Tag: Craft Village
റഷ്യ, ടുണീഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ കരകൗലശ വിദഗ്ധര്‍ കൂടിയെത്തും; 11 രാജ്യങ്ങള്‍, 22 സംസ്ഥാനങ്ങള്‍, 400ഓളം കലാകാരന്മാര്, ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജിലെ കരകൗശല വിസ്മയം നാളെ മുതല്‍
പയ്യോളി: ഇരിങ്ങല്‍ സര്‍ഗാലയ ഇന്റര്‍നാഷണല്‍ ആര്‍ട്സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജ് അന്താരാഷ്ട്ര കരകൗശല മേള നാളെ ആരംഭിക്കാനിരിക്കെ ഇത്തവണ മേളയ്ക്കെത്തുന്നത് 11 രാജ്യങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ധര്‍. മേളയ്ക്ക് പതിവായി എത്തുന്ന രാജ്യങ്ങള്‍ക്കു പുറമേ റഷ്യ, ടുണീഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കരകൗശല പ്രതിഭകളും ഇത്തവണയുണ്ടാകും. രാജ്യത്തെ 22 സംസ്ഥാനങ്ങളില്‍ നിന്നുള്ള കരകൗശല പ്രതിഭകളും
ആയുസ്സും കടന്ന് അലങ്കാരം പൊഴിക്കും ഇരിങ്ങൽ ക്രാഫ്റ്റ് മേളയിലെ ഈ കറ്റകള്‍
മുഹമ്മദ് ടി.കെ. ഇരിങ്ങല്‍: സാധാരണ നെല്‍ക്കറ്റകള്‍ തന്നെ, പക്ഷേ പി. ബാലന് പണിക്കരുടെ കരവിരുതേറ്റാല്‍ പിന്നെ അത് വിശിഷ്ടമായ അലങ്കാരക്കറ്റയായി. വീടുകളിലും സ്ഥാപനങ്ങളിലും അലങ്കരത്തോടെ തൂക്കാന്‍ പറ്റിയ കേരളത്തനിമ. ആയിക്കതിര്‍ എന്നും കാപ്പിടിയെന്നുമൊക്കെ പല നാട്ടില്‍ പലപേരുകളില്‍ അലങ്കാരക്കറ്റ അറിയപ്പെടുന്നെങ്കിലും ഇത് തനിമയോടെയും ഗുണമേന്മയോടെയും ഉണ്ടാക്കാനറിയുന്നവര്‍ വിരളം. വര്‍ഷങ്ങളുടെ പരിശീലനത്തിന്റെയും അനുഭവസമ്പത്തിന്റെയും ഗുണമേന്മ ബാലന്
ഇരിങ്ങലില്‍ സുന്ദരേശന് തീര്‍ക്കുന്ന തെയ്യ പ്രപഞ്ചം; സർഗാലയ ക്രാഫ്റ്റ് വില്ലേജിലെ ഈ തെയ്യ വിസ്മയം ഇനിയും കാണാത്തവരുണ്ടോ?
മുഹമ്മദ് ടി.കെ. ഇരിങ്ങല്‍: അന്താരാഷ്ട്ര ക്രാഫ്റ്റ് ആന്‍ഡ് ആര്‍ട്ട് മേളയുടെ തിരക്കിനിടയില്‍, തെയ്യക്കോലങ്ങള്‍ കാണാനെത്തിയ കാണികള്‍ക്കിടയില്‍ മേശയ്ക്കരികിലിരുന്ന് തന്റെ പുതിയ സൃഷ്ടി കൊത്തിയെടുക്കാനുള്ള ശ്രമത്തിലാണ് സുന്ദരേശന്. കുറത്തി തെയ്യത്തെയാണ് സുന്ദരേശന് കൊത്തിയെടുക്കുന്നത്. സാധാരണ കുറത്തിയില്‍ നിന്ന് വ്യത്യസ്തമായി കുറച്ചുകൂടെ അലങ്കാരങ്ങളുള്ള കുറത്തി രൂപമായത് കൊണ്ടു തന്നെ പതിവിലും സമയമെടുത്താണ് ജോലി ചെയ്യുന്നത്. ഇടയ്ക്ക് പ്രദര്‍ശനം
ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിലെത്തുന്നവരുടെ മനം കവര്‍ന്ന് അമിതും ശാലിനിയും; അന്താരാഷ്ട്ര കരകൗശലമേളയില്‍ ശ്രദ്ധേയമായി മഹാരാഷ്ട്രയില്‍ നിന്നുള്ള ദമ്പതികള്‍ ഉണ്ടാക്കുന്ന പ്രകൃതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍
വടകര: ഡിസംബർ 22 മുതല്‍ ജനുവരി 9 വരെ നടക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര കലാകരകൗശല മേള ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ നടക്കുമ്പോൾ വിസ്മയമാവുകയാണ് മഹാരാഷ്ട്രാ സ്വദേശികളായ അമിത് പരേഷും ഭാര്യ ശാലിനി സുഹവുമാണ്. ഇരുവരും ചേർന്ന് ഉണ്ടാക്കിയെടുക്കുന്ന പേപ്പർ പാവകളും, പെബിൾ ആർട്ടും ആരുടേയും മനം കവരും. ചെറിയ ഉരുളൻ കല്ലുകളിൽ മനോഹരമായ
സർഗവസന്തം തീർത്ത് ഇരിങ്ങൽ സർഗാലയ; അമ്യൂസ്മെൻറ് റൈഡുകൾ, എക്സിബിഷൻ, ഫുഡ് ഫെസ്റ്റുകൾ; ഇനി എല്ലാം മറന്ന് ഉല്ലസിക്കാം, അന്താരാഷ്ട്ര കരകൗശല മേളയ്ക്ക് ഇന്ന് തുടക്കം
ഇരിങ്ങൽ: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര കലാകരകൗശല മേളയ്ക്ക് ഇന്ന് തിരിതെളിയും. ടൂറിസം- പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കാനത്തില്‍ ജമീല എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ക്രാഫ്റ്റ് ബസാര്‍ പവലിയന് ജില്ലാ കളക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി, ഇന്റര്‍ നാഷണല്‍ പവലിയന് നഗരസഭാ ചെയര്മാന് വടക്കയില്‍ ഷഫീക്ക്,നബാര്‍ഡ് പവലിയന് നബാര്‍ഡ് ജനറല്‍
കരവിരുതിന്റെ മഹാമേളയ്ക്ക് അരങ്ങൊരുങ്ങുന്നു; സര്‍ഗാലയ അന്താരാഷ്ട്ര കലാ-കരകൗശല മേള ഡിസംബര്‍ 22 മുതല്‍
വടകര: 10-ാമത് സര്‍ഗാലയ അന്താരാഷ്ട്ര കലാ-കരകൗശല മേളയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. ഡിസംബര്‍ 22 മുതല്‍ ജനുവരി ഒൻപത് വരെയാണ് മേള നടക്കുന്നത്. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മേളയുടെ ഒരുക്കങ്ങളും സജ്ജീകരണങ്ങളും അവലോകനം ചെയ്തു. കലാവിരുതിന്റെ ഏറ്റവും മികച്ച കരകൗശലമേളകളില്‍ ഒന്നായ