Tag: COOKING GAS

Total 3 Posts

പാചകവാതക വിലവര്‍ദ്ധനവിനെതിരെ പ്രതിഷേധം; പി.കെ.എസ് കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും

കൊയിലാണ്ടി: അന്യായമായ പാചകവാതക വിലവര്‍ദ്ധനവിനെതിരെ പി.കെ.എസ് കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കൊല്ലം ടൗണില്‍ നടന്ന പ്രതിഷേധ പ്രകടനവും പൊതുയോഗവും ഏരിയ പ്രസിഡണ്ട് പി.കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി.വി. ദാമോധരന്‍ അധ്യക്ഷനായി. യു.കെ. പവിത്രന്‍, പി.പി. രാധാകൃഷ്ണന്‍, സി. ഭാനു എന്നിവര്‍ സംസാരിച്ചു.

ഒരാഴ്ച മുമ്പ് ഗ്യാസ്‌ ബുക്ക് ചെയ്തപ്പോൾ 1061 രൂപയുടെ ക്യാഷ് മെമ്മോ, ഇന്ന് സിലിണ്ടർ വീട്ടിലെത്തിയപ്പോൾ ലഭിച്ചത് 1111 രൂപയുടെ ബില്ല്; ഗ്യാസ് വില വർദ്ധനവിനു പിന്നാലെ പകൽ കൊള്ളയുമായി കൊയിലാണ്ടിയിലെ ഗ്യാസ് ഏജൻസികൾ, ഉപഭോക്താക്കളുടെ പ്രതിഷേധം

കൊയിലാണ്ടി: പാചകവാതക വില വര്‍ധിച്ചതിനു പിന്നാലെ ദിവസങ്ങള്‍ മുമ്പേ ബുക്ക് ചെയ്തവര്‍ക്കും പുതിയ ബില്‍ അനുസരിച്ച് സിലിണ്ടര്‍ വിതരണം ചെയ്യുന്നതിനെതിരെ പ്രതിഷേധമുയരുന്നു. ഒരാഴ്ച മുമ്പേ ബുക്ക് ചെയ്ത് ബില്ല് ലഭിച്ചവര്‍ക്കും സിലിണ്ടര്‍ വിതരണം ചെയ്യുന്നത് പുതിയ ബില്ല് പ്രകാരമുള്ള തുകയിലാണ്. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. ഫെബ്രുവരി 23ന് ഗ്യാസ് ബുക്ക് ചെയ്തതാണ് മരളൂർ സ്വദേശിയായ മണി.

പാചകം ഇനി കൂടുതൽ പൊള്ളും; ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയും കൂടി

കൊച്ചി: പാചകവാതക വിലയിൽ വൻ വർധന. ഗാർഹിക സിലിണ്ടറിനും വാണിജ്യ സിലിണ്ടറിനും വില വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ പുതിയ ഗാർഹിക സിലിണ്ടറിന് വില 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 351 രൂപ കൂടി. ഇതോടെ സിലിണ്ടറിന്റെ വില 1773 രൂപയിൽ നിന്ന് 2124 രൂപയായി. പുതിയ വില ഇന്ന് മുതൽ