Tag: Differently Abled
ഭിന്നശേഷിക്കാർക്ക് ഒരു ലക്ഷം രൂപ വരെ ചികിത്സാ ആനുകൂല്യങ്ങൾ; നിരാമയ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം, വിശദാംശങ്ങൾ
കോഴിക്കോട്: ഭിന്നശേഷിക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള നിരാമായ ഇൻഷുറൻസ് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, ഒന്നിലധികം വൈകല്യങ്ങൾ എന്നിവയുള്ള വ്യക്തികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ മേൽനോട്ടത്തിലുള്ള നാഷണൽ ട്രസ്റ്റാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി മുഖേന ഭിന്നശേഷിക്കാർക്ക് നിബന്ധനകൾക്ക് വിധേയമായി ഒരു ലക്ഷം രൂപ വരെയുള്ള ചികിത്സ ആനുകൂല്യങ്ങൾ ലഭിക്കും. ആധാർ കാർഡ്, ഡിസബിലിറ്റി
രണ്ട് ദിനങ്ങൾ അവർക്ക് ആഘോഷം; ഭിന്നശേഷി കുട്ടികൾക്കായി ചേവായൂരിൽ ദ്വിദിന സമ്മർ ക്യാമ്പ്
കോഴിക്കോട്: കേന്ദ്രസാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചേവായൂരിലെ കോഴിക്കോട് കോംപസിറ്റ് റീജിയണൽ സെന്റർ ഡിപ്പാർട്ട്മെന്റ് ഓഫ് സ്പെഷ്യൽ എജുക്കേഷന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി ദ്വിദിന സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആറ് വയസ് മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടിയാണ് ക്യാമ്പ്. മെയ് 18, 19 തീയതികളിലാണ് അവധിക്കാല ക്യാമ്പ് നടക്കുക. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും
സ്വയം പര്യാപ്തരാവാനൊരുങ്ങി അവർ; കൊയിലാണ്ടി നഗരസഭയുടെ ബഡ്സ് സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി തൊഴിൽ പരിശീലനം
കൊയിലാണ്ടി: നഗരസഭയുടെ ബഡ്സ് സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികൾക്ക് നഗരസഭയുടെ ആഭിമുഖ്യത്തിൽ തൊഴിൽ പരിശീലനം ആരംഭിച്ചു. നഗരസഭാ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. രണ്ടാഴ്ചയോളം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയിൽ വിവിധ ക്രാഫ്റ്റ് സ്റ്റേഷനറി ഉൽപ്പന്നങ്ങളുടെ നിർമ്മാണം പരിശീലിപ്പിക്കും. 2022-23 വാർഷിക പദ്ധതിയിൽ ഭിന്നശേഷി വിദ്യാർഥികളുടെ സ്വയംപര്യാപ്തത ലക്ഷ്യം വെച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡുക്കേഷൻ ട്രെയിനിങ്
പരിമിതികളെ മറികടന്ന് അവർ വേദിയിൽ നിറഞ്ഞാടി; നിഴല്‍ നാടകപ്രവര്‍ത്തകര്‍ക്ക് കൊയിലാണ്ടികൂട്ടത്തിന്റെ ആദരം
ചേമഞ്ചേരി: കൊയിലാണ്ടിക്കൂട്ടത്തിന്റെ സഹകരണത്തോടെ ചേമഞ്ചേരി തണല്‍ സ്പേസിലെ ഭിന്നശേഷി കുട്ടികള്‍ അവതരിപ്പിച്ച നിഴല്‍ നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചവരെ ആദരിച്ചു. കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ മേതൃത്വത്തിൽ പൂക്കാട് എഫ് എഫ് ഹാളിൽ വെച്ച് നടന്ന പരിപാടി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ സദസ്സ് ഉദ്ഘാടനം ചെയ്തു. [ തണൽ സ്പേസിലെ വിദ്യാർത്ഥികൾ
ഹൃദയം കൊണ്ട് കാണാം ഈ നാടകം; കൊയിലാണ്ടിക്കൂട്ടത്തിന്റെ സഹകരണത്തോടെ തണല്‍ സ്പേസ് ചേമഞ്ചേരിയിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന നാടകം ‘നിഴല്‍’ ഞായറാഴ്ച വൈകീട്ട് കൊയിലാണ്ടി ടൗണ്‍ഹാളില്‍
തിരുവങ്ങൂർ: “കാണികളേ, അടുത്ത ബെല്ലോടു കൂടെ നാടകം ഇവിടെ ആരംഭിക്കും, നിറഞ്ഞൊഴുകുന്ന കണ്ണുകളും, ഇടറുന്ന തൊണ്ടയും സ്നേഹത്തിന്റെ പുഞ്ചിരിയുമായി മാത്രമേ നിങ്ങൾക്ക് ഈ നാടകം കണ്ടു നിൽക്കാൻ പറ്റുകയുള്ളു എന്ന മുന്നറിയിപ്പ് നൽകുന്നു.” കൊയിലാണ്ടി ടൗൺ ഹാളിൽ നാളെ അരങ്ങേറുന്ന നാടകത്തിന് അനുയോജ്യമായ അറിയിപ്പാകും ഇത്. എന്താണ് ഈ നാടകത്തിനുള്ള പ്രത്യേകത? തണൽ-സ്പേസ് ചേമഞ്ചേരിയിലെ ഭിന്നശേഷിക്കാരായ