Tag: chemanjery

Total 5 Posts

വെള്ളാര്‍മല സ്‌കൂള്‍ ലൈബ്രറി നവീകരണത്തിനായി ബോധി ഗ്രന്ഥാലയത്തിന്റെ ബുക്ക് ചലഞ്ച്; എഴുത്തുകാര്‍, സംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്ന് പുസ്തകങ്ങള്‍ ശേഖരിക്കും

ചേമഞ്ചേരി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂള്‍ ലൈബ്രറി നവീകരണത്തിനായി ബോധി ഗ്രന്ഥാലയം ബുക്ക് ചാലഞ്ച് സംഘടിപ്പിച്ചു. എഴുത്തുകാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, വായനക്കാര്‍ എന്നിവരില്‍ നിന്നെല്ലാമായി ശേഖരിച്ച പുസ്തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറിക്ക് കൈമാറും. ഓണാവധിക്കുശേഷം സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഉണ്ണി മാസ്റ്റര്‍ക്ക് പുസ്തകങ്ങള്‍ കൈമാറും. മാതൃഭൂമി പത്ര പ്രവര്‍ത്തകന്‍ കെ.വിശ്വനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. കേരള

കൂട്ടുകൂടാനായി ഒരു തണല്‍; ചേമഞ്ചേരിയിലെ വയോജനങ്ങള്‍ക്കായി തുറന്ന് ‘സ്‌നേഹസ്ഥലി’ വയോജന ക്ലബ്ബ് ഓഫീസ്

ചേമഞ്ചേരി: ചേമഞ്ചേരിയില്‍ വയോജനങ്ങള്‍ക്കായി പുതിയ വയോജന ക്ലബ് ഓഫീസ് ‘സ്‌നേഹസ്ഥലി’ ആരംഭിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തിരുവങ്ങൂരില്‍ പ്രവര്‍ത്തനമാരംഭിച്ച പുതിയ ഓഫീസ് എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് മുഖ്യാതിഥി ആയിരുന്നു. സ്‌നേഹസ്ഥലിയുടെ സെക്രട്ടറി ടി.വി

‘വഴിയോര വിശ്രമകേന്ദ്രം ആർക്കുവേണ്ടി?’ ; വഴിയോര വിശ്രമ കേന്ദ്രം നിര്‍മ്മിച്ചത് റെയില്‍വേ മേല്‍പ്പാലത്തിന് അടിയില്‍, ചെങ്ങോട്ടുകാവിലെ കെട്ടിടം ഉപകാരമില്ലാതെ കാടിപിടിച്ച് പോകുന്നെന്ന് നാട്ടുകാര്‍

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച വഴിയോര വിശ്രമ കേന്ദ്രം വഴിയാത്രക്കാര്‍ക്കോ പൊതുജനങ്ങള്‍ക്കോ ഉപകാരമില്ലാതെ ഉപയോഗശൂന്യമായി കിടക്കുന്നതായി നാട്ടുകാര്‍. ചെങ്ങോട്ടുകാവ് റെയില്‍ ഓവര്‍ ബ്രിഡ്ജിന് കീഴിലാണ് ചെങ്ങോട്ടുകാവ് പഞ്ചായത്ത് പണികഴിച്ച വഴിയോര വിശ്രമ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ദീര്‍ഘദൂര യാത്രക്കാരടക്കം ഇതുവഴി കടന്നുപോകുന്നവര്‍ക്കും പ്രദേശവാസികള്‍ക്കും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം എന്ന നിലയ്ക്കാണ് വഴിയോര വിശ്രമ

ചേമഞ്ചേരി കാഞ്ഞിലശ്ശേരിവാഴയില്‍ മീനാക്ഷി അന്തരിച്ചു

ചേമഞ്ചേരി: ചേമഞ്ചേരി കാഞ്ഞിലശ്ശേരിവാഴയില്‍ മീനാക്ഷി അമ്മ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍ നായര്‍. മക്കള്‍: മാധവന്‍ നായര്‍, രാജന്‍ നായര്‍, മുരളീധരന്‍, ശിവദാസന്‍ (റിട്ട. ഹെഡ്മാസ്റ്റര്‍), ബാലചന്ദ്രന്‍ (റിട്ട. സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍, ചേമഞ്ചേരി), രാജീവന്‍ (ഹെല്‍ത് ഇന്‍സ്പക്ടര്‍, തിരുവങ്ങൂര്‍), ജയപ്രകാശ് (ജെപീസ് മെറ്റല്‍സ്), ലളിത. മരുമക്കള്‍: ശോഭന, പത്മാവതി, കാര്‍ത്യായനി (അംഗന്‍വാടി

ചേമഞ്ചേരി തുവ്വക്കോട് എം.എല്‍.പി സ്‌കൂളില്‍ ഇനി കിച്ചന്‍ കം സ്റ്റോര്‍ റൂമും; ഉദ്ഘാടനത്തില്‍ പങ്കെടുത്തത് നിരവധി പേര്‍

ചേമഞ്ചേരി: തുവ്വക്കേട് എം.എല്‍.പി സ്‌കൂളില്‍ ഉച്ചഭക്ഷണ പദ്ധതി പ്രകാരം നിര്‍മ്മിച്ച ‘കിച്ചന്‍ കം സ്റ്റോര്‍ റൂം’ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ സ്റ്റോര്‍ റൂം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സജിത ഷെറി അധ്യക്ഷയായ ചടങ്ങില്‍ നൂണ്‍മീല്‍ ഓഫീസര്‍ അനില്‍ അരയണ്ണൂര്‍ മുഖ്യാതിഥിയായി .കൂടാതെ സബ്ജില്ലാ തല സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തില്‍ മൂന്നാം