Tag: Elathur

Total 22 Posts

പരിശോധിച്ചത് 1500ഓളം സി.സി.ടി.വി ദൃശ്യങ്ങള്‍, വഴിത്തിരിവായത് എ.ടി.എമ്മില്‍ നിന്നും പണംവിന്‍വലിച്ചത്; സൈനികന്‍ വിഷ്ണുവിനെ കണ്ടെത്തിയത് ഏറെ ശ്രമകരമായ അന്വേഷണത്തിനൊടുവിലെന്ന് എലത്തൂര്‍ പൊലീസ്

എലത്തൂര്‍: പൂനെയില്‍ നിന്നും കാണാതായ മലയാളി സൈനികന്‍ വിഷ്ണുവിനെ കണ്ടെത്തിയതിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഏറെ ശ്രമകരമായ അന്വേഷണത്തിനൊടുവില്‍ ബംഗളൂരുവില്‍ വെച്ചാണ് എലത്തൂര്‍ പൊലീസ് വിഷ്ണുവിനെ കണ്ടെത്തിയത്. 1500 ഓളം സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസ് ഇതിനായി പരിശോധിച്ചത്. ദിവസത്തിന്റെ മുക്കാല്‍ സമയവും വിനിയോഗിച്ചത് ഇതിനായി വേണ്ടിയായിരുന്നു. അതിനാല്‍ ദിവസവും രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമാണ് അന്വേഷണ

എലത്തൂര്‍ ഡിപ്പോയിലുണ്ടായത് വന്‍ചോര്‍ച്ച; ഇന്ധനം ഓടയിലൂടെ ഒഴുകി തോട്ടിലും കടലിലുമെത്തി മീനുകള്‍ ചത്തുപൊന്തി; പ്രദേശത്ത് ഇന്ന് സംയുക്ത പരിശോധന

എലത്തൂര്‍: ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ എലത്തൂര്‍ ഡിപ്പോയിലുണ്ടായ ഇന്ധന ചോര്‍ച്ചയില്‍ ഇന്ന് സംയുക്ത പരിശോധന. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ വകുപ്പുകളാണ് സംയുക്ത പരിശോധന നടത്തുക. സംഭരണ കേന്ദ്രത്തിന്റെ സുരക്ഷ പരിശോധിക്കാനുള്ള വിദഗ്ധ സംഘവും ഇന്നെത്തുമെന്നു എച്ച്.പി.സി.എല്‍ വ്യക്തമാക്കി. ഓടയില്‍ നിന്ന് ഡീസല്‍ നീക്കുന്നതിനുള്ള നടപടികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. 700 ലിറ്ററോളം ഡിസല്‍

എം.ഡി.എം.എയുമായി എലത്തൂര്‍ സ്വദേശിയുള്‍പ്പെടെ രണ്ടുപേര്‍ മലപ്പുറത്ത് പിടിയില്‍

എലത്തൂര്‍: 12 ഗ്രാം എം.ഡി.എം.എയുമായി എലത്തൂര്‍ സ്വദേശിയുള്‍പ്പെടെ രണ്ടുപേര്‍ മലപ്പുറത്ത് പിടിയില്‍. എലത്തൂര്‍ സ്വദേശി പൂക്കാട്ട് വീട്ടില്‍ നവനീത് (25), കാരപ്പറമ്പ് സ്വദേശി പട്ടോത്ത് വീട്ടില്‍ അക്ഷയ് (29) എന്നിവരാണ് പിടിയിലായത്. തിരൂര്‍ – താനൂര്‍ ഭാഗങ്ങളില്‍ വിതരണത്തിന് കൊണ്ടുവന്നതാണ് മയക്കു മരുന്നെന്ന് പ്രതികളില്‍ നിന്നും വിവരം ലഭിച്ചു. ഈ ഭാഗങ്ങളില്‍ നിന്നുള്ള പ്രതികളുടെ കൂട്ടാളികളെ

സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡ് എലത്തൂരില്‍ നടത്തിയ പരിശോധനയില്‍ മതിയായ രേഖകളില്ലാത്ത 58000രൂപ പിടിച്ചെടുത്തു

എലത്തൂര്‍: സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ മതിയായ രേഖകളില്ലാതെ കൊണ്ടു പോയ 58000 രൂപ പിടികൂടി. വ്യാഴാഴ്ച എലത്തൂരിന് സമീപം നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഇതുവരെ 1,64,500 രൂപ ഇത്തരത്തില്‍ പിടിച്ചെടുത്തിട്ടുണ്ട്. ലോക്‌സഭാ തെരെഞ്ഞെടുപ്പിന്റെ ചെലവുകള്‍ നിരീക്ഷിക്കുന്നതിനും അനധികൃതമായി വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി കൊണ്ടു പോകുന്ന പണം, ലഹരി വസ്തുക്കള്‍, പാരിതോഷികങ്ങള്‍, ആയുധങ്ങള്‍, എന്നിവയെല്ലാം

തൊണ്ണൂറാം വയസില്‍ കടലിന്റെ ആഴങ്ങളില്‍ നിന്ന് വേലായുധേട്ടന്‍ മുങ്ങിയെടുത്തത് രണ്ട് ജീവനുകള്‍; ആരെയും അതിശയിപ്പിക്കും എലത്തൂര്‍ സ്വദേശിയായ ഈ മത്സ്യത്തൊഴിലാളിയുടെ ധൈര്യം

വി.ബൈജു എലത്തൂര്‍: ജീവിതത്തിലൊരിക്കലും കടലിനോട് തോറ്റിട്ടില്ല വേലായുധേട്ടന്‍. തൊണ്ണൂറാം വയസ്സില്‍ കടലിന്റെ ആഴങ്ങളില്‍ നിന്ന് മുങ്ങിയെടുത്തത് രണ്ട് കുരുന്നു ജീവനുകളാണ്. മത്സ്യതൊഴിലാളിയായ എലത്തൂര്‍ ചെട്ടികുളം ബസാറിലെ ചെറുകാട്ടില്‍ വേലായുധേട്ടന് പക്ഷേ വേദന രക്ഷിക്കാന്‍ കഴിയാതെ പോയ മൂന്നാമനെയോര്‍ത്താണ്. ശ്രീദേവ് എന്ന 14 കാരനെയോര്‍ത്ത്. കഴിഞ്ഞ 15 വര്‍ഷമായി കടലില്‍ ഇറങ്ങിയിട്ടില്ല വേലായുധേയട്ടന്‍. ബുധനാഴ്ച വൈകിട്ട് പതിവുപോലെ

സഹപാഠികള്‍ക്ക് നോവായി ശ്രീദേവ്; എലത്തൂരില്‍ കടലില്‍ വീണ് മരിച്ച വിദ്യാര്‍ഥിയുടെ മൃതദേഹം സി.എം.സി ബോയ്‌സ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും

എലത്തൂര്‍: എലത്തൂരില്‍ കടലില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ച ശ്രീദേവിന്റെ മൃതദേഹം സി.എം.സി ബോയ്‌സ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ഇവിടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ശ്രീദേവ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി 12.15 ഓടെ മൃതദേഹം സി.എം.സി ഹൈസ്‌കൂളിലെത്തിക്കും. സഹപാഠികള്‍ക്കും കൂട്ടുകാര്‍ക്കും അവസാനമായി ഒരുനോക്ക് കാണാനുള്ള സൗകര്യം ഇവിടെ ഒരുക്കും. ഇന്നലെ രാത്രി ആറുമണിയോടെയാണ്

എലത്തൂരിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ഡിപ്പോയിലേക്ക് ഇന്ധനവുമായെത്തിയ ബോഗികളില്‍ തീപിടിത്തം; ഫയര്‍ഫോഴ്‌സിനെയും പൊലീസിനെയും വിവരം അറിയിച്ചില്ലെന്ന ആരോപണവുമായി നാട്ടുകാര്‍

എലത്തൂര്‍: എലത്തൂരിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ ഡിപ്പോയിലേക്ക് ഇന്ധനവുമായെത്തിയ ബോഗികളില്‍ തീപിടിത്തം. ഡിപ്പോയിലെ തീയണയ്ക്കല്‍ സംവിധാനം ഉപയോഗിച്ച് ജീവനക്കാര്‍ തന്നെ തീ കെടുത്തി. ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. കമ്പനി അധികൃതര്‍ തീപിടിത്തമുണ്ടായ ഉടന്‍ ഫയര്‍സ്‌റ്റേഷനില്‍ വിവരം അറിയിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. തീ ആളിപ്പടരുന്നതും ഡിപ്പോയിലെ സുരക്ഷാ ജീവനക്കാര്‍ തീയണയ്ക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാരാണ് പൊലീസിലും

വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട്: എലത്തൂരിലെ 20 റോഡുകളുടെ നവീകരണത്തിന് 1.52 കോടിയുടെ ഭരണാനുമതി

എലത്തൂര്‍: വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ ഉള്‍പ്പെടുത്തി എലത്തൂര്‍ നിയോജക മണ്ഡലത്തിലെ 20 റോഡുകളുടെ നവീകരണത്തിനായി 1.52 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വനം വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. കുരുവട്ടൂര്‍ പഞ്ചായത്തിലെ കുമ്മങ്ങോട്ട്താഴം- തെരുവത്ത്താഴം റോഡ് (8 ലക്ഷം), എരേച്ചന്‍കാട്- പറമ്പില്‍ മിനി സ്റ്റേഡിയം റോഡ് (8 ലക്ഷം), താമരത്ത്താഴം- പയമ്പ്ര വയല്‍ റോഡ്

41 ദിവസങ്ങളില്‍ മുഴങ്ങിയ ശരണം വിളികള്‍ക്ക് ഇന്ന് പരിസമാപ്തി; ഭജനയും ഭിക്ഷയും നാമജപ പരിപാടികളുമായി കോരപ്പുഴ കാവില്‍ക്കോട്ട ഭഗവതി ക്ഷേത്രത്തിലെ മണ്ഡലകാല മഹോത്സവം

എലത്തൂര്‍: കാവില്‍ക്കോട്ടഭഗവതി ക്ഷേത്രത്തിലെ 41 ദിവസം നീണ്ടുനിന്ന മണ്ഡലകാല മഹോത്സവത്തിന് ഇന്ന് പരിസമാപ്തി. വൈകിട്ട് ക്ഷേത്രം മേല്‍ശാന്തി വിശേഷാല്‍ ദീപാരാധനയ്ക്കുശേഷം ഭജന മണ്ഡപത്തില്‍ ഒരുക്കിയ വിളക്കില്‍ തിരി തെളിയിക്കും. കാവില്‍ക്കോട്ട ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ടും ഗുരുസ്വാമിയുമായ സി.കെ. പ്രസാദിന്റെ നേതൃത്വത്തില്‍ 41 ദിവസങ്ങളില്‍ മുഴങ്ങിയ ശരണം വിളികള്‍ക്ക് ഇന്നത്തോടെ പരിസമാപ്തിയാകും. ശബരിമലയില്‍ മണ്ഡലപൂജ ഉത്സവത്തിനും,

എലത്തൂർ സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ ട്രെയിൻ തട്ടി മരിച്ചു

എലത്തൂർ: എലത്തൂർ സ്വദേശിയായ യുവാവ് ട്രെയിൻ തട്ടി മരിച്ചു. മാട്ടുവയിൽ ലാൽ കൃഷ്ണ പ്രദീപ് ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു. വെസ്റ്റ്ഹില്ലിൽ വച്ചായിരുന്നു അപകടം. നടക്കാവിലെ ക്യൂബിക്സ് പി.എസ്.സി കോച്ചിങ് സെന്ററിലെ വിദ്യാർത്ഥിയായിരുന്നു. എലത്തൂർ മാട്ടുവയിൽ ബാല പ്രദീപന്റെയും ഷിമ പ്രദീപന്റെയും മകനാണ്. സഹോദരി അപർണ. മൃതദേഹം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിച്ചു.