Tag: CPIM

Total 64 Posts

സി.കെ രാജീവന്റെ ഓര്‍മകളില്‍ സി.പി.ഐ.എം; കായണ്ണയില്‍ അനുസ്മരണ പൊതുയോഗം

കായണ്ണ: സി.പി.ഐ.എം കായണ്ണ ലോക്കല്‍ കമ്മിറ്റി അംഗവും കായണ്ണ സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്ന സി.കെ രാജീവന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ കായണ്ണയില്‍ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. പാടിക്കുന്നില്‍ രാവിലെ ഏഴ് മണിക്ക് പ്രകടനവും പുഷ്പാര്‍ച്ചനയും പതാക ഉയര്‍ത്തലും നടന്നു. നൂറ് കണക്കിനാളുകള്‍ പങ്കെടുത്ത ചടങ്ങില്‍ ബ്രാഞ്ച് സെക്രട്ടറി ഒ.എം ശ്രീധരന്‍ സ്വാഗതം പറഞ്ഞു. മുതിര്‍ന്ന നേതാവ്

വി.കെ.വേലായുധന്റെയും കെ.കെ.വിലാസിനിയുടെയും ചരമദിനാചരണവുമായി കാരയാട്ടെ സി.പി.എം; കമ്മ്യൂണിസ്റ്റ് കുടുംബസംഗമം സംഘടിപ്പിച്ചു

കാരയാട്: കാരയാട് കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ ഏരിയ കമ്മിറ്റി അംഗവും പി.കെ.എസ് ഏരിയ കമ്മിറ്റി അംഗവുമൊക്കെയായി പ്രവര്‍ത്തിച്ച വി.കെ.വേലായുധന്റെയും മഹിള അസോസിയേഷന്‍ നേതാവും കുരുടിമുക്ക് ബ്രാഞ്ച് അംഗവുമായ കെ.കെ. വിലാസിനിയുടെ ചരമ വാര്‍ഷികത്തിന്റെയും ഭാഗമായാണ് കുടുംബ സംഗമം സംഘടിപ്പിച്ചത്. മാര്‍ച്ച് ഏഴിനാണ് കെ.കെ.വിലാസിനിയുടെ ചരമവാര്‍ഷികം.

സി.പി.ഐ.എം സംസ്ഥാന സമ്മേളനം; പതാക ജാഥ ഇന്ന് ജില്ലയിൽ, നാദാപുരത്തും കുറ്റ്യാടിയിലും പേരാമ്പ്രയിലും സ്വീകരണം

വടകര: കൊല്ലം ജില്ലയിൽ വെച്ച് നടക്കുന്ന സിപിഐ.എം സംസ്ഥാന സമ്മേന പതാക ജാഥ ഇന്ന് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും. ഉച്ചയ്ക്ക് 2.30 ന് ജില്ല അതിർത്തിയായ പെരിങ്ങത്തൂർ പാലത്തിൽ വെച്ച് ജാഥയെ സ്വീകരിക്കും. 3.30 ന് നാദാപുരത്തും, നാല് മണിക്ക് കുറ്റ്യാടിയിലും, 4.30 ന് പേരാമ്പ്രയിലും ജാഥയ്ക്ക് സ്വീകരണം നൽകും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ്

കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെ പ്രതിഷേധം; സി.പി.ഐ.എം കൊയിലാണ്ടി ഏരിയാ കാല്‍നട പ്രചാരണ ജാഥയ്ക്ക് തുടക്കമായി

കൊയിലാണ്ടി: കേന്ദ്ര അവഗണനക്കെതിരെയും വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിനെതിരെയും ഫെബ്രുവരി 25ന് കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ചിന്റെയും ധർണ്ണയുടേയും പ്രചാരണാർത്ഥം സി.പി.ഐ.എം കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഫെബ്രുവരി 19 മുതൽ 22 വരെ സംഘടിപ്പിക്കുന്ന കാൽനട പ്രചാരണ ജാഥയ്ക്ക്‌ ആവേശകരമായ തുടക്കം. കാട്ടിലപിടിയിൽ വെച്ച് സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.എൽ.എ.യുമായ എ.പ്രദീപ്

കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ച കേന്ദ്ര ബജറ്റിനെതിരെ ജനരോഷം; പയ്യോളിയിലെ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനവുമായി സി.പി.എം

പയ്യോളി: കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ച കേന്ദ്രസര്‍ക്കാര്‍ ബജറ്റിനെതിരെ ജനരോഷം. സി.പി.എം നേതൃത്വത്തില്‍ പയ്യോളി ഏരിയയിലെ വിവിധ ലോക്കല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചു. പയ്യോളി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പരിപാടി ലോക്കല്‍ സെക്രട്ടറി എന്‍.സി.മുസ്തഫ ഉദ്ഘാടനം ചെയ്തു. എന്‍.ടി.രാജന്‍ അധ്യക്ഷനായി.കെ.ധനഞ്ജയന്‍,

ചെങ്കടലായി വടകര; ബഹുജനറാലിയിലും റെഡ് വളണ്ടിയര്‍ മാര്‍ച്ചിലും അണിനിരന്നത് പതിനായിരങ്ങൾ

വടകര: വടകരയുടെ തെരുവോരങ്ങളെ ചുവപ്പണിയിച്ച് പ്രവർത്തകർ. സി.പി.എം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് നടക്കുന്ന ബഹുജനറാലിയിലും റെഡ് വളണ്ടിയര്‍ മാര്‍ച്ചിലുമായി പതിനായിരങ്ങളാണ് അണിനിരന്നത്. പോരാട്ട സ്മരണങ്ങൾ ഇരുമ്പുന്ന വടകരയുടെ നഗരവീഥികളിലൂടെ തൊഴിലാളിവർഗ്ഗ വിപ്ലവ വീരത്തിലെ സന്ദേശം ഉയർത്തി 25000 റെഡ് വോളണ്ടിയർമാരാണ് മാർച്ച് ചെയ്യുന്നത്. ജൂബിലി കുളം, കരിമ്പനപ്പാലം, മേപ്പയിൽ ഓവുപാലം എന്നീ മൂന്ന് കേന്ദ്രങ്ങളിൽ

സിപിഎം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും; പി മോഹനൻ സ്ഥാനം ഒഴിയും, കെകെ ദിനേശൻ സെക്രട്ടറി സ്ഥാനത്തേക്ക്?

വടകര: സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനമാകുമ്പോള്‍ പുതിയ ജില്ലാ സെക്രട്ടറിയെ ഇന്ന് അറിയാം. നിലവിലുള്ള ജില്ലാ സെക്രട്ടറി പി.മോഹനന്‍ സെക്രട്ടറി പദവിയില്‍ മൂന്ന് ടേം പൂര്‍ത്തിയാക്കിയതിനാല്‍ സ്ഥാനം ഒഴിയുമെന്ന് ഉറപ്പാണ്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ.ദിനേശന്‍, സംസ്ഥാന കമ്മിറ്റിയംഗം എ.പ്രദീപ് കുമാര്‍, ജില്ലാ സെക്രട്ടറിയേറ്റ് എം.ഗിരീഷ് എന്നിവരുടെ പേരുകളാണ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് സാധ്യത കല്‍പ്പിക്കുന്നത്.

സിപിഎം ജില്ലാ സമ്മേളനം; പ്രതിനിധി സമ്മേളനം തുടരുന്നു, ഇന്ന് പൊതുചർച്ചയും മറുപടിയും

വടകര: സിപിഎം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം തുടരുന്നു. നാരായണ ന​ഗരത്തിൽ ഒരുക്കിയ കോടിയേരി ബാലകൃഷ്ണൻ ന​ഗറിലാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മുതൽ പൊതു ചർച്ച ആരംഭിച്ചു കഴിഞ്ഞു. ഉച്ചയോടെ പൊതു ചർച്ച അവസാനിക്കും. ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന കമ്മിറ്റി ഭാരവാഹികളും ചർച്ചയ്ക്ക് മറുപടി പറയും. ഇന്നലെ രാവിലെ

ദേശീയപാത വികസനത്തിലെ അപാകതകള്‍ തിരുവങ്ങൂര്‍ മേഖലയില്‍ ജനങ്ങള്‍ക്കുണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക; ദേശീയപാത അധികൃതര്‍ക്ക് നിവേദനവുമായി സി.പി.എം

കൊയിലാണ്ടി: ദേശീയപാത വികസനത്തിലെ അപാകതകള്‍ കാരണം ജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനുവരി 16ന് ദേശീയപാതാ പ്രൊജക്ട് ഡയറക്ടറുടെ കാര്യാലയത്തിലേയ്ക്ക് സി.പി.ഐ.എം നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ചിനു മുന്നോടിയായി ദേശീയപാതാ അധികൃതര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. സമരത്തിനാധാരമായ വിഷയങ്ങളെക്കുറിച്ച് പ്രൊജക്ട് വിഭാഗം എന്‍ജിനീയറുമായി ചര്‍ച്ച നടത്തി. എം.നൗഫല്‍, അശോകന്‍ കോട്ട്, കെ.ശ്രീനിവാസന്‍, കെ.ടി.കെ.സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു. തിരുവങ്ങൂര്‍

സി.പി.ഐ.എം പയ്യോളി ഏരിയാ സമ്മേളനം; എളമ്പിലാട് ജനാധിപത്യ മഹിളാ അസോസിയേഷന്റെ മഹിളാ സംഗമം

കൊയിലാണ്ടി: നന്തി – വീരവഞ്ചേരിയിൽ വെച്ച് നടക്കുന്ന സി.പി.ഐ.എം പയ്യോളി ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി നന്തി വില്ലേജ് തല ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ മഹിളാ സംഗമം സംഘടിപ്പിച്ചു. ഡിസംബർ 7,8 തിയ്യതികളിലാണ് സമ്മേളനം. നവംബര്‍ 24ന്‌ വൈകിട്ട് നാല് മണിക്ക് എളമ്പിലാട് സംഘടിപ്പിച്ച പരിപാടി ജില്ലാ കമ്മറ്റി അംഗം ഡി.ദീപ ഉദ്ഘാടനം ചെയ്തു. വില്ലേജ്