Tag: Drugs

Total 65 Posts

മയക്കുമരുന്ന് ഉപയോഗത്തിനും ആഡംബര ജീവിതം നയിക്കാനുമായി മോഷണം; കോഴിക്കോട് നഗരമധ്യത്തില്‍ മോഷണം നടത്തിയ വെങ്ങളം കാട്ടിലപ്പീടിക സ്വദേശിയായ പതിനെട്ടുകാരന്‍ അറസ്റ്റില്‍

കോഴിക്കോട്: പട്ടാപ്പകല്‍ മോഷണം നടത്തിയ പതിനെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എലത്തൂര്‍ കാട്ടിലപ്പീടിക സ്വദേശി അഭിനവ് (സച്ചു) ആണ് അറസ്റ്റിലായത്. ഒക്ടോബറിലാണ് കേസിന് ആസ്പദമായ മോഷണം ഇയാള്‍ നടത്തിയത്. കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ ഹോട്ടലില്‍ മോഷണം നടത്തിയ കേസിലാണ് അഭിനവ് അറസ്റ്റിലായത്. തനിക്ക് മയക്കുമരുന്ന് ഉപയോഗിക്കാനും ആഡംബരജീവിതം നയിക്കാനുമായി പണമുണ്ടാക്കാനാണ് മോഷണം നടത്തിയത്

വില്‍പ്പനയ്ക്കായി കഞ്ചാവ് കൊണ്ടുവന്നു; കുറ്റ്യാടി സ്വദേശിയെ കയ്യോടെപൊക്കി പേരാമ്പ്ര എക്സെെസ്

പേരാമ്പ്ര: വില്‍പ്പനയ്ക്കായി കൊണ്ടു വന്ന 100 ഗ്രാം കഞ്ചാവുമായി പേരാമ്പ്ര ടൗണില്‍ ഒരാള്‍ പിടിയില്‍. കുറ്റ്യാടി സ്വദേശി അബ്ദുല്‍ സലീംമാണ് പിടിയിലായത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുദീപ്കുമാര്‍. എന്‍. പിയും പാര്‍ട്ടിയും ഇന്നലെ പേരാമ്പ്ര, ചെനോളി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ പേരാമ്പ്ര ടൗണ്‍ ഭാഗത്ത് സ്ഥിരമായി കഞ്ചാവ് വില്‍പ്പന നടത്തുന്നതായി രഹസ്യ

അഴിയൂരില്‍ എട്ടാം ക്ലാസുകാരിയെ ലഹരിക്കടത്തിന് ഉപയോഗിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ തെളിവെടുപ്പ് ചൊവ്വാഴ്ച, എസ്എച്ച്ഒ, സ്‌കൂള്‍ അധികൃതര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും

അഴിയൂര്‍: അഴിയൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലഹരിക്കടിമയാക്കുകയും ലഹരിക്കടത്തിന് ഉപയോഗിക്കുകയും ചെയ്ത സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ചെവ്വാഴ്ച തെളിവെടുപ്പ് നടത്തും. ജില്ല വിദ്യാഭ്യാസ ഓഫിസര്‍, വടകര, ചോമ്പാല പോലീസ് എസ്എച്ച്ഒ, സ്‌കൂളിലെ പ്രധാനാധ്യാപകന്‍, പ്രിന്‍സിപ്പല്‍, പിടിഎ കമ്മിറ്റി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി, ജില്ല ശിശുക്ഷേമ ഓഫിസര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ തുടങ്ങിയവരില്‍ നിന്ന് ബാലാവകാശ കമ്മീഷന്‍ തെളിവെടുപ്പ്

അരലക്ഷത്തോളം രൂപയുടെ എം.ഡി.എം.എയുമായി കൊടുവള്ളി സ്വദേശി പിടിയില്‍; പ്രതി കുടുങ്ങിയത് വാഹന പരിശോധനയ്ക്കിടെ

കൊടുവള്ളി: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ കൊടുവള്ളി പൊലീസ് പിടികൂടി. കൊടുവള്ളി കളരാന്തിരി ചന്ദനംപുറത്ത് ജിസാറിനെ(33യാണ്) പൊലീസ് അറസ്റ്റ് ചെയ്തത്. അരലക്ഷത്തോളം രൂപ വിലവരുന്ന ലഹരിമരുന്നാണ് ഇയാളില്‍ നിന്നും പിടികൂടിയത്. കൊടുവള്ളിയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയിലാണ് ചില്ലറ വില്‍പ്പനക്കായി കൊണ്ടുവന്ന മാരക ലഹരിമരുന്നായ അഞ്ചു ഗ്രാമോളം വരുന്ന എംഡിഎംഎ പിടിച്ചെടുത്തത്. മയക്കുമരുന്ന് തൂക്കാനായി ഉപയോഗിക്കുന്ന

ഉടുമ്പിനെ ജീവനോടെ തെങ്ങില്‍ കെട്ടിത്തൂക്കി, ഭീതിയോടെ പ്രദേശവാസികള്‍; പയ്യോളിയില്‍ ജാഗ്രതാസമിതി രൂപീകരിച്ച് നാട്ടുകാര്‍

പയ്യോളി: വീട്ടുമുറ്റത്തെ തെങ്ങില്‍ ഉടുമ്പിനെ ജീവനോടെ കെട്ടിത്തൂക്കി. പയ്യോളി ഐ.പി.സി റോഡിലെ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലാണ് സംഭവം. പിന്നില്‍ ലഹരി മാഫിയ ആണെന്നാണ് സംശയിക്കുന്നത്. നവംബര്‍ 26 നാണ് സംഭവമുണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഉടുമ്പിനെ കെട്ടിത്തൂക്കിയതെന്നാണ് കരുതുന്നത്. ഈ സമയത്ത് വീടിന് പുറത്ത് നിന്ന് ശബ്ദങ്ങള്‍ കേട്ടതായി വീട്ടുകാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന്

‘ജീവിതം നശിപ്പിക്കുന്ന ലഹരി ഞങ്ങൾക്ക് വേണ്ട’; കൊയിലാണ്ടി പ്രഭാത് റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ജാഥയും പ്രതിജ്ഞയും

കൊയിലാണ്ടി: സംസ്ഥാന സർക്കാറിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊയിലാണ്ടിയിലെ പ്രഭാത് റെസിഡന്റ്സ് അസോസിയേഷൻ. അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ ലഹരിവിരുദ്ധ ജാഥയും പ്രതിജ്ഞയും നടത്തി. ജാഥ വാർഡ് കൗൺസിലർ എ.ലളിത ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എം.എം.ശ്രീധരൻ, വൈസ് പ്രസിഡന്റ് എസ്.തേജ ചന്ദ്രൻ, സെക്രട്ടറി സി.കെ.ജയദേവൻ, ഖജാൻജി കെ.വി.അശോകൻ, ജോയിന്റ് സെക്രട്ടറി പി.വി.പുഷ്പവല്ലി, പ്രഭാകരൻ,

ലഹരി ബോധവല്‍കരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം; ലഹരിക്കെതിരെ മൂടാടി പഞ്ചായത്തില്‍ എല്‍.എന്‍.എസ്സിന്റെ ബോധവല്‍കരണ സംഗമം

നന്തി സസാര്‍: ലഹരിയുടെ ഉപയോഗം അനുദിനം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണ ക്ലാസുമായി മൂടാടി പഞ്ചായത്ത്. കുതിരോടി മദ്രസ്സയില്‍ വച്ച് നടന്ന ബോധവല്‍കരണ സംഗമത്തില്‍ ലഹരി ബോധവല്‍കരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. മൂടാടി പഞ്ചായത്ത് എല്‍.എന്‍.എസ്സ്‌ന്റെ ആഭിമുഖ്യത്തിലാണ് ബോധവല്‍കര സംഗമം നടന്നത്. ചടങ്ങ് എല്‍.എന്‍.എസ്സ് സംസ്ഥന സെക്രട്ടറി ‘ഹുസൈന്‍ കമ്മന ഉദ്ഘാടനം ചെയ്തു. ജനമൈത്രി

ലഹരി സംഘങ്ങളുടെ കേന്ദ്രമായി മാറി ബാലുശ്ശേരിയും സമീപ പ്രദേശങ്ങളും; ഏജന്റുകളായി രംഗത്തിറങ്ങുന്നത് യുവാക്കള്‍: ലഹരി ഒഴുക്ക് തടയാന്‍ ശക്തമായ പരിപാടികളുമായി പൊലീസ്

ബാലുശ്ശേരി: ബാലുശ്ശേരിയുടെ വിവിധ ഭാഗങ്ങള്‍ ലഹരിവില്‍പ്പന സംഘങ്ങളുടെ കേന്ദ്രമാകുന്നു. എം.ഡി.എം.എ അടക്കമുള്ള മാരക ലഹരിവസ്തുക്കള്‍ ടൗണിലെ വിവിധ കോണുകളില്‍ സുലഭമാണ്. കിനാലൂര്‍, കുറുമ്പൊയില്‍, ബാലുശ്ശേരി, എരമംഗലം തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് വില്‍പന പൊടിപൊടിക്കുന്നത്. ബസ് സ്റ്റാന്‍ഡിലെ ഷോപ്പിങ് കോംപ്ലക്‌സുകളിലെ കോണിക്കൂടുകളിലും കൈരളി റോഡില്‍ ചിറക്കല്‍ കാവ് ക്ഷേത്രം റോഡിലെ പണി പൂര്‍ത്തിയാകാത്ത കെട്ടിടങ്ങളിലുമൊക്കെ ലഹരി ഉപയോഗിക്കാന്‍

കാട്ടിലപ്പീടികയിൽ ഡി.വൈ.എഫ്.ഐയുടെ ലഹരി വിരുദ്ധ പ്രതിജ്ഞ; ചൊല്ലിക്കൊടുത്തത് സംസ്ഥാന ട്രഷറർ ആർ.എസ്.അരുൺബാബു

കൊയിലാണ്ടി: കാട്ടിലപ്പീടികയിൽ ഡി.വൈ.എഫ്.ഐയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തെ മുഴുവൻ ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മിറ്റികളിലും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുന്നതിന്റെ ഭാഗമായാണ് പരിപാടി നടന്നത്. കൊയിലാണ്ടി ബ്ലോക്കിലെ വെങ്ങളം മേഖലയിലുള്ള കാട്ടിലപ്പീടിക ഈസ്റ്റ് ഡി.വൈ.എഫ്.ഐ യൂണിറ്റിന്റെ ലഹരി വിരുദ്ധ പ്രതിജ്ഞ സംസ്ഥാന ട്രഷറർ ആർ.എസ്.അരുൺബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എൻ.ബിജീഷ്,

നാളെയുടെ നന്മയ്ക്കായി ലഹരിയോട് നോ പറയാം, ഇത് ജനതയുടെ കരുതൽ, വേറിട്ട പരിപാടിയുമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാളെയുടെ നന്മക്കായ് ലഹരിയോട് നോ പറയാം, നാളെയുടെ നന്മക്കായ് ജനതയുടെ കരുതൽ പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ എൻ.സുനിൽകുമാർ മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അധ്യക്ഷത വഹിച്ചു. മുൻ