Tag: Dubai

Total 17 Posts

ആറു ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരമില്ല; കാണാതായ കൊയിലാണ്ടി കടലൂർ സ്വദേശി അമലിനായുള്ള അന്വേഷണം തുടരുന്നു

കൊയിലാണ്ടി: ദുബായിൽ കാണാതായ കടലൂർ സ്വദേശിയെ പറ്റി ആറു ദിവസങ്ങൾ പിന്നിടുമ്പോഴും യാതൊരു വിവരവും ലഭിച്ചിട്ടില്ല. പുത്തലത്ത് വീട്ടിൽ അമൽ സതീഷിനെ(29)യാണ് കാണാതായത്. ഈ മാസം 21മുതൽ ദുബൈ ഇന്റർനാഷനൽ സിറ്റിയിൽ നിന്നാണ് കാണാതായത്. അമലിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ദുബൈ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത്രയും ദിവസമായി യാതൊരു വിവരവും ലഭിച്ചിട്ടില്ല. ബന്ധുക്കളും കൂട്ടുകാരും

സതീശന്‍ മരിച്ചെന്ന വാര്‍ത്ത കേട്ടതും എന്റെ കൈകാലുകള്‍ മരവിച്ചു, എന്റെ കണ്ണില്‍ നിന്ന് ഒരു തുള്ളി കണ്ണുനീര്‍ ആ വിസയിലേക്ക് അടര്‍ന്നുവീണു; കണ്ണുകളെ ഈറനണിയിക്കുന്ന ഓര്‍മ്മക്കുറിപ്പ് സ്‌കൈ ടൂര്‍സ് ആന്റ് ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ പ്രശാന്ത് തിക്കോടി എഴുതുന്നു

പ്രശാന്ത് തിക്കോടി ‘സാറെ ഇത് മൂന്നാമത്തെ വിസിറ്റിംഗ് വിസ ആണ്. കഴിഞ്ഞ രണ്ടു കമ്പനികളിലും മൂന്നു മാസം വീതം ജോലി ചെയ്തു. വിസ കാലാവധി കഴിയാറായപ്പോൾ എംപ്ലോയ്മെന്റ് വിസ തരാമെന്നു പറഞ്ഞു നാട്ടിലയച്ചു. കാത്തിരുന്ന് കണ്ണ് കഴച്ചതല്ലാതെ ആരും വിസയൊന്നും അയച്ചു തന്നില്ല. ഇതിപ്പോ മൂന്നാമത്തെ കമ്പനിയാണ്. വിസ കിട്ടുമോ സാറേ?’ സതീശൻ എന്റെ കണ്ണുകളിലേക്കു

സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയറായ പേരാമ്പ്ര സ്വദേശിക്ക് ദുബൈയില്‍ ക്രൂരമര്‍ദ്ദനം; പീഡനം ഏല്‍പ്പിച്ച സ്വര്‍ണം മറിച്ചുവില്‍ക്കുമെന്ന സംശയത്തെ തുടര്‍ന്ന്

പേരാമ്പ്ര: സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ കാരിയറായ പേരാമ്പ്ര സ്വദേശിയെ സ്വര്‍ണ്ണം മറിച്ചു നല്‍കുമെന്ന സംശയത്തില്‍ തടങ്കലില്‍ പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. ഏഷ്യാനെറ്റ് ന്യൂസാണ് ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സ്വര്‍ണക്കടത്ത് സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ഈ യുവാവ് ഇപ്പോള്‍ നാട്ടിലെത്തിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ഗള്‍ഫിലെത്തിയ ഈ യുവാവിനെ സ്വര്‍ണക്കടത്ത് സംഘം സ്വര്‍ണം കടത്തുന്നതിനുവേണ്ടി സമീപിക്കുകയായിരുന്നു. സംഘം നല്‍കുന്ന സ്വര്‍ണം

ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമരികിലേക്ക് ഒരിക്കൽ കൂടി, ചിരിച്ച മുഖത്തോടെയല്ല, മരവിച്ച ശരീരവുമായി; ദുബെെയിൽ വാഹനാപകടത്തിൽ മരിച്ച ചെങ്ങോട്ടുകാവ് സ്വദേശി ലത്തീഫിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

കൊയിലാണ്ടി: ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മുന്നിലേക്ക് ലത്തീഫ് നാളെ വീണ്ടുമെത്തും. മിഠായികളുമായി എല്ലാവരെയും കണ്ട് സന്തോഷം പങ്കിടാനല്ല, കണ്ണീരണിഞ്ഞവർക്ക് അവസാനമായി ഒരുനോക്ക് കാണാൻ. ദുബെെയിൽ വാഹനാപകടത്തിൽ മരിച്ച ചെങ്ങോട്ടുകാവ് സ്വദേശി വാണികപീടികയില്‍ ലത്തീഫിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. നാളെ രാവിലെ കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന മൃതദേഹം പൊതുദർശനത്തിന് ശേഷം മാടാക്കര ജുമാ മസ്ജിദിൽ ഖബറടക്കും. മാടാക്കര മദ്റസയിലും പൊതുദർശനത്തിന്

ദുബൈയിൽ പിക്കപ് വാനിൽ ട്രെയ്ലർ ഇടിച്ച് അപകടം; കൊയിലാണ്ടി സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരിച്ചു

കൊയിലാണ്ടി: ദുബൈയിലുണ്ടായ വാഹനാപകടത്തിൽ കൊയിലാണ്ടി സ്വദേശി ഉൾപ്പെടെ രണ്ടു മലയാളികൾ മരിച്ചു. കൊയിലാണ്ടി ചെങ്ങോട്ടുകാവ് മാടാക്കര വാണികപീടികയില്‍ ലത്തീഫ് ആണ് അന്തരിച്ചത്. നല്പത്തിയാറ് വയസ്സായിരുന്നു. ഒപ്പമുണ്ടായിരുന്ന തലശ്ശേരി അരയിലകത്തു പുതിയപുര മുഹമ്മദ് അർഷാദും മരിച്ചു. ഇന്ന് രാവിലെ പതിനൊന്നു മണിയോടെ ഷാര്‍ജയിലെ സജയില്‍ ഉണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. ഇവർ സഞ്ചരിച്ച പിക്കപ് വാനിൽ ട്രെയ്ലർ

ബപ്പൻകാട് ചന്ത, ഓൾഡ് മാർക്കറ്റ് റോഡിലെ വൈകുന്നേര നടത്തം, പഴയ സ്റ്റാന്റിലെ റജുല ബുക് സ്റ്റാൾ…; ഒട്ടും മങ്ങാത്ത കോവിൽക്കണ്ടി ഓർമ്മകൾ പങ്കുവയ്ക്കുന്നു, കൊയിലാണ്ടിക്കാരനായ സയ്യിദ് ഹിഷാം സഖാഫ്

സയ്യിദ് ഹിഷാം സഖാഫ് സ്വന്തം നാട്, മറ്റേതൊരു നാടും പോലെ വെറുമൊരു ഭൂപ്രകൃതി അല്ലെന്നും അതൊരു വികാരവും അനുഭൂതിയുമാണെന്നും തിരിച്ചറിയാൻ പലപ്പോഴും ആ നാട് വിട്ടു മറ്റൊരിടത്തു ജീവിക്കണം. അങ്ങനെ, കൊയിലാണ്ടിയെ ഓർമ്മകളിൽ അയവിറക്കിയും സ്വപ്നങ്ങളിൽ തലോടിയും ദുബായ് ജീവിതം ആരംഭിച്ചിട്ട് എട്ട് വർഷത്തോളമായി. നാടിനെക്കുറിച്ചുള്ളതോ നാട്ടിൽ നടക്കുന്നതോ ആയ തീരെച്ചെറിയ വാർത്തകൾ പോലും പ്രവാസികൾക്ക്

‘സ്വർണ്ണം തിരികെ തന്നില്ലെങ്കിൽ കൊന്നുകളയും’; പന്തിരിക്കര സ്വദേശിയായ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയതായി പരാതി

പേരാമ്പ്ര: വിദേശത്തുനിന്ന് എത്തിയ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയതായി പരാതി. പന്തിരിക്കര സ്വദേശി ഇർഷാദിനെയാണ് തട്ടിക്കൊണ്ടുപോയത്. വിദേശത്തു നിന്ന് കൊണ്ടുവന്ന സ്വർണ്ണം തിരികെ നൽകിയില്ലെങ്കിൽ യുവാവിനെ കൊല്ലുമെന്ന ഭീഷണിയെ തുടർന്ന് കുടുംബം പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മെയ് പതിമൂന്നിനാണ് യുവാവ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്. തുടർന്ന് 20-ാം തിയ്യതി ജോലിക്കെന്നും പറഞ്ഞു