Tag: CRPF
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; മലയാളി ഉൾപ്പെടെ 2 സിആര്‍പിഎഫ് ജവാന്മാർക്ക് വീരമൃത്യു
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി ഉൾപ്പടെ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആര്‍ (35), ശൈലേന്ദ്ര (29) എന്നിവരാണ് വീരമൃത്യു വരിച്ചത്. ഇരുവരും സിആർപിഎഫ് കോബ്ര ബറ്റാലിയനിലെ ജവാന്മാരാണ്. മാവോയിസ്റ്റ് കലാപബാധിത പ്രദേശമായ സുക്‌മയിലൂടെ സഞ്ചരിക്കുമ്പോള്‍ കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സുഖ്മ ജില്ലയിൽ ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ്
തിക്കോടി സ്വദേശിയായ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു
തിക്കോടി: സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനായ പാലോളിക്കണ്ടി മിംസില്‍ മന്‍സൂര്‍ കുഴഞ്ഞുവീണു മരിച്ചു. മുപ്പത്തിയേഴ് വയസായിരുന്നു. തിക്കോടി സ്വദേശിയാണ്. സി.ആര്‍.പി.എഫ് സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ വീടായ കോട്ടയത്തുവെച്ചാണ് മരണം സംഭവിച്ചത്. ഒരു വയസുള്ള മകനും അഞ്ച് വയസുള്ള മകള്‍ക്കുമൊപ്പം ശനിയാഴ്ച രാത്രി കടയിലേക്ക് പോകവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് രാത്രി തിക്കോടിയിലെത്തും.
ധീരജവാന് ജന്മനാടിന്റെ വിട; ജാര്‍ഖണ്ഡില്‍ കുഴഞ്ഞുവീണ് മരിച്ച അരിക്കുളം സ്വദേശിയായ സി.ആര്‍.പി.എഫ് ജവാന്‍ സുധില്‍ പ്രസാദിന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു
അരിക്കുളം: ജാര്‍ഖണ്ഡില്‍ പരിശീലനത്തിനിടെ കുഴഞ്ഞുവീണു മരിച്ച അരിക്കുളം സ്വദേശിയായ സി.ആര്‍.പി.എഫ് ജവാന്‍ സുധില്‍ പ്രസാദിന്റെ മൃതദേഹം സംസ്‌കരിച്ചു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ കാരയാട്ടെ വീട്ടുവളപ്പിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്. വൈകീട്ട് ആറയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മഴയെ അവഗണിച്ചും നിരവധി പേരാണ് സുധിലിനെ അവസാനമായി ഒരു നോക്കു കാണാനായി വീട്ടിലെത്തിയത്. കഴിഞ്ഞ തവണ വീട്ടില്‍ നിന്ന് പോകുമ്പോള്‍
സി.ആര്‍.പി.എഫ് ജവാന്‍ സുധില്‍ പ്രസാദിന്റെ മൃതദേഹം കാരയാട്ടെ വീട്ടിലേക്ക് ഉടന്‍ എത്തിക്കും; സംസ്‌കാരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ
അരിക്കുളം: ജാര്‍ഖണ്ഡില്‍ പരിശീലനത്തിനിടെ കുഴഞ്ഞുവീണു മരിച്ച അരിക്കുളം സ്വദേശിയായ സി.ആര്‍.പി.എഫ് ജവാന്‍ സുധില്‍ പ്രസാദിന്റെ മൃതദേഹം ഒരു മണിക്കൂറിനുള്ളില്‍ കാരയാട്ടെ വീട്ടിലെത്തിക്കും. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് വിമാനമാര്‍ഗം മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചത്. തുടര്‍ന്ന് റോഡ് മാര്‍ഗമാണ് നാട്ടിലേക്ക് കൊണ്ടുവരുന്നത്. കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഉള്യേരിയില്‍ നിന്നും ഇരുചക്ര വാഹന അകമ്പടിയോടുകൂടി മൃതദേഹം കാരയാട്ടുള്ള വീട്ടില്‍ എത്തിക്കുക.