Tag: cpi
കേന്ദ്ര ഗവണ്‍മെന്റിന്റെ വയനാട് വിരുദ്ധ നയത്തിനെതിരെ പ്രതിഷേധം ശക്തം; കൊയിലാണ്ടി ടൗണിൽ പന്തം കൊളുത്തി പ്രകടനവുമായി സി.പി.ഐ
കൊയിലാണ്ടി: കേന്ദ്ര ഗവണ്‍മെന്റിന്റെ വയനാട് വിരുദ്ധ നയത്തിനെതിരെ സി.പി.ഐ കൊയിലാണ്ടി ടൗണിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. പ്രകൃതി ദുരന്തത്തിൽപ്പെട്ട വയനാട്ടിലെ ജനങ്ങൾക്ക് സഹായം പ്രഖ്യാപിക്കാത്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ് കൊയിലാണ്ടിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഇ.കെ.അജിത്ത്, കെ.എസ്.രമേഷ് ചന്ദ്ര, പി.കെ. വിശ്വനാഥൻ, ബാബു പഞ്ഞാട്ട്, സജീവൻ കെ കെ,
കേരളത്തോടുള്ള അവഗണന; കൊയിലാണ്ടിയില്‍ സി.പി.ഐ നേതൃത്വത്തില്‍ ബജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധം
തുടര്‍ന്ന് പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ചേര്‍ന്ന യോഗം ജില്ല കമ്മിറ്റി അംഗം ഇ.കെ.അജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സുനില്‍ മോഹന്‍, ജില്ലാ കമ്മിറ്റി അംഗം കെ.ടി കല്യാണി, എന്‍.ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. ചൈത്ര വിജയന്‍, സന്തോഷ് കുന്നുമ്മല്‍, പി.കെ.വിശ്വനാഥന്‍, കെ.ചിന്നന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ദേശീയപാത നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുന്നത് യാത്ര ദുഷ്‌കരമാക്കുന്നു, പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ അടിയന്തിര നടപടി സ്വീകരണം; ആവശ്യമുയര്‍ത്തി സി.പി.ഐ
കോഴിക്കോട്: ദേശീയപാതാ നിര്‍മ്മാണ പ്രവൃത്തിയുടെ വേഗം കൂട്ടി പൂര്‍ത്തീകരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ കോഴിക്കോട് ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. നിര്‍മ്മാണ പ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുന്നതിനാല്‍ ദേശീയ പാതയിലൂടെയുള്ള യാത്ര ദുഷ്‌കരവുംപല ഭാഗങ്ങളിലും രൂപപ്പെട്ട വെള്ളക്കെട്ടുകള്‍ അപകടങ്ങള്‍ വര്‍ധിപ്പിക്കുകയയും ചെയ്യുന്നുണ്ട്. ചെറുവാഹനങ്ങളും യാത്രക്കാരും അപകടങ്ങളില്‍പ്പെടുന്നത് പതിവായി മാറിയിരിക്കുകയാണ്. മഴക്കാല ദുരിതങ്ങള്‍ കൂടി വരുന്നതോടെ യാത്ര വീണ്ടും
മേപ്പയ്യൂരിൽ കർഷക കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നൽകിയ മാവുള്ളതിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു
മേപ്പയ്യൂർ: മേപ്പയ്യൂരിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നൽകിയ മാവുള്ളതിൽ എം.കുഞ്ഞിക്കണ്ണൻ അന്തരിച്ചു. എൺപത്തിയെട്ട് വയസായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ മേപ്പയ്യൂർ ലോക്കൽ സെക്രട്ടറിയായിരുന്നു. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം, കിസാൻസഭ നേതാവ്, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് അംഗം, മേപ്പയ്യൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ, അർബൻ ബാങ്ക് ഡയറക്ടർ, ഹൗസിങ്ങ് സൊസൈറ്റി
സി. അച്യുതമേനോൻ ഓർമയായിട്ട് 32 വർഷം; കൊയിലാണ്ടിയിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
കൊയിലാണ്ടി: സി. അച്യുത മേനോന്റെ 32-ാം ചരമവാർഷികത്തോടനുബന്ധിച്ച് കൊയിലാണ്ടിയിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സിപിഐ ദേശീയ കൗൺസിലംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. കേരള രാഷ്ട്രീയത്തിൽ എല്ലാവരാലും ആദരിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു മുൻ മുഖ്യമന്ത്രിയായിരുന്ന സി. അച്ചുത മേനോൻ.വ്യക്തി ജീവിതത്തിലും, പൊതുജീവിതത്തിലും ധാർമ്മിക മൂല്യങ്ങൾ പാലിക്കണമെന്ന നിഷ്ഠയും, സ്വതന്ത്ര ചിന്തയും ഉയർത്തിപ്പിടിച്ച ധിഷണാശാലിയായ ഭരണാധികാരിയായിരുന്നു അച്ചുത
‘ക്ഷേമനിധി ബോർഡിനെ സംരക്ഷിക്കുക, പെൻഷനും ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യുക’; കൊയിലാണ്ടി സിവിൽ സ്റ്റേഷനിലേക്ക് കേരള കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷന്റെ മാർച്ച്
കൊയിലാണ്ടി: കേരള കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) കൊയിലാണ്ടി സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. തദ്ദേശ സ്ഥാപനങ്ങളിലൂടെ സെസ് പിരിച്ച് ക്ഷേമനിധി ബോർഡിനെ സംരക്ഷിക്കുക, പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഉടനെ വിതരണം ചെയ്യുക എന്നീ മുദ്രാവാക്യങ്ങൾ ഉയത്തിയായിരുന്നു മാർച്ച്. കേരള കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ കേരളത്തിലെ 140 അസംബ്ലി മണ്ഡലം കേന്ദ്രങ്ങളിലെ സർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും
സി.പി.ഐ നേതാവ് ചാത്തോത്ത് ശ്രീധരൻ നായരുടെ നാൽപ്പത്തിയേഴാം അനുസ്മരണ സമ്മേളനം
കൊയിലാണ്ടി: സി.പി.ഐ നേതാവായിരുന്ന ചാത്തോത്ത് ശ്രീധരൻ നായർ അനുസ്മരണം കൊയിലാണ്ടിയിൽ നടന്നു. നാൽപ്പത്തിയേഴാം അനുസ്മരണ സമ്മേളനം കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ.ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇ.കെ.അജിത്ത് അധ്യക്ഷനായി. സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് മെമ്പർ ആർ.സത്യൻ അനുസ്മരണ പ്രഭാഷണം നടത്തി. പി.കെ.വിശ്വനാഥൻ, എസ്.സുനിൽ മോഹൻ, കെ.എസ്.രമേഷ് ചന്ദ്ര എന്നിവർ പ്രസംഗിച്ചു.
എം.എല്‍.എയുടെ സ്റ്റാഫിനെതിരായ പരാതികള്‍ നേതൃത്വം പരിഗണിച്ചില്ല; നാദാപുരത്ത് നൂറിലേറെ സി.പി.ഐ പ്രവര്‍ത്തകര്‍ സി.പി.ഐ.എമ്മിലേക്ക്
നാദാപുരം: എടച്ചേരി നോര്‍ത്തില്‍ സി.പി.ഐയില്‍ നിന്ന് കൂട്ടരാജി. എടച്ചേരി നോര്‍ത്ത് ബ്രാഞ്ചിലെ ഒന്‍പത് പാര്‍ട്ടിമെമ്പറും നൂറോളം അനുഭാവികളും ഉള്‍പ്പെടെയാണ് സി.പി.എമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. സി.പി.ഐ എടച്ചേരി നോര്‍ത്ത് ബ്രാഞ്ചിലെ സജീവ പ്രവര്‍ത്തകരായ ആളുകള്‍ നാദാപുരത്ത് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് രാജിക്കാര്യം അറിയിച്ചത്. നൂറിലേറെപ്പേര്‍ ഒപ്പിട്ട രാജിക്കത്ത് ഇവര്‍ പാര്‍ട്ടിക്ക് നല്‍കി. സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഭാരവാഹികളായിരുന്ന
കൊയിലാണ്ടി സ്റ്റേഡിയം നഗരസഭ ഏറ്റെടുക്കണമെന്ന് സി.പി.ഐ കൊയിലാണ്ടി ലോക്കല്‍ സമ്മേളനം
കൊയിലാണ്ടി: കൊയിലാണ്ടിയിലെ സ്റ്റേഡിയം നഗരസഭ ഏറ്റെടുക്കുണമെന്ന് സി.പി.ഐ കൊയിലാണ്ടി ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നന്തി – ചെങ്ങോട്ടു കാവ് ബൈപാസ് നിര്‍മ്മാണ പ്രവൃത്തികള്‍ക്കിടെ നീര്‍ച്ചാലുകള്‍ അടഞ്ഞുണ്ടാകുന്ന വെള്ളക്കെട്ടിന് അടിയന്തര പരിഹാരം കാണണമെന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു. ആനക്കുളം ഇ.പി ഗോപാലന്‍ നഗറില്‍ നടന്ന സമ്മേളനം സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പി.പി. സുനീര്‍ ഉദ്ഘാടനം