Tag: Chengottukavu
ദേശീയപാതയിലെ കുഴികള്‍ ഗതാഗതത്തിന് തടസമാകുന്നു; ചെങ്ങോട്ടുകാവില്‍ വലിയ ഗതാഗതക്കുരുക്ക്
ചെങ്ങോട്ടുകാവ്: ദേശീയപാത നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന മേഖലയില്‍ റോഡില്‍ രൂപപ്പെട്ട കുഴികള്‍ കാരണം ചെങ്ങോട്ടുകാവില്‍ വന്‍ഗതാഗതക്കുരുക്ക്. ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തില്‍ ഉള്‍പ്പെടെ വാഹനങ്ങളുടെ നീണ്ട നിരയാണ്. ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴ തുടരുകയാണ്. വെള്ളക്കെട്ടും വലിയ കുഴിയും കാരണം ബൈപ്പാസ് റോഡ് അവസാനിക്കുന്ന ഭാഗത്ത് വാഹനങ്ങള്‍ നിരങ്ങിപ്പോകേണ്ട സ്ഥിതിയാണ്. ഇതാണ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്.
സ്‌കോളര്‍ഷിപ്പ് ജേതാക്കള്‍ക്കും എസ്.എസ്.എല്‍.സി പ്ലസു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കും അനുമോദനം; പരിപാടി സംഘടിപ്പിച്ച് ചെങ്ങോട്ടുകാവ് ഞാണംപൊയിലില്‍ നന്മ റസിഡന്‍സ് അസോസിയേഷന്‍
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഞാണംപോയിലില്‍ നന്മ റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പഠനത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്തികളെ അനുമോദിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും എല്‍.എസ്.എസ്, യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികളെയും ആണ് അനുമോദിച്ചത്. സാഹിത്യകാരനും കവിയുമായ വി.ടി.ജയദേവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നന്മ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് ഇ.കെ.സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍
ഒരുമാസം മുമ്പ് പേഴ്‌സ് നഷ്ടപ്പെട്ടിട്ടുണ്ടോ? ചെങ്ങോട്ടുകാവില്‍ നിന്നും കളഞ്ഞുകിട്ടിയ പേഴ്‌സിന്റെ ഉടമയെ തിരയുന്നു
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവില്‍വെച്ച് കുറച്ചുദിവസം മുമ്പ് നിങ്ങളുടെ പഴ്‌സ് നഷ്ടപ്പെട്ടിട്ടുണ്ടോ? എങ്കില്‍ ഉടമയെ കാത്ത് ആ പേഴ്‌സ് സുരക്ഷിതമായ കൈകളിലുണ്ട്. ഏപ്രില്‍ 24നാണ് ചെങ്ങോട്ടുകാവ് കനാലിന് സമീപമുള്ള ഇന്‍ഡസ്ട്രീസ് പരിസരത്തുനിന്നും സ്ത്രീകളുടേതെന്ന് കരുതുന്ന പേഴ്‌സ് കളഞ്ഞുകിട്ടിയത്. ഉടമയെ തിരഞ്ഞ് വാട്‌സ്ആപ്പ് ഗ്രൂപ്പിലും മറ്റും സന്ദേശം അയച്ചെങ്കിലും ഇതുവരെ ആരും അന്വേഷിച്ചെത്തിയിട്ടില്ല. പേഴ്‌സില്‍ കുറച്ചു പണവും ബി.പി രേഖപ്പെടുത്തിയ
തൃശൂരില്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറായ ചെങ്ങോട്ടുകാവ് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
ചെങ്ങോട്ടുകാവ്: എടക്കുളം കണ്ടംച്ചംകണ്ടി താഴെക്കുനി ഉണ്ണിക്കൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അന്‍പത്തിമൂന്ന് വയസായിരുന്നു. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ തൃശൂരില്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്നു. ഭാര്യ: സുനി കുട്ടനാടത്ത്. മക്കള്‍: കാര്‍ത്തിക, ഷാന്‍കൃഷ്ണ. സംസ്‌കാരം കുട്ടനാടത്ത് വീട്ടുവളപ്പില്‍ നടക്കും. മെയ് 26 ഞായറാഴ്ചയാണ് സഞ്ചയനം.
മാവിള്ളിച്ചിക്കണ്ടി റീനയ്ക്കായി നമുക്ക് കൈകോര്‍ക്കാം; അര്‍ബുദ രോഗബാധിതയായ ചെങ്ങോട്ടുകാവ് സ്വദേശിനി ചികിത്സയ്ക്കായി സഹായം തേടുന്നു
ചെങ്ങോട്ടുകാവ്: അര്‍ബുദ രോഗ ബാധിതയായ ചെങ്ങോട്ടുകാവ് സ്വദേശിനി ചികിത്സാ സഹായം തേടുന്നു. 17ാം വാര്‍ഡില്‍ താമസക്കാരിയായ 48 വയസുള്ള റീന മാവിള്ളിച്ചിക്കണ്ടി റീനയാണ് സുമനസുകളുടെ സഹായം തേടുന്നത്. കിടപ്പുരോഗിയായ അമ്മയും മൂന്ന് സഹോദരിമാരും ഒരു സഹോദരനും അടങ്ങിയതാണ് റീനയുടെ കുടുംബം. റീനയുടെ ചികിത്സച്ചെലവ് ഈ കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമാണ്. ചികിത്സയ്ക്കാവശ്യമായ തുക കണ്ടെത്തുന്നതതിനായി നാട്ടുകാരും വിവിധ
‘അന്ന് പി.പി.ഇ കിറ്റ് ധരിക്കാതെ ആരോഗ്യമന്ത്രി ശൈലജ ടീച്ചർ അടുത്ത് വന്ന് സംസാരിച്ചത് വലിയ ധൈര്യമായിരുന്നു, ടീച്ചർ പകർന്ന ധൈര്യം ഇന്നും കൈമുതലായുണ്ടെന്ന് അജന്യ’; നിപയെ അതിജീവിച്ച അജന്യയെ ചെങ്ങോട്ടുകാവിലെ വീട്ടിലെത്തി കണ്ട് ശൈലജ ടീച്ചർ
ചെങ്ങോട്ടുകാവ്: 2018ല്‍ സംസ്ഥാനത്ത് ആദ്യ നിപ ബാധയുണ്ടായപ്പോള്‍ അതിനെ അതിജീവിച്ച രണ്ടുപേരിലൊരാളാണ് ചെങ്ങോട്ടുകാവ് സ്വദേശിനിയായ അജന്യ. അന്ന് ആരോഗ്യമന്ത്രിയെന്ന നിലയില്‍ കെ.കെ.ശൈലജ ടീച്ചര്‍ നല്‍കിയ പിന്തുണയെയും ധൈര്യത്തെയും കുറിച്ച് അജന്യ പിന്നീട് പലവട്ടം പറഞ്ഞിട്ടുണ്ട്. വടകര ലോക്‌സഭ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ശൈലജ ടീച്ചര്‍ ചെങ്ങോട്ടുകാവില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോള്‍ അജന്യയെ കാണാന്‍ മറന്നില്ല. 12
പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിച്ചു, ഹരിത കര്‍മ്മസേനയ്ക്ക് യൂസര്‍ഫീ നല്‍കിയില്ല; ചെങ്ങോട്ടുകാവ് സ്വദേശിയ്ക്ക് പിഴ
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ ചേലിയയില്‍ പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിച്ചയാളില്‍ നിന്നും പിഴ ഈടാക്കി. ചേലിയ സ്വദേശിനിയായ പുളിയുള്ളതില്‍ മീത്തല്‍ വിജിലയില്‍ നിന്നാണ് രണ്ടായിരം രൂപയാണ് പിഴ ഈടാക്കിയത്. പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്ന വീഡിയോ സഹിതം ലഭിച്ച പരാതിയെ തുടര്‍ന്നാണ് പിഴ ഈടാക്കിയതെന്ന് ചെങ്ങോട്ടുകാവ് പഞ്ചായത്ത് സെക്രട്ടറി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഇവരില്‍
വയോജന കേന്ദ്രത്തോട് ചേര്‍ന്ന് മാലിന്യ സംഭരണ കേന്ദ്രം: ചെങ്ങോട്ടുകാവ് പഞ്ചായത്തിലേക്ക് ജനകീയ പ്രക്ഷോഭം, വാര്‍ഡ് മെമ്പറയുടെയും പഞ്ചായത്ത് സെക്രട്ടറിയുടെയും കോലം കത്തിച്ച് ജനകീയ കൂട്ടായ്മ
കൊയിലാണ്ടി: വയോജന കേന്ദ്രത്തോട് ചേര്‍ന്ന് മാലിന്യ സംഭരണ കേന്ദ്രം നിര്‍മ്മിച്ച ചെങ്ങോട്ട്കാവ് പഞ്ചായത്തിലേക്ക് ജനകീയ പ്രക്ഷോഭം. പഞ്ചായത്ത് ഉപരോധിച്ച ജനകീയ കൂട്ടായ്മ വാര്‍ഡ് മെമ്പറുടേയും പഞ്ചായത്ത് സെക്രട്ടറിയുടെയും കോലം കത്തിച്ചു. നാലാം വാര്‍ഡിലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കച്ചേരിപ്പാറയിലാണ് മാലിന്യ സംഭരണ കേന്ദ്രം നിര്‍മ്മിച്ചത്. ഭക്ഷണ നിര്‍മാണ യൂണിറ്റ് തുടങ്ങുന്നു എന്ന് തെറ്റിദ്ധരിപ്പിച്ചാണ് കെട്ടിട നിര്‍മ്മാണം തുടങ്ങിയതെന്ന്
ശ്വാസകോശാര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ചെങ്ങോട്ടുകാവ് സ്വദേശി സുമനസുകളുടെ സഹായം തേടുന്നു
ചെങ്ങോട്ടുകാവ്: ശ്വാസകോശാര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കുന്ന ഇല്ലത്ത് മീത്തല്‍ രാജീവന്‍ സുമനസുകളുടെ സഹായം തേടുന്നു. കഴിഞ്ഞ ആറ് മാസത്തോളമായി രമേശന്‍ ചികിത്സ നടത്തുകയാണ്. ഭാരിച്ച ചികിത്സാച്ചെലവ് കുടുംബത്തെ മാനസികമായും സാമ്പത്തികമായും തകര്‍ത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാജീവനുവേണ്ടി കുടുംബം സഹായ അഭ്യര്‍ത്ഥനയുമായി മുന്നോട്ടുവന്നിരിക്കുന്നത്. രാജീവന്റെ ആദ്യഘട്ട ചികിത്സ പൂര്‍ത്തിയായി. തിരികെ സാധാരണ ജീവിതത്തിലേക്ക് വരണമെങ്കില്‍ തുടര്‍ചികിത്സ എത്രയും പെട്ടെന്ന്
വായ്പകള്‍, സബ്‌സിഡികള്‍, ഡിജിറ്റല്‍ ബാങ്കിങ് സാധ്യതകള്‍, വെല്ലുവിളികള്‍….; ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരത ക്യാമ്പയിന്‍ സംഘടിപ്പിച്ച് ചെങ്ങോട്ടുകാവിലെ ഗ്രാമീണ്‍ ബാങ്ക്
ചെങ്ങോട്ടുകാവ്: കേരള ഗ്രാമീണ്‍ ബാങ്ക് ചെങ്ങോട്ടുകാവ് ശാഖ ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരത ക്യാമ്പയിന്‍ നടത്തി. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തിയ ചടങ്ങില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ അധ്യക്ഷ ആയിരുന്നു. കേരള ഗ്രാമീണ ബാങ്ക് മുന്‍കൈ എടുത്ത് നടത്തുന്ന ഈ സാമ്പത്തിക സാക്ഷരത പരിപാടി