മാവിള്ളിച്ചിക്കണ്ടി റീനയ്ക്കായി നമുക്ക് കൈകോര്‍ക്കാം; അര്‍ബുദ രോഗബാധിതയായ ചെങ്ങോട്ടുകാവ് സ്വദേശിനി ചികിത്സയ്ക്കായി സഹായം തേടുന്നു


ചെങ്ങോട്ടുകാവ്: അര്‍ബുദ രോഗ ബാധിതയായ ചെങ്ങോട്ടുകാവ് സ്വദേശിനി ചികിത്സാ സഹായം തേടുന്നു. 17ാം വാര്‍ഡില്‍ താമസക്കാരിയായ 48 വയസുള്ള റീന മാവിള്ളിച്ചിക്കണ്ടി റീനയാണ് സുമനസുകളുടെ സഹായം തേടുന്നത്.

കിടപ്പുരോഗിയായ അമ്മയും മൂന്ന് സഹോദരിമാരും ഒരു സഹോദരനും അടങ്ങിയതാണ് റീനയുടെ കുടുംബം. റീനയുടെ ചികിത്സച്ചെലവ് ഈ കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമാണ്. ചികിത്സയ്ക്കാവശ്യമായ തുക കണ്ടെത്തുന്നതതിനായി നാട്ടുകാരും വിവിധ രാഷ്ട്രീയ സാമൂഹിക സന്നദ്ധ സംഘടനകളും ചേര്‍ന്ന് ഒരു കമ്മിറ്റി രൂപം കൊടുത്തിട്ടുണ്ട്. 17ാം വാര്‍ഡ് മെമ്പര്‍ രതീഷ് ചെയര്‍മാനും പ്രകാശന്‍ എം.പി കണ്‍വീനറും കെ.വി.മോഹനന്‍ ട്രഷററുമായ കമ്മിറ്റിയാണ് ചികിത്സാ സഹായത്തിന് നേതൃത്വം നല്‍കുന്നത്.

ഇതിനായി ചെങ്ങോട്ടുകാവ് ഗ്രാമീണ്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

അക്കൗണ്ട് നമ്പര്‍: 40235101096457
IFSC CODE: KLGB0040235