കത്തുന്ന വെയിലില്‍ ആശ്വാസമായി ചേമഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ തണ്ണീര്‍ പന്തല്‍


ചേമഞ്ചേരി: കടുത്ത വേനലില്‍ ജനങ്ങള്‍ക്കാശ്വാസമായി ചേമഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ തണ്ണീര്‍ പന്തല്‍. വേനല്‍ ചൂട് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാന സഹകരണ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ് ബാങ്കിന്റെ നേതൃത്വത്തില്‍ കുടിവെള്ള വിതരണത്തിനായി തണ്ണീര്‍ പന്തല്‍ സ്ഥാപിച്ചത്.

ബാങ്ക് പ്രസിഡന്റ് കെ. വീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഭരണസമിതി അംഗം എം.പി അശോകന്‍ അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി ധനഞ്ജയ് സ്വാഗതവും ടി.വി ചന്ദ്രഹാസന്‍ നന്ദിയും പറഞ്ഞു. പി.ശിവദാസന്‍, പി.കെ. പൂര്‍ണേശ്വരി, കെ.കെ. രവിത്ത് എന്നിവര്‍ സംസാരിച്ചു.