Tag: #DYFI
തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐയുടെ ‘ഫൈറ്റ് ഇൻ സ്ട്രീറ്റ്’; കൊല്ലത്ത് വിപുലമായ പരിപാടികള്‍
കൊയിലാണ്ടി: തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ ആഗസ്ത് 15ന് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ബ്ലോക്ക് തലത്തിൽ ‘ഫൈറ്റ് ഇൻ സ്ട്രീറ്റ്’ സംഘടിപ്പിക്കുന്നു. കൊല്ലത്ത് വച്ച് നടക്കുന്ന കൊയിലാണ്ടി ബ്ലോക്ക് പരിപാടി വിജയിപ്പിക്കാൻ സ്വാഗത സംഘ രൂപീകരണ യോഗം ഇല്ലത്ത് താഴെ ചേർന്നു. ബ്ലോക്ക് സെക്രട്ടറി എൻ.ബിജീഷ് ഉദ്ഘാനം ചെയ്തു. കെ.കെ സതീഷ് ബാബു അധ്യക്ഷത വഹിച്ചു. എൻ.കെ ഭാസ്കരൻ,
സ്വകാര്യ ടെലികോം കമ്പനികളുടെ അന്യായമായ നിരക്ക് വര്‍ധനവിനെതിരെ കൊയിലാണ്ടിയില്‍ യുവജന പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ
കൊയിലാണ്ടി: സ്വകാര്യ ടെലികോം കമ്പനികളുടെ അന്യായമായ നിരക്ക് വര്‍ദ്ധനവിനെതിരെ ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എല്‍.ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എന്‍.ബിജീഷ്, പ്രസിഡന്റ് കെ.കെ.സതീഷ് ബാബു, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സി.ബിജോയ്, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റംഗം ഫര്‍ഹാന്‍ ഫൈസല്‍,
എലത്തൂരില്‍ ബസ് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ നിസ്വാര്‍ത്ഥമായി ഇടപെട്ട ബസ് ഡ്രൈവര്‍ രഞ്ജിത്തിനും എസ്.ഐ റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിയ അതുല്‍രാജിനും നമ്പ്രത്തുകരയിലെ ഡി.വൈ.എഫ്.ഐയുടെ ആദരം
കൊയിലാണ്ടി: എലത്തൂരില്‍ സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടപ്പോള്‍ സമയോജിതമായ ഇടപെടലിലൂടെ യാത്രക്കാരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ച ബസ് ജീവനക്കാരന് ഡി.വൈ.എഫ്.ഐയുടെ ആദരം. അപകടത്തില്‍ പെട്ട ബസില്‍ നിന്ന് യാത്രക്കാരെ പുറത്തിറക്കാനും അടിയന്തര സഹായം ലഭ്യമാക്കാനും ഇടപെട്ട സ്വകാര്‌യ ബസ് ഡ്രൈവറായ നമ്പ്രത്തുകര തത്തംവള്ളി പൊയില്‍ സ്വദേശിയായ രഞ്ജിത്തിനെയാണ് ഡി.വൈ.എഫ്.ഐ നമ്പ്രത്തുകര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചത്. എസ്.ഐ റാങ്ക്
കുടിവെള്ളത്തിനായി പെെപ്പിട്ടതിനെ തുടർന്ന് പൊട്ടിപ്പൊളിഞ്ഞ് റോഡ്; ഗതാഗത യോഗ്യമാക്കണമെന്ന് ഡിവെെഎഫ്ഐ കീഴരിയൂർ മേഖല കമ്മിറ്റി
കീഴരിയൂർ: ജൽ ജീവൻ മിഷന്റെ പെെപ്പിടൽ കാരണം പൊട്ടിപ്പൊളിഞ്ഞ കൊല്ലം-നെല്യാടി-മേപ്പയ്യൂർ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ഡിവെെഎഫ്ഐ കീഴരിയൂർ മേഖല കമ്മിറ്റി. അധികാരികൾ അടിയന്തിരമായി പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നും മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. കൊല്ലം-നെല്യാടി-മേപ്പയ്യൂർ റോഡിലെ കീഴരിയൂർ സെന്ററിൽ നിലനിന്ന വെള്ളക്കെട്ട് ചാല് കീറി ഡിവെെഎഫ്ഐയുടെ നേതൃത്വത്തിൽ ഒഴിവാക്കി. തുടർന്ന് ക്വാറി വെയ്സ്റ്റടിച്ച് നികത്തി റോഡ്
ഇവിടെ പേനയും പെന്‍സിലുമെല്ലാം തയ്യാർ; കാരയാട് മേഖലയിലെ സ്‌കൂളുകള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് ഡി.വൈ.എഫ്.ഐ
കാരയാട്: ഡി.വൈ.എഫ്.ഐ കാരയാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാരയാട് മേഖലയില്‍ പഠനോല്‍സവത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ പഠനോപകരണം വിതരണം ചെയ്തു. ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് കെ.കെ.സതീഷ് ബാബു പഠനോപകരണം സ്‌കൂളിലെ പ്രധാനാധ്യാപകനു നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ കാരയാട് മേഖല സെക്രട്ടറി സുബോധ്, ജിജീഷ്.ടി, അര്‍ജുന്‍ രാഗ്, അതുല്‍, അര്‍ജുന്‍.എ.എസ് എന്നിവര്‍ പങ്കെടുത്തു.
കൊയിലാണ്ടി സ്റ്റേഡിയത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത; സമഗ്രാന്വേഷണം നടത്തി ലഹരിമാഫിയാ സംഘത്തെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് ഡി.വൈ.എഫ്.ഐ
കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി. അമല്‍സൂര്യ എന്ന ചെറുപ്പക്കാരന്റെ മരണത്തിന് ലഹരിമാഫിയ സംഘവുമായി ബന്ധമുണ്ട്. അമല്‍സൂര്യയുടെ ദൂരൂഹ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തി ലഹരിമാഫിയാ സംഘത്തിനെയും, സംരക്ഷകരെയും നിയമത്തിന്റെ മുന്നില്‍ എത്തിക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനും, ബസ്റ്റാന്‍ഡ് പരിസരവും കേന്ദ്രീകരിച്ച് ലഹരിമാഫിയാ
പൗരത്വഭേദഗതി നിയമം അറബിക്കടലില്‍; കൊയിലാണ്ടിയില്‍ പ്രതിഷേധ പരിപാടിയുമായി എല്‍.ഡി.വൈ.എഫ്
കൊയിലാണ്ടി: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കൊയിലാണ്ടിയില്‍ എല്‍.ഡി.വൈ.എഫ് പ്രതിഷേധം. പൗരത്വ ഭേദഗതി നിയമം അറബിക്കടലില്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിന് ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി.ബബീഷ്, ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി എന്‍.വിജീഷ് എന്നിവര്‍ നേതൃത്വം നല്‍കി. എന്‍.വൈ.സി ജില്ലാ സെക്രട്ടറി സജിത്ത്.പി.വി, എന്‍.വൈ.എല്‍ ജില്ലാ പ്രസിഡന്റ് സിറാജ്
പൗരത്വ ഭേദഗതി നിയമം ജനങ്ങളെ വിഭജിക്കാനുള്ള ശ്രമം; പേരാമ്പ്രയിലും പയ്യോളിയിലും ഡി.വൈ.എഫ്.ഐ പ്രതിഷേധം
പേരാമ്പ്ര: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ പയ്യോളിയിലും പേരാമ്പ്രയിലും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. ജനങ്ങളെ വിഭജിക്കാനുള്ള ഈ നിയമനത്തിനെതിരെ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ പേരാമ്പ്രയില്‍ നൈറ്റ് മാര്‍ച്ച് നടത്തി. സ്റ്റേറ്റ് ഹൈവെ ഉപരോധിച്ചു. മാര്‍ച്ച് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.എം.ജിജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം സി.കെ.രൂപേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ
നരിനടയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ
പേരാമ്പ്ര: ഡി.വൈ.എഫ്.ഐ നരിനട യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നരിനട അങ്ങാടിയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. സൈമൺസ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാംമ്പ് ഡി.വൈ.എഫ്.ഐ ചക്കിട്ടപാറ മേഖല സെക്രട്ടറി അമൽ കൃഷ്ണ ഉദ്ഘാടനം ചെയ്തു. രാവിലെ 10മണിയോടെ ആരംഭിച്ച ക്യാമ്പ് 2.30ഓടെ അവസാനിച്ചു. ഏതാണ്ട് നൂറില്‍പ്പരം ആളുകള്‍ ക്യാമ്പില്‍ പങ്കാളികളായി. റിജു രാഘവൻ, കെ.എം
കോവിഡ് കവര്‍ന്ന മുചുകുന്നിലെ സാബൂട്ടന്റെ കുടുംബം ഇനി താമസിക്കുക ഡി.വൈ.എഫ്.ഐ നിർമ്മിച്ചു നല്‍കിയ പുതിയ വീട്ടില്‍; താക്കോല്‍ കൈമാറി കെ.കെ.ശൈലജ ടീച്ചര്‍
മുചുകുന്ന്: ആശ്രിതരെ കോവിഡ് കവര്‍ന്നെടുത്തതോടെ നിരാലംബരായ കുടുംബത്തിന് മുചുകുന്നിലെ ഡി.വൈ.എഫ്.ഐ മുചുകുന്ന് മേഖലാ കമ്മിറ്റി നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി. മുന്‍ ആരോഗ്യമന്ത്രിയും നിലവില്‍ എം.എല്‍.എയുമായ കെ.ശൈലജ ടീച്ചര്‍ സാബുവിന്റെ അമ്മ സരസയ്ക്ക് താക്കോല്‍ കൈമാറി. സാബുവിന് പുറമേ അച്ഛന്‍ ചെറുവാനത്ത് മീത്തല്‍ ബാബുവിനെയും കോവിഡ് കവര്‍ന്നിരുന്നു. സരസയും ആരോഗ്യപ്രശ്നങ്ങളുള്ള മകന്‍ രാഹുലും അച്ഛമ്മയും