രണ്ട് ദിനങ്ങൾ അവർക്ക് ആഘോഷം; ഭിന്നശേഷി കുട്ടികൾക്കായി ചേവായൂരിൽ ദ്വിദിന സമ്മർ ക്യാമ്പ്


കോഴിക്കോട്: കേന്ദ്രസാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചേവായൂരിലെ കോഴിക്കോട് കോംപസിറ്റ് റീജിയണൽ സെന്റർ ഡിപ്പാർട്ട്മെന്റ് ഓഫ് സ്പെഷ്യൽ എജുക്കേഷന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി ദ്വിദിന സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആറ് വയസ് മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടിയാണ് ക്യാമ്പ്. മെയ് 18, 19 തീയതികളിലാണ് അവധിക്കാല ക്യാമ്പ് നടക്കുക. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും കലാകായിക പഠന നൈപുണ്യങ്ങളുടെ വികസനത്തിനും ഊന്നൽ നൽകി കൊണ്ടുള്ള ഈ ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മെയ് 17 ന് വൈകീട്ട് അഞ്ച് മണിക്ക് മുൻപ് 0495-2353345 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.