Tag: death
കോഴിക്കോട് ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട് ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു. കോഴിക്കോട് കല്ലായില്‍ ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ചെന്നൈ എഗ്മൂര്‍-മംഗലാപുരം എക്‌സ്പ്രസ് തട്ടിയാണ് മരണം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
പല്ല് വേദനയായിട്ടും പരിപാടി മുടക്കിയില്ല, ഇരിങ്ങലില്‍ നടന്ന അവസാന സ്റ്റേജ് ഷോയിലും ആരാധകര്‍ക്ക് ആവേശ ചിരി പകര്‍ന്നു; കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗം താങ്ങാനാവാതെ കലാലോകം
ഇരിങ്ങല്‍: ഇന്നലെ ഇരിങ്ങല്‍ സര്‍ഗാലയയില്‍ വാര്‍ത്താചാനലായ 24 കണക്ടിന്റെ പരിപാടിയില്‍ പങ്കെടുത്തവരെല്ലാം ഏറെ സങ്കടത്തോടെയാണ് കൊല്ലം സുധിയുടെ മരണ വാര്‍ത്ത കേട്ടത്. നിമിഷങ്ങള്‍ക്ക് മുന്‍പ് തങ്ങളുടെ മുന്നില്‍ ജഗതീഷിനെന്റെയും സുരേഷ് ഗോപിയേയും അനുകരിച്ചെത്തിയ കൊല്ലം സുധിയെ അവര്‍ ഏറെ ആവേശത്തെടെയായിരുന്നു കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചിരുന്നത്. പല്ല് വേദനയെത്തുടര്‍ന്ന് മുഖം തടിച്ച് വീങ്ങിയ നിലയിലായിരുന്നു താരം എത്തിയത്. എന്നിരുന്നാലും
ഒടുവിൽ സങ്കടവാർത്ത; കോഴിക്കോട് ബീച്ചിൽ കടലിൽ കാണാതായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അയല്‍വാസികളും അടുത്ത സുഹൃത്തുക്കളുമായ ഒളവണ്ണ കൊടിനാട്ടുമുക്ക് ചെറുകര കുഴിപുളത്തില്‍ അബ്ദുല്‍ താഹിറിന്റെ മകന്‍ ആദില്‍(17), ഒളവണ്ണ ചെറുകര ടി.കെ ഹൗസില്‍ അബ്ദുല്‍ റഹീമിന്റെ മകന്‍ ആദില്‍ ഹസന്‍ (16) എന്നിവരാണ് മരിച്ചത്. രാത്രി വൈകിയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെതിയത്. ഞായറാഴ്ച രാവിലെ എഴരയോടെ ലയണ്‍സ്
കര്‍ണ്ണാടകയിലെ ഹുബ്ലിയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയായ അധ്യാപകന് ദാരുണാന്ത്യം
കോഴിക്കോട്: കര്‍ണ്ണാടകയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയായ അധ്യാപകന്‍ മരിച്ചു. ചെത്തുകടവ് സ്വദേശിയും ചക്കാലക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ മുന്‍ അധ്യാപകനുമായ ശ്രീവത്സം വീട്ടില്‍ പി.ബാലസുബ്രഹ്മണ്യന്‍ ആണ് കര്‍ണ്ണാടകയിലെ ഹുബ്ലിയിലുണ്ടായ അപകടത്തില്‍ മരിച്ചത്. അറുപത്തിരണ്ട് വയസായിരുന്നു. ബാലസുബ്രഹ്മണ്യന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ സ്‌കോര്‍പ്പിയോ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബാങ്ക് ജീവനക്കാരനായ മകന്‍ സായൂജിനൊപ്പം കര്‍ണ്ണാടകയില്‍ താമസിച്ചുവരികയായിരുന്നു ഇദ്ദേഹം. ഭാര്യ:
കുറുവങ്ങാട് കാൽനടയാത്രക്കാരനായ വയോധികൻ കാർ തട്ടി മരിച്ചു
കൊയിലാണ്ടി: വയോധികൻ കാർ തട്ടി മരിച്ചു. കുറുവങ്ങാട് ഗവ. ഐ.ടി.ഐക്ക് സമീപം ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. കുറുവങ്ങാട് വരകുന്നുമ്മൽ താമസിക്കും കാവുങ്കൽ മൊയ്തീൻ കുട്ടിയാണ് മരിച്ചത്. എഴുപത്തിരണ്ട് വയസായിരുന്നു. സംസ്ഥാനപാത മുറിച്ച് കടക്കുമ്പോൾ താമരശ്ശേരി ഭാഗത്തേക്കു പോകുകയായിരുന്ന കാറാണ് മൊയ്തീൻ കുട്ടിയെ ഇടിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കായില്ല. ഭാര്യ:
കൊടുവള്ളിയില്‍ വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന യുവതി ഇടിമിന്നലേറ്റ് മരിച്ചു
കൊടുവള്ളി: കൊടുവള്ളി കിഴക്കോത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കിഴക്കോത്ത് നെല്ലാങ്കണ്ടി വീട്ടില്‍ പ്രകാശന്റെ ഭാര്യ ഷീബ ആണ് മരിച്ചത്. മുപ്പത്തെട്ട് വയസ്സായിരുന്നു. ചൊവ്വാഴ്ച്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഷീബ പെട്ടെന്ന് മിന്നലേറ്റ് വീഴുകയായിരുന്നു. ആവിലോറയിലും സ്ത്രീക്ക് ഇടിമിന്നലേറ്റ് പരുക്കേറ്റു. ആവിലോറ ചെവിടംപാറക്കല്‍ ജമീലയ്ക്കാണ് (58) മിന്നലേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ്
വടകര ഇരിങ്ങണ്ണൂരില്‍ വയോധികന്‍ കിണറ്റില്‍ വീണ് മരിച്ചു
വടകര: ഇരിങ്ങണ്ണൂരില്‍ വയോധികന്‍ കിണറ്റില്‍ വീണ് മരിച്ചു. ഇരിങ്ങണ്ണൂര്‍ വള്ളിക്കുനിയില്‍ ശങ്കരന്‍ ആണ് സ്വന്തം വീട്ടിലെ കിണറ്റില്‍ വീണ് മരിച്ചത്. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: കല്യാണി. മക്കള്‍: രാജന്‍ (എല്‍.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മിറ്റി അംഗം), രമണി, രതി. മരുമക്കള്‍: വിമല, ബാലകൃഷ്ണന്‍ (കീഴ്മാട്), അശോകന്‍ (മാഹി).
ബക്കറ്റിലെ വെള്ളത്തില്‍ വീണ് കോഴിക്കോട് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
കോഴിക്കോട്: കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. ചെറൂപ്പ കിഴക്കുംമണ്ണില്‍ കൊടമ്പാട്ടില്‍ അന്‍വറിന്റെയും ഷബാന ഷെറിന്റേയും പത്ത് മാസം പ്രായമുള്ള ദുഹാ മന്‍ഹല്‍ ആണ് മരണപെട്ടത്. ഇന്നലെയായിരുന്നു സംഭവം. അപകട സമയത്ത് വീട്ടില്‍ ഷബാന ഷെറിനും രണ്ട് കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടി അബദ്ധത്തിൽ കുളിമുറിയിലെ ബക്കറ്റിൽ വീഴുകയായിരുന്നു. കുടുംബാംഗങ്ങളെയും നാടിനെയും ദു:ഖത്തിലാഴ്ത്തിയാണ്
കൂട്ടുകാർക്കൊപ്പം കളികഴിഞ്ഞ് മടങ്ങവേ കല്ലുവെട്ടുകുഴിയിൽ വീണു; മുക്കത്ത് ആറാംക്ലാസ് വിദ്യാർത്ഥി മരിച്ചു
കോഴിക്കോട്: മുക്കം മണാശ്ശേരിയിൽ വീടിനു സമീപത്തെ കല്ലുവെട്ടുകുഴിയിൽ വീണ് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നെടുമങ്ങാട് സ്വദേശി സുനിൽകുമാറിന്റെ മകൻ കാശിനാഥൻ ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കളികഴിഞ്ഞ് മടങ്ങവേ ഇന്നലെയായിരുന്നു അപകടം. കളി കഴിഞ്ഞ് ഏറെ വെെകിയിട്ടും കുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് സമീപ പ്രദേശങ്ങളിലെല്ലാം വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ്
എലത്തൂരില്‍ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് ഒരാള്‍ മരിച്ചു
എലത്തൂര്‍: വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് ഒരാള്‍ മരിച്ചു. എലത്തൂര്‍ റെയില്‍വേ സ്റ്റേഷനും വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷനും ഇടയില്‍ പുത്തൂര്‍ ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ വന്ദേഭാരത് ട്രെയിനിന്റെ മുന്‍ഭാഗത്തിന് കേടുപാട് സംഭവിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലേകാലോടെയാണ് അപകടമുണ്ടായത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കാസര്‍കോഡ് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് ട്രെയിനിന് മുന്നിലേക്ക്