Tag: Drugs
കഞ്ചാവ് മാത്രമല്ല, ബ്രൗണ്‍ ഷുഗറും എം.ഡി.എം.എയും അടക്കം തലച്ചോറ് തുരക്കുന്ന രാസലഹരികളും എത്തുന്നു കൊയിലാണ്ടിയില്‍; രഹസ്യ ഇടപാടുകള്‍ നടക്കുന്നത് ഇന്‍സ്റ്റഗ്രാമിലൂടെ; ചാറ്റുകളും ശബ്ദസന്ദേശങ്ങളും കൊയിലാണ്ടി ന്യൂസ് ഡോട് കോം പുറത്ത് വിടുന്നു (വീഡിയോ കാണാം)
സ്വന്തം ലേഖകൻ കൊയിലാണ്ടി: “മെത്ത് ആർക്കേലും വേണെൽ പറയണേ മച്ചാനേ…” മെത്തലീന്‍ഡയോക്‌സി മെത്താംഫീറ്റമിന്‍. ലഹരിയുടെ ലോകത്ത് ‘മെത്ത്’ എന്ന പേരിലറിയപ്പെടുന്ന രാസലഹരി പദാര്‍ത്ഥത്തിന്റെ ശരിയായ പേരാണിത്. സിന്തറ്റിക് ഡ്രഗ്‌സ് എന്ന വിഭാഗത്തില്‍ പെടുന്ന ഈ മാരകമായ മയക്കുമരുന്നിന് എം.ഡി.എം.എ, എക്‌സ്, എക്സ്റ്റസി, മോളി എന്നീ ഓമനപ്പേരുകളുമുണ്ട്. വിരല്‍ത്തുമ്പിലൊതുങ്ങുന്നത്ര അളവ് എം.ഡി.എം.എ മതി മനുഷ്യനെ ലഹരിയുടെ കാണാക്കയത്തിലേക്ക്
ആന്ധ്രയില്‍ നിന്ന് കഞ്ചാവെത്തിക്കുന്നതിലെ പ്രധാനി; മൂന്നര കിലോഗ്രാം കഞ്ചാവുമായി വടകര സ്വദേശി അറസ്റ്റിൽ; കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് വീണ്ടും വിൽപ്പന
പെരിന്തല്‍മണ്ണ: കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയപ്പോൾ വീണ്ടും കഞ്ചാവ് വിൽപ്പന. വടകര സ്വദേശി അറസ്റ്റിൽ. വടകര അഴിയൂര്‍ സ്വദേശി ശരത്തിനെ (41) യാണ് അറസ്റ്റ് ചെയ്തത്. മൂന്നര കിലോഗ്രാം കഞ്ചാവുമായാണ് പെരിന്തല്‍മണ്ണ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ആന്ധ്രയില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ മാനത്തുമംഗലം ബൈപ്പാസില്‍
കൊയിലാണ്ടിയിലെ മയക്ക് മരുന്ന് വിൽപ്പനക്കാരോട്; പോലീസും നാട്ടുകാരും ഒന്നിച്ച് തുനിഞ്ഞിറങ്ങിയിരിക്കുകയാണ്, പിടി വീഴും ഉറപ്പാണ്
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ മയക്ക്മരുന്ന് മാഫിയ പിടിമുറുക്കുമ്പോൾ കുരുക്ക് മുറുക്കാനൊരുങ്ങി പോലീസ്. കൊയിലാണ്ടി റെയില്‍വെ ഓവര്‍ ബ്രിഡ്ജ്, റെയില്‍വെ സ്റ്റേഷന്‍ പരിസരം, ബസ് സ്റ്റാന്റ്, ഒഴിഞ്ഞ സ്ഥലങ്ങള്‍ എന്നിവിടങ്ങളും, ഒഴിഞ്ഞ കെട്ടിടങ്ങളും കേന്ദ്രമാക്കിയാണ് ലഹരിമാഫിയ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കഞ്ചാവ് അടക്കമുള്ള മയക്ക് മരുന്നുകള്‍ കൊയിലാണ്ടിയിലാണെത്തുന്നതെന്ന് എക്‌സൈസ് കേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍ ഇവരെ പിടികൂടാന്‍ പൊലീസിനും
‘ലഹരിയുടെ ദൂഷ്യഫലങ്ങളറിഞ്ഞ് ലഹരിയ്‌ക്കെതിരെ പൊരുതാം” വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ലഹരിവിരുദ്ധ ക്ലാസ് സംഘടിപ്പിച്ച് ഉണര്‍വ്വ് പുളിയഞ്ചേരി
കൊയിലാണ്ടി: ലഹരിയുടെ ദൂഷ്യഫലങ്ങള്‍ മനസിലാക്കി ലഹരിയ്‌ക്കെതിരെ പൊരുതാന്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി ഉണര്‍വ്വ് പുളിയഞ്ചേരി ലഹരിവിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ സാബു കീഴരിയൂരാണ് ലഹരിവിരുദ്ധ പാഠങ്ങള്‍ പകര്‍ന്നുനല്‍കിയത്. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും എല്‍.എസ്.എസ് ജേതാവിനെയും ഹിന്ദിയില്‍ പി.എച്ച്.ഡി കരസ്ഥമാക്കിയ വിദ്യാര്‍ഥിയെയും ചടങ്ങില്‍ അനുമോദിച്ചു. ചടങ്ങ് മുന്‍
വീര്യംകൂടിയ മയക്കുമരുന്ന് ഉപയോഗിച്ച് അബോധാവസ്ഥയിലായി; ആശുപത്രയിൽ പ്രവേശിപ്പിക്കപ്പെട്ട കോഴിക്കോട് സ്വദേശിനിക്കെതിരെ പൊലീസ് കേസെടുത്തു
കൊച്ചി: വീര്യംകൂടിയ മയക്കുമരുന്ന് ഉപയോഗിച്ച് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കോഴിക്കോട് സ്വദേശിനിക്കെതിരെ പൊലീസ് കേസെടുത്തു. രാസ പരിശോധനയില്‍ ലഹരിമരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. മയക്കുമരുന്ന് കൈവശം വച്ചതിനും ഉപയോഗിച്ചതിനും എന്‍.ഡി.പി.എസ് വകുപ്പാണ് ചുമത്തിയത്. ചികിത്സയിലായതിനാല്‍ യുവതിയുടെ അറസ്റ്റ് പിന്നീടായിരിക്കും രേഖപ്പെടുത്തുക. ഇവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ഈ മാസം 27-ാം തീയതിയാണ് ഇരുവരും കൊച്ചയില്‍ എത്തിയത്.