പാലിയേറ്റീവ് ആതുര സേവന, കായി രംഗത്ത് പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം; ചേമഞ്ചേരി ബോധി ഗ്രന്ഥാലയത്തില്‍ യുവവേദി പ്രവര്‍ത്തനമാരംഭിച്ചു


ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയത്തില്‍ യുവ വേദി പ്രവര്‍ത്തനമാരംഭിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന അജ്‌നാഫ് കാച്ചിയില്‍ യുവവേദി ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് ആതുര സേവനം, കായിക രംഗം എന്നീ മേഖലകളില്‍ പുതുമയാര്‍ന്ന പരിപാടികള്‍ യുവ വേദി പ്രവര്‍ത്തനങ്ങളുമായി കോര്‍ത്തിണക്കും.

കൂടാതെ മുഴുവന്‍ യുവവേദി പ്രവര്‍ത്തകരും ഗ്രന്ഥശാലയില്‍ അംഗത്വമെടുക്കാന്‍ തീരുമാനിച്ചു. ഓരോ ദ്വൈമാസത്തിലും കൈയ്യെഴുത്തു മാസികകള്‍ പുസ്തക ചര്‍ച്ചകള്‍ എന്നിവ നടത്താന്‍ ധാരണയായി.

യുവ വേദിയുടെ സഹകരണത്തോടെ E catelogue നിര്‍മ്മാണം, E learning പ്രോത്സാഹന പദ്ധതി എന്നിവ ഓണക്കാലത്തിനു മുമ്പ് നടപ്പിലാക്കും. ഭാരവാഹികളായി അഭിരാഗ് (കണ്‍വീനര്‍), നിമിഷ പെരൂളി (ചെയര്‍ പേഴ്‌സണ്‍ ) ,അഭിനന്ദ് ( ജോയിന്റ് കണ്‍വീനര്‍ ), അശ്വിന്‍ ( Vice ചെയര്‍മാന്‍ ) എന്നിവരെ തെരഞ്ഞെടുത്തു. ബോധി പ്രസിഡണ്ട് എന്‍.വി.സദാനന്ദന്‍, സെക്രട്ടറി വി.കെ.വിപിന്‍ദാസ്, ഷൈജു.എന്‍.പി എന്നിവര്‍ സംസാരിച്ചു.