ്രീക്കുട്ടൻ എന്ന കൊമ്പനാന ഇടഞ്ഞത്. ഇടഞ്ഞ ആന പാപ്പാനെ തട്ടിത്തെറിപ്പിച്ചു. അക്രമാസക്തനായ ആന ക്ഷേത്രത്തിന് മുൻവശത്തുണ്ടായിരുന്ന പ്രധാന ഭണ്ഡാരം ഇളക്കിയെടുത്ത ആന അത് കുളത്തിന് സമീപത്തേക്ക് വലിച്ചെറിഞ്ഞു. മതിലിൽ സ്ഥാപിച്ച
ഗുരുവായൂര്‍ ആനക്കോട്ടയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു; അക്രമിച്ചത് ആനക്കോട്ടയില്‍ നിന്നും 25 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ കൊമ്പന്‍
തൃശ്ശൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയില്‍ ഒറ്റക്കൊമ്പന്‍ പാപ്പാനെ കുത്തിക്കൊന്നു. ചന്ദ്രശേഖരന്‍ എന്ന ആനയുടെ രണ്ടാം പാപ്പാനായ എ.ആര്‍ രതീഷാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ആനക്കോട്ടയില്‍ നിന്നും ആനയെ പുറത്തിറക്കി വെള്ളം കൊടുക്കുമ്പോഴായിരുന്നു അക്രമണം ഉണ്ടായത്. ഉടന്‍ തന്നെ മറ്റു പാപ്പാന്മാര്‍ ചേര്‍ന്ന് രതീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒന്നാം പാപ്പാന്‍ അവധിയായിരുന്നതിനാലാണ് രതീഷ് ആനയ്ക്ക് വെള്ളം നല്‍കാനായി
കൊമ്പനാണേ, വമ്പനാണേ, തലയും ചെവിയും വാലും ആട്ടി ഇരിഞ്ഞാടപ്പിള്ളി രാമന്‍; ഇനി ഉത്സവത്തിന് റോബോട്ട് ആനയും, തൃശ്ശൂര്‍ ഇരിഞ്ഞാടപ്പള്ളി ഉത്സവത്തിന് തിടമ്പേറ്റി റോബോട്ട് കൊമ്പന്‍ രാമന്‍
തൃശ്ശൂര്‍: ക്ഷേത്രോത്സവ എഴുന്നള്ളിപ്പില്‍ പുതിയ ചരിത്രമെഴുതി, കല്ലേറ്റുംകര ഇരിഞ്ഞാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയ റോബോട്ട് ആന രാമന്‍ തിടമ്പേറ്റി. കേരളത്തില്‍ ആദ്യമായാണ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആന ഉത്സവത്തിനു തിടമ്പേറ്റുന്നത്. മേളത്തിനൊപ്പം തലയും ചെവിയും വാലും ആട്ടി ഇരിഞ്ഞാടപ്പിള്ളി രാമന്റെ അരങ്ങേറ്റം ഒരു കൗതുകകാഴ്ചയായിരുന്നു. ഒറ്റനോട്ടത്തില്‍, ജീവനുള്ള ആനയെ നിര്‍ത്തി ഉത്സവം നടക്കുന്ന പ്രതീതി. ആലവട്ടവും