Tag: Coronavirus
കുതിച്ചുയര്‍ന്ന് കോവിഡ് കേസുകള്‍; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് സ്ഥിരീകരിച്ചത് 6000 ത്തിലേറെ പേര്‍ക്ക്, ആറ് മാസത്തിനിടയിലെ ഉയര്‍ന്ന കണക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്-19 രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 6050 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറ് മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇത്. വ്യാഴാഴ്ച 5335 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുന്‍ദിവസത്തെ അപേക്ഷിച്ച് ഇന്ന് പതിമൂന്ന് ശതമാനമാണ് കേസുകള്‍ വര്‍ധിച്ചത്. കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം
അതിവേഗം പടരുന്ന കോവിഡ് വകഭേദം ഒമിക്രോണ്‍ ബി.എഫ്.7 ഇന്ത്യയില്‍ സ്ഥിരീകരിച്ചു; രാജ്യത്തെ വിമാനത്താവളങ്ങളില്‍ കര്‍ശനമായ പരിശോധന, പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാന്‍ നിര്‍ദ്ദേശിച്ച് ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: ചൈനയില്‍ പടരുന്ന കോവിഡ് വകഭേദമായ ഒമിക്രോണ്‍ ബി.എഫ്.7 ഇന്ത്യയില്‍ സ്ഥിരീകരിച്ചു. ഗുജറാത്തില്‍ രണ്ട് പേര്‍ക്കും ഒഡീഷയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് അതിവേഗം വ്യാപിക്കുന്ന ബി.എഫ്.7 രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രാലയം ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും കര്‍ശനമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്നവരില്‍ യാത്രക്കാരുടെ സംഘത്തില്‍ നിന്ന് ചിലരെ
ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; കോവിഡ് കാരണം സര്‍വ്വീസ് നിര്‍ത്തിവച്ച മലബാര്‍ മേഖലയിലെ അവസാന ട്രെയിനും ഓടിത്തുടങ്ങി; സ്വീകരണം നല്‍കി യാത്രക്കാരുടെ കൂട്ടായ്മ
കോഴിക്കോട്: കോവിഡ് മഹാമാരി കാരണം നിര്‍ത്തിവച്ച മലബാര്‍ മേഖലയിലെ മുഴുവന്‍ ട്രെയിനുകളും സര്‍വ്വീസ് പുനരാരംഭിച്ചു. സ്‌പെഷ്യല്‍ എക്‌സ്പ്രസായി ഓടിത്തുടങ്ങിയ കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍ കൂടി സര്‍വ്വീസ് ആരംഭിച്ചതോടെയാണ് മലബാറില്‍ മുഴുവന്‍ ട്രെയിനുകളും പുനഃസ്ഥാപിക്കപ്പെട്ടത്. മലബാറിലെ യാത്രക്കാരുടെ പ്രയാസം പരിഹരിക്കാന്‍ പാലക്കാട് ഡിവിഷനില്‍ നിര്‍ത്തിവച്ച എല്ലാ പാസഞ്ചര്‍ ട്രെയിനുകളും എത്രയും പെട്ടെന്ന് സര്‍വ്വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേയിലെ ഉന്നത
കോവിഡ് തല പൊക്കുന്നു; കേരളത്തില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി; മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കും
കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് പൊതു സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഇനി മുതല്‍ മാസ്‌ക് ധരിക്കതെ പുറത്തിറങ്ങുന്നവരില്‍ നിന്ന് പിഴ ഈടാക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം എത്ര രൂപയാണ് പിഴ എന്ന് ഉത്തരവില്‍ പറയുന്നില്ല.