Tag: Chemanchery

Total 71 Posts

ചടുലമായ നൃത്തച്ചുവടുകള്‍, കാതിന് കുളിരേകി നാടന്‍ പാട്ടിന്റെ ഈണം; ശ്രദ്ധേയമായി തിരുവങ്ങൂര്‍ സൈരി ഗ്രന്ഥശാലാ വനിതാ വേദിയുടെ കലാസന്ധ്യ

ചേമഞ്ചേരി: തിരുവങ്ങൂരിലെ സൈരി ഗ്രന്ഥശാലയുടെ വനിതാ വേദി ഒരുക്കിയ കലാസന്ധ്യ ശ്രദ്ധേയമായി. അരങ്ങ് ’22 എന്ന പേരില്‍ നടന്ന കലാസന്ധ്യ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു മഠത്തില്‍ ഉദ്ഘാടനം ചെയ്തു. സൈരി ഗ്രന്ഥശാലാ പ്രസിഡന്റ് പി.കെ.പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.വി.സന്തോഷ്, ടി.പി.പദ്മനാഭന്‍, പി.കെ.ഉണ്ണികൃഷ്ണന്‍,സിന്ധു സോപാനം, പവിത്രന്‍.ടി എന്നിവര്‍ സംസാരിച്ചു. മികച്ച കൃഷിക്കാരനുള്ള

ചേമഞ്ചേരി ശ്രീരാഗത്തില്‍ അഡ്വ.ഇ.അശോകന്‍ അന്തരിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി ഖാദി റോഡിന് പടിഞ്ഞാറ് വശം ശ്രീരാഗത്തില്‍ അഡ്വ.ഇ.അശോകന്‍ അന്തരിച്ചു. എഴുപത്തിആറ് വയസ്സായിരുന്നു. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കൗണ്‍സില്‍, മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍, ഗവ.പ്ലീഡര്‍ എന്നീ ചുമതലകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. ഭാര്യ: ലീല. മക്കള്‍: രാഹുല്‍ (ദുബായ്), രജന (ഹയര്‍ സെക്കന്ററി ടീച്ചര്‍ എം.എം.എം.എച്ച്.എസ്.എസ് കൂട്ടായ് തിരൂര്‍). മരുമക്കള്‍: നിഷിദ, കൃഷ്ണകുമാര്‍. സഹോദരങ്ങള്‍: ജാനകി അമ്മ,

ഇവര്‍ നാട്ടില്‍ ‘പൊന്ന് വിളയിക്കുന്നവര്‍’, മികച്ച കര്‍ഷകരെ ആദരിച്ച് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്

കൊയിലാണ്ടി: കര്‍ഷകദിനത്തില്‍ സ്വന്തം വിശപ്പടക്കി മറ്റുള്ളവര്‍ക്ക് വേണ്ടി പണിയെടുക്കുന്ന കര്‍ഷകരെ ആദരിച്ച് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്. കര്‍ഷകദിനാഘോഷം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന കര്‍ഷകന്‍, കേര കര്‍ഷകന്‍, നെല്‍കര്‍ഷകന്‍ തുടങ്ങി വിവിധ മേഘലയിലുള്ളവരെയാണ് ആദരിച്ചത്. ചേമഞ്ചേരിയിലെ മുതിര്‍ന്ന കര്‍ഷകനായ അബൂബക്കര്‍ ഹാജി, അഫ്‌സല്‍ വടക്കേ ഏരൂര്‍, നെല്‍കര്‍ഷകന്‍ അശോകന്‍ കോട്ട്, കേര

കാലം ഓര്‍ത്ത് പറയേണ്ട പേരുകള്‍; ചേമഞ്ചേരിയിലെ സമരപോരാളി കുറത്തിശാലയില്‍ കോട്ട് മാധവന്‍ നായരെക്കുറിച്ച് അറിയാം

സുഹാനി എസ്. കുമാർ മലബാറില്‍ ഉടനീളം നിരവധി സമരങ്ങൾ ആ കാലഘട്ടത്തില്‍ നടന്നിരുന്നു. ഇന്നത്തെ പുതുതലമുറ അറിയാതെ പോയ നിരവധി പോരാളികള്‍ ജീവിച്ച് പോരാടി മരിച്ച ഒരു മണ്ണ് കൂടിയാണ് ഇത്. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ആഹ്വാനത്തിന് ശേഷമാണ് ഈ സംഭവങ്ങള്‍ എല്ലാം ഉണ്ടാകുന്നത്. 1942 ആഗസ്റ്റിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബോംബെ സമ്മേളനം നടക്കുന്നത്.

ലഹരിയ്‌ക്കെതിരെ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും വോട്ട്; ചേമഞ്ചേരിക്കാര്‍ രേഖപ്പെടുത്തി ‘പുതുലഹരിക്ക് ഒരു വോട്ട്’

ചേമഞ്ചേരി: ജില്ലാ ഭരണകൂടത്തിന്റെയും നശാ മുക്ത് ഭാരത് അഭിയാന്റെയും ക്യാമ്പസ് ഓഫ് കോഴിക്കോട് പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തില്‍ തുടക്കമിട്ട ‘പുതുലഹരിക്ക് ഒരു വോട്ട്’ പരിപാടിയില്‍ വോട്ട് രേഖപ്പെടുത്തി ചേമഞ്ചേരിക്കാര്‍. രാവിലെ പൂക്കാട് അങ്ങാടിയില്‍ വച്ചു നടന്ന വോട്ടിങ്ങില്‍ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും നാട്ടുകാരും അണിചേര്‍ന്നു. ജില്ലയിലെ സമഗ്ര ബോധവത്കരണ-പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആവിഷ്‌ക്കരിച്ച ‘പുതുലഹരിയിലേക്ക്’ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

യാത്രക്കാരുടെ നിരന്തര സമ്മര്‍ദ്ദങ്ങള്‍ക്ക് അല്പം ഫലമുണ്ടായി; ചേമഞ്ചേരി, വെള്ളറക്കാട് സ്റ്റേഷനുകളില്‍ കണ്ണൂര്‍-ഷൊര്‍ണൂര്‍ ട്രെയിന്‍ നിര്‍ത്തും

കൊയിലാണ്ടി: യാത്രക്കാരുടെ നിരന്തരമായ സമ്മര്‍ദ്ദം ഭാഗികമായി ഫലം കണ്ടു. ചേമഞ്ചേരി, വെള്ളക്കറക്കാട് സ്റ്റേഷനുകളില്‍ തീവണ്ടി നിര്‍ത്താനുള്ള നടപടികള്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ കണ്ണൂരില്‍ നിന്നും ഷൊര്‍ണ്ണൂരിലേക്ക് പോകുന്ന 06456 നമ്പര്‍ ട്രെയിന്‍ ജൂലൈ നാലുമുതല്‍ ഈ സ്റ്റേഷനുകളില്‍ നിര്‍ത്തുമെന്ന് റെയില്‍വേ അറിയിച്ചിരിക്കുകയാണ്. കണ്ണൂരില്‍ നിന്ന് 3.10ന് യാത്ര പുറപ്പെടുന്ന വണ്ടി വൈകുന്നേരം 4.29ന് വെള്ളറക്കാട് സ്റ്റേഷനിലും 4.35ന്

സൂര്യനമസ്കാരം, ശതസാധക സംഗമം; ചേമഞ്ചേരി ലൈഫ് ആശ്രമത്തിന്റെയും മിസ്റ്റിക് റോസ് സ്കൂൾ ഓഫ് യോഗയുടെയും ആഭിമുഖ്യത്തിൽ കാപ്പാട് യോഗ ദിനാഘോഷം

ചേമഞ്ചേരി: അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിന്റെ ഭാഗമായി ചേമഞ്ചേരി ലൈഫ് ആശ്രമത്തിന്റെയും മിസ്റ്റിക് റോസ് സ്കൂൾ ഓഫ് യോഗയുടെയും സംയുക്താഭിമുഖ്യത്തിൽ സൂര്യനമസ്കാരവും ശതസാധക സംഗമവും നടത്തി. കാപ്പാട് കടപ്പുറത്ത് നടന്ന പരിപാടിയിൽ നൂറു പേരാണ് ഒരുമിച്ച് സൂര്യനമസ്കാരം ചെയ്തത്. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ സംഗമം ഉദ്ഘാടനം ചെയ്തു. ദീപ കെ.വി അധ്യക്ഷയായി. യോഗത്തിൽ എൻ.കെ.അനൂപ്

ജനകീയസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചേമഞ്ചേരി പഞ്ചായത്തിലെ മുൻ ജനപ്രതിനിധികളെ ആദരിച്ചു

ചേമഞ്ചേരി: ജനകീയസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചേമഞ്ചേരി പഞ്ചായത്തിലെ മുൻ ജനപ്രതിനിധികളെ ആദരിച്ചു. കഴിഞ്ഞ 25 വർഷക്കാലയളവിലെ ജനപ്രതിനിധികളെയാണ് ആദരിച്ചത്. കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ ഭാസ്കരൻ മാസ്റ്റർ ആധാരഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഇ ശ്രീധരന്‍ മാസ്റ്റര്‍ അന്തരിച്ചു

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടും പൂക്കാട് കലാലയം മുന്‍ ജനറല്‍ സെക്രട്ടറിയും രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന ഇ. ശ്രീധരന്‍ മാസ്റ്റര്‍ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ചേമഞ്ചേരി യു.പി. സ്‌കൂള്‍ പ്രധാനാധ്യാപകനായി വിരമിച്ചതാണ് അദ്ദേഹം. അഭയം സ്‌പെഷ്യല്‍ സ്‌ക്കൂള്‍ നിര്‍വ്വാഹക സമിതി അംഗം, ഇന്ത്യന്‍ നേഷനല്‍ കോണ്‍ഗ്രസ്സ് ചേമഞ്ചേരി മണ്ഡലം സെക്രട്ടറി എന്നീ

ദേശീയപാതയില്‍ ചേമഞ്ചേരിയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു; പ്രദേശത്ത് വൈദ്യുതി ബന്ധം തടസപ്പെട്ടു

കൊയിലാണ്ടി: ദേശീയപാതയില്‍ ചേമഞ്ചേരിയില്‍ മരണം വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ചേമഞ്ചേരി പഞ്ചായത്ത് കേരള ഫീഡ്‌സിന് മുന്നിലുള്ള പൂമരമാണ് പൊട്ടി വീണത്. സമീപത്തെ ഇലക്ട്രിക് ലൈനിലേക്കും റോഡിലേക്കുമായി മരം പൊട്ടി വീഴുകയായിരുന്നു. ഇതേത്തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റിയശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍