ഒരുമാസം മുമ്പ് പേഴ്‌സ് നഷ്ടപ്പെട്ടിട്ടുണ്ടോ? ചെങ്ങോട്ടുകാവില്‍ നിന്നും കളഞ്ഞുകിട്ടിയ പേഴ്‌സിന്റെ ഉടമയെ തിരയുന്നു


ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവില്‍വെച്ച് കുറച്ചുദിവസം മുമ്പ് നിങ്ങളുടെ പഴ്‌സ് നഷ്ടപ്പെട്ടിട്ടുണ്ടോ? എങ്കില്‍ ഉടമയെ കാത്ത് ആ പേഴ്‌സ് സുരക്ഷിതമായ കൈകളിലുണ്ട്. ഏപ്രില്‍ 24നാണ് ചെങ്ങോട്ടുകാവ് കനാലിന് സമീപമുള്ള ഇന്‍ഡസ്ട്രീസ് പരിസരത്തുനിന്നും സ്ത്രീകളുടേതെന്ന് കരുതുന്ന പേഴ്‌സ് കളഞ്ഞുകിട്ടിയത്.

ഉടമയെ തിരഞ്ഞ് വാട്‌സ്ആപ്പ് ഗ്രൂപ്പിലും മറ്റും സന്ദേശം അയച്ചെങ്കിലും ഇതുവരെ ആരും അന്വേഷിച്ചെത്തിയിട്ടില്ല. പേഴ്‌സില്‍ കുറച്ചു പണവും ബി.പി രേഖപ്പെടുത്തിയ പേപ്പറും മാത്രമാണുണ്ടായിരുന്നത്. പേഴ്‌സ് നിങ്ങളുടേതാണെങ്കില്‍ 9846221521- ദിവാകരന്‍ എന്ന നമ്പറില്‍ ബന്ധപ്പെടുക.