Tag: Chemanchery

Total 49 Posts

”രണ്ടര വര്‍ഷത്തെ വൈസ് പ്രസിഡന്റ് ജീവിതത്തിന് വിരാമം” ചേമഞ്ചേരി പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് അജ്‌നഫ്; പദവിയൊഴിയുന്നത് ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ടെന്ന സംതൃപ്തിയോടെ

ചേമഞ്ചേരി: ചേമഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് അജ്‌നഫ്. എല്‍.ഡി.എഫ് അധികാരമേറ്റെടുത്ത സമയത്തുണ്ടാക്കിയ ധാരണപ്രകാരം എല്‍.ജെ.ഡിക്ക് വൈസ് പ്രസിഡന്ററ് സ്ഥാനം കൈമാറുന്നതിനായാണ് രാജി. ”ജനങ്ങളും പാര്‍ട്ടിയും എന്നിലേല്‍പ്പിച്ച ദൗത്യങ്ങള്‍ പരമാവധി നന്നായി നിര്‍വഹിച്ചിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്.” എന്ന് അജ്‌നഫ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. രാഷ്ട്രീയ രംഗത്തോ പഞ്ചായത്ത് ഭരണകാര്യങ്ങളിലോ അത്ര വലിയ പരിചയ

അമൃത സരോവര്‍ പദ്ധതിയില്‍ ചേമഞ്ചേരി പഞ്ചായത്തിലെ പൂങ്കുളവും; ഒരുങ്ങുന്നത് പതിമൂന്ന് ലക്ഷത്തിലേറെ രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍

ചേമഞ്ചേരി: പഞ്ചായത്തിലെ പ്രധാന നീരുറവയായ പൂങ്കുളം നവീകരിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അമൃത സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുളം നവീകരിക്കുന്നത്. ചേമഞ്ചേരി പഞ്ചായത്തിലെ 20ാം വാര്‍ഡിലാണ് പൂങ്കുളം സ്ഥിതി ചെയ്യുന്നത്. 13,62580 രൂപയുടെ നവീകരണ പ്രവൃത്തികള്‍ക്കാണ് തുടക്കമായിരിക്കുന്നത്. നിര്‍മ്മാണ പ്രവൃത്തികള്‍ വിലയിരുത്താനായി കഴിഞ്ഞദിവസം എന്‍.ആര്‍.ഇ.ജി.എ കേന്ദ്രസംഘം പൂങ്കുളം സന്ദര്‍ശിച്ചിരുന്നു. നാട്ടിലെ പ്രധാന നീരുറവയായ പൂങ്കുളം അമൃത് സരോവര്‍

അവധിദിനത്തില്‍ അനുമതിയില്ലാതെ മണ്ണെടുത്തു; തുവ്വക്കോട് നിന്നും ജെ.സി.ബിയും ടിപ്പര്‍ ലോറിയും പിടിച്ചെടുത്ത് അധികൃതര്‍

ചേമഞ്ചേരി: അനുമതിയില്ലാതെ മണ്ണെടുത്തതിന്റെ പേരില്‍ തുവ്വക്കോട് നിന്നും ജെ.സി.ബിയും ടിപ്പര്‍ലോറിയും പിടിച്ചെടുത്ത് താലൂക്ക് അധികൃതര്‍. വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും ഡെപ്യൂട്ടി തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയും മണ്ണെടുക്കാനുപയോഗിച്ച വാഹനങ്ങള്‍ പിടിച്ചെടുക്കുകയുമായിരുന്നു. വളപ്പില്‍ മനോഹരന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നാണ് മണ്ണെടുത്തത്. ജെ.സി.ബി ഉപയോഗിച്ച് സ്ഥലമിടിച്ച് മണ്ണ് ലോറികളില്‍ നീക്കി മേപ്പായി കുളത്തിന് സമീപത്തുളള പ്രദേശം

മണിപ്പൂരില്‍ കലാപബാധിത പ്രദേശങ്ങളില്‍ കുടുങ്ങിയ ഒമ്പത് മലയാളി വിദ്യാര്‍ഥികളില്‍ ചേമഞ്ചേരി സ്വദേശിയും; തിങ്കളാഴ്ച നാട്ടിലെത്തിക്കാനാകുമെന്ന് പ്രതീക്ഷ

ചേമഞ്ചേരി: മണിപ്പൂരില്‍ കലാപബാധിത പ്രദേശങ്ങളില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളില്‍ ചേമഞ്ചേരി സ്വദേശിയും. ചേമഞ്ചേരി സ്വദേശിയായ എസ്.ബി റിതിനാണ് കലാപ ബാധിത പ്രദേശത്ത് അപകടപ്പെട്ടുപോയത്. മണിപ്പൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണ് റിതിന്‍ അടക്കമുള്ളവര്‍. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, പാലക്കാട് സ്വദേശികളായ ഒമ്പത് മലയാളി വിദ്യാര്‍ഥികളാണ് ഇവിടെ കുടുങ്ങിയത്. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി അബ്ദുള്‍ ബാസിത്,

തൂവ്വപ്പാറ കൂര്‍ക്കന്‍ കല്ലില്‍ സത്യന്‍ അന്തരിച്ചു

ചേമഞ്ചേരി: തൂവ്വപ്പാറ കൂര്‍ക്കന്‍ കല്ലില്‍ സത്യന്‍ അന്തരിച്ചു. അന്‍പത്തിയെട്ട് വയസായിരുന്നു. ഭാര്യ: പ്രീത. അച്ഛന്‍: പരേതനായ ചങ്ങരന്‍. അമ്മ പരേതയായ കല്ല്യാണി. സഹോദരങ്ങള്‍: ബാലന്‍, യോശോദ, നാരാണയന്‍, പരേതരായ അശോകന്‍, ദാമോദരന്‍, കെ.കെ.ചാത്തു, ശ്രീധരന്‍.

ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ ഇനി അവശ്യകാര്യങ്ങള്‍ക്ക് ക്യൂനിന്ന് ബുദ്ധിമുട്ടേണ്ട; പ്രിവിലേജ് കാര്‍ഡ് വിതരണം ചെയ്ത് ചേമഞ്ചേരി പഞ്ചായത്ത്

ചേമഞ്ചേരി: ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ക്ക് പ്രിവിലേജ് കാര്‍ഡ് വിതരണം ചെയ്ത് ചേമഞ്ചേരി പഞ്ചായത്ത്. ഈ കാര്‍ഡ് കൈവശമുള്ള രക്ഷിതാക്കള്‍ക്ക് ഇനിമുതല്‍ റേഷന്‍ കട, മാവേലി സ്റ്റോറുകള്‍, ബാങ്ക്, ആശുപത്രി, വ്യാപാര സ്ഥാപനങ്ങള്‍, മറ്റു പൊതു സ്ഥാപനങ്ങള്‍ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളില്‍ മുന്‍ഗണന ഉറപ്പുവരുത്തുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വീടുവിട്ട് അധികസമയം നില്‍ക്കാന്‍ സാധിക്കാത്ത ഇവരുടെ പ്രതിസന്ധി

കാപ്പാട് കോയിപ്പോയില്‍ അബൂബക്കര്‍ ഹാജി അന്തരിച്ചു

ചേമഞ്ചേരി: കാപ്പാട് പൗരപ്രമുഖനും മുസ്ലിം ലീഗ് പ്രവര്‍ത്തകനും ബാംഗ്ലൂരിലെ ദീര്‍ഘകാല വ്യാപാരിയുമായിരുന്ന കോയിപ്പോയില്‍ അബൂബക്കര്‍ ഹാജി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്യ:അത്തോളി കുനിയില്‍ ആയിഷബി. മക്കള്‍: ഹാരിസ്, ഹാജറ, ഫൗസിയ, പരേതരായ ഫൈസല്‍, ഫസീല മരുമക്കള്‍: എ.കെ.ഹസ്‌ന, അബ്ദുല്ലത്തീഫ് എരമംഗലം, സിറാജ് കൊയിലാണ്ടി, പരേതയായ ഫാത്തിമ റോസ്‌ന സഹോദരങ്ങള്‍: കെ.പി.മൂസ്സഹാജി ചെങ്ങോട്ട്കാവ്, കെ.പി.ഖദീജ കച്ചേരി പറമ്പത്ത്,

കത്തുന്ന വെയിലില്‍ ആശ്വാസമായി ചേമഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ തണ്ണീര്‍ പന്തല്‍

ചേമഞ്ചേരി: കടുത്ത വേനലില്‍ ജനങ്ങള്‍ക്കാശ്വാസമായി ചേമഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ തണ്ണീര്‍ പന്തല്‍. വേനല്‍ ചൂട് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാന സഹകരണ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ് ബാങ്കിന്റെ നേതൃത്വത്തില്‍ കുടിവെള്ള വിതരണത്തിനായി തണ്ണീര്‍ പന്തല്‍ സ്ഥാപിച്ചത്. ബാങ്ക് പ്രസിഡന്റ് കെ. വീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഭരണസമിതി അംഗം എം.പി അശോകന്‍ അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി ധനഞ്ജയ്

ഭവനനിര്‍മ്മാണത്തിനും മാലിന്യ സംസ്‌കരണത്തിനും മുന്‍ഗണന; ചേമഞ്ചേരിയുടെ 2023-24 വര്‍ഷത്തെ ബഡ്ജറ്റ് വിശദാംശങ്ങള്‍ അറിയാം

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് അജ്‌നഫ് കാച്ചിയില്‍ അവതരിപ്പിച്ചു. 29.36 കോടി വരവും 28.72 കോടി ചെലവും 64 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു. ഭവന നിര്‍മ്മാണം മാലിന്യ സംസ്‌കരണം എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്. ലൈഫ് ഭവന പദ്ധതിയ്ക്കായി 3.75 കോടി രൂപ വകയിരുത്തി. ഉറവിട മാലിന്യ സംസ്‌കരണം ലക്ഷ്യമിട്ടുകൊണ്ട്

നാട്ടുകാരെ സംബന്ധിച്ച് മീന്‍കൃഷി നടത്തി ജീവിക്കുന്ന ചെറുപ്പക്കാരന്‍, വീടുവിട്ടുപോയത് ഫെബ്രുവരി ഒന്നിന്; ചേമഞ്ചേരി സ്വദേശിയായ യുവാവ് മംഗളുരുവില്‍ ജ്വല്ലറി ജീവനക്കാരനെ കൊന്ന കേസില്‍ പിടിയിലായതിന്റെ ഞെട്ടലില്‍ പ്രദേശവാസികള്‍

ചേമഞ്ചേരി: മംഗളുരു ഹമ്പന്‍കട്ടയില്‍ ജ്വല്ലറി ജീവനക്കാരനെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ ചേമഞ്ചേരി സ്വദേശിയായ യുവാവ് പിടിയിലായെന്ന വാര്‍ത്ത ഞെട്ടലോടെയാണ് പ്രദേശവാസികള്‍ ഉള്‍ക്കൊണ്ടത്. ചാത്തനാടത്ത് താഴെ വീട്ടില്‍ പി.പി.ശിഫാസിനെയാണ് ഇന്നലെ കാസര്‍ഗോഡുവെച്ച് പൊലീസ് പിടികൂടിയത്. നാട്ടുകാരെ സംബന്ധിച്ച് മീന്‍കൃഷിയൊക്കെയായി മുന്നോട്ടുപോയിരുന്ന ഒരാള്‍ എന്ന നിലയിലാണ് പി.പി.ശിഫാസിനെ അറിയുന്നത്. കൊളക്കാട് കെട്ടില്‍ മീന്‍ കൃഷി നടത്തുകയും ഈ