Tag: dialysis center
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇനി കൂടുതല്‍പേര്‍ക്ക് ഡയാലിസിസ് ചെയ്യാം; സ്വാതന്ത്ര്യ ദിന സമ്മാനമായി ആഗസ്റ്റ് 15 ന് ഡയാലിസിസ് സെന്റര്‍ രണ്ടാം ഷിഫ്റ്റിന്റെ പ്രവര്‍ത്തനമാരംഭിക്കും
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ രണ്ടാം ഷിഫ്റ്റ് ഓഗസ്റ്റ് 15 മുതൽ പ്രവർത്തനം ആരംഭിക്കും. ജനകീയ ധനസമാഹരണത്തിലൂടെ കണ്ടെത്തിയ ഫണ്ട് ഉപയോഗിച്ചാണ് രണ്ടാം ഷിഫ്റ്റ് യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. രണ്ടാം ഷിഫ്റ്റ് ആരംഭിക്കുന്നതോടെ 18 പേർക്ക് കൂടി ഇവിടെ ഡയാലിസിസ് ചെയ്യാൻ സാധിക്കും. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ ഭാഗമായി രൂപീകരിച്ച ‘സാന്ത്വനസ്പർശം’ ചാരിറ്റബിൾ ട്രസ്റ്റാണ് ഡയാലിസിസ്
ലക്ഷ്യം രണ്ടുകോടി രൂപയുടെ ധനസമാഹരണം: കക്ഷിരാഷ്ട്രീയ ഭേദമന്യേ കൊയിലാണ്ടി മേഖലയിലെ ജനങ്ങള്‍ ഒരുമിക്കുന്നു; താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സൗകര്യം വര്‍ധിപ്പിക്കാനുള്ള ധനസമാഹരണം മെയ് 6,7,8 തിയ്യതികളില്‍
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സൗകര്യം വര്‍ധിപ്പിക്കുന്നതിനായുള്ള ജനകീയ ധനസമാഹരണം മെയ് ആറ്, ഏഴ്, എട്ട് തിയ്യതികളിലായി നടക്കും. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റികളും, ഉള്ള്യേരി, അത്തോളി പഞ്ചായത്തുകളിലുമായാണ് ധനസമാഹരണം നടത്തുന്നത്. രണ്ടുകോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ പഞ്ചായത്തിലെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും പൊതുപ്രവര്‍ത്തകരുടെയും യോഗം വിളിക്കുകയും
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ മൂന്ന് യൂണിറ്റുകളിലായി 60 പേര്‍ക്ക് ഡയാലിസിസ് സൗകര്യമൊരുക്കാൻ പദ്ധതി; തിക്കോടിയിൽ സംഘാടക സമിതി രൂപികരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ജനങ്ങൾക്ക് ആശ്വാസമായി താലൂക്ക് ഹോസ്പിറ്റൽ ഡയാലിസിസ് സെന്റർ വിപുലമാക്കാനുള്ള ധനസമാഹരണത്തിനുള്ള പ്രാഥമിക പരിപാടികൾ ദ്രുതഗതിയിൽ നീങ്ങുന്നു. സാന്ത്വന സ്പർശം എന്ന പേരിൽ തുടങ്ങിയ പദ്ധതിയിൽ തിക്കോടിയിൽ സംഘാടക സമിതി രൂപികരിച്ചു. മെയ് 6, 7, 8 തിയ്യതികളിലാണ് ജാനകിയ ധന സമാഹരണം പദ്ധതിയിട്ടിരിക്കുന്നത്. [ad-attittude] ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്