തൃശൂരില്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറായ ചെങ്ങോട്ടുകാവ് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


ചെങ്ങോട്ടുകാവ്: എടക്കുളം കണ്ടംച്ചംകണ്ടി താഴെക്കുനി ഉണ്ണിക്കൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അന്‍പത്തിമൂന്ന് വയസായിരുന്നു.

ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ തൃശൂരില്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്നു. ഭാര്യ: സുനി കുട്ടനാടത്ത്. മക്കള്‍: കാര്‍ത്തിക, ഷാന്‍കൃഷ്ണ.

സംസ്‌കാരം കുട്ടനാടത്ത് വീട്ടുവളപ്പില്‍ നടക്കും. മെയ് 26 ഞായറാഴ്ചയാണ് സഞ്ചയനം.