Tag: Chakkittapara
ചെന്നൈ യാത്രയ്ക്ക് ബുക്ക് ചെയ്ത ബര്‍ത്ത് അതിഥിത്തൊഴിലാളികള്‍ കൈയേറി; ഇരിക്കാനോ ഉറങ്ങാനോ കഴിയാതെ യാത്ര പൂര്‍ത്തിയാക്കേണ്ടി വന്ന ചക്കിട്ടപ്പാറ സ്വദേശികളായ ദമ്പതിമാര്‍ക്ക് റെയില്‍വേ 95,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
ചക്കിട്ടപ്പാറ: ചെന്നൈ യാത്രയ്ക്കായി തീവണ്ടിയില്‍ ബുക്ക് ചെയ്ത ബര്‍ത്ത് അതിഥിത്തൊഴിലാളികള്‍ കൈയേറി. സംഭവത്തില്‍ ദമ്പതിമാര്‍ക്ക് റെയില്‍വേ 95,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മിഷന്‍. ചക്കിട്ടപ്പാറ കരിമ്പനക്കുഴിയില്‍ ഡോ. നിതിന്‍ പീറ്റര്‍, ഭാര്യ ഒറ്റപ്പാലം വരോട് ‘ശ്രീഹരി’യില്‍ ഡോ. സരിക എന്നിവര്‍ നല്‍കിയ പരാതിയിലാണ് പാലക്കാട് ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധി. ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍,
കേരളത്തിന് അഭിമാനമായി ചക്കിട്ടപാറയുടെ സ്വന്തം നയന ജയിംസ്; ദേശീയ ഗെയിംസില്‍ ചാടിയെടുത്തത് സ്വര്‍ണ്ണ മെഡല്‍
അഹമ്മദാബാദ്: 36-ാം ദേശീയ ഗെയിംസില്‍ കേരളത്തിന് സ്വര്‍ണത്തിളക്കമേകി ചക്കിട്ടപ്പാറ സ്വദേശി നയനാ ജയിംസ്. കേരളത്തിനായി മത്സരത്തിനിറങ്ങിയ നയന വനിതകളുടെ ലോങ് ജംപിലാണ് മെഡല്‍ സ്വന്തമാക്കിയിരിക്കുന്നത്. ഈയിനത്തില്‍ വെങ്കലവും കേരളത്തിന് തന്നെ. ശ്രുതി ലക്ഷ്മിയാണ് വെങ്കലം സ്വന്തമാക്കിയത്. പഞ്ചാബിന്റെ ഷൈലി സിങിനാണ് വെള്ളി. 6.33 മീറ്റര്‍ താണ്ടിയാണ് നയനയുടെ മുന്നേറ്റം. 2017ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ
”ചക്കിട്ടപ്പാറയില്‍ ഇനിയൊരു പേപ്പട്ടി ആക്രമണമുണ്ടായാലും അതിനെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിടും, നരിനടയില്‍ പട്ടിയെ വെടിവെച്ചുകൊന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറില്ല” ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ സംസാരിക്കുന്നു
ചക്കിട്ടപ്പാറയിലെ നരിനടയില്‍ നിരവധി പേരെ ആക്രമിച്ച് ഭീതിപടര്‍ത്തിയ പേപ്പട്ടിയെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവ് നല്‍കിയ ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന്റെ നിലപാട് വലിയ ചര്‍ച്ചയായിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് താന്‍ ചെയ്തതെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തുതന്നെയായാലും നേരിടാന്‍ തയ്യാറാണെന്നും കെ.സുനില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. പേപ്പട്ടിയെക്കൊല്ലാന്‍ ഉത്തരവിട്ട സുനിലിനെതിരെ
രണ്ട് വര്‍ഷം മുന്‍പ് അമ്മയെ കൊടുവാള്‍ കൊണ്ട് വെട്ടി, ഇപ്പോള്‍ കൊലപാതകവും; ചക്കിട്ടപാറ മുതുകാട്ടിലെ ദാരുണ കൊലപാതകത്തില്‍ നിര്‍ണ്ണായകമായത് നാട്ടുകാരുടെ മൊഴി
ചക്കിട്ടപാറ: മുതുകാട് നരേന്ദ്രദേവ് കോളനിയില്‍ ആദിവാസി സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് മകന്‍ അറസ്റ്റില്‍. അമ്പലക്കുന്ന് ജാനുവിന്റെ (55) മരണവുമായി ബന്ധപ്പെട്ടാണ് മകന്‍ അനീഷിനെ പെരുവണ്ണാമൂഴി എസ്.ഐ ആര്‍.സി ബിജു അറസ്റ്റ് ചെയ്തത്. ഈ മാസം 10ന് രാവിലെയാണ് ജാനുവിനെ വീടിനകത്ത് കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന ഫൊറന്‍സിക്
ചക്കിട്ടപാറയില്‍ കൃഷിയിടത്തിലെത്തിയ കാട്ടുപന്നിയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വെടിവെച്ചു കൊന്നു; ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)
പേരാമ്പ്ര: ചക്കിട്ടപാറയില്‍ കൃഷിയിടത്തിലെത്തിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. കൃഷിനശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാന്‍ കോടതിയില്‍ നിന്ന് അനുമതി നേടിയ മുണ്ടക്കല്‍ ഗംഗാധരന്‍ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കാട്ടുപന്നിയെ വെടിവെച്ച് കൊന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. ചക്കിട്ടപ്പാറ പതിമൂന്നാം വാര്‍ഡില്‍ മംഗലത്ത് മാത്തുക്കുട്ടിയുടെ കൃഷിയിടത്തിലെത്തിയ കാട്ടുപന്നിയെയാണ് വെടിവെച്ചുകൊന്നത്. കൃഷിയിടത്തിലിറങ്ങിയ
”നഷ്ടമായത് മുതുകാടിന്റെ സമരമണ്ണ് ചുവന്ന ഭൂമികയാക്കാന്‍ രക്തവും വിയര്‍പ്പും നല്‍കിയ സഖാവിനെ” അന്തരിച്ച സി.പി.എം നേതാവ് മുതുകാട് രാരാറ്റേമ്മല്‍ രവീന്ദ്രനെക്കുറിച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍
വ്യക്തി ജീവിതത്തില്‍ ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ട് എങ്കില്‍ അതിനൊരു കാരണം രവിയേട്ടന്‍ മാത്രമാണ്. വ്യക്തിപരമായി എനിക്ക് നഷ്ടമായത് ജേഷ്ഠ സഹോദര സ്‌നേഹത്തോടെ, ജീവിക്കാന്‍, സ്‌നേഹിക്കാന്‍, സംഘടന പ്രവര്‍ത്തനം നടത്താന്‍, സഹജീവികളോട് കരുണയോടു പെരുമാറാന്‍ ഒക്കെ എന്നെ പഠിപ്പിച്ച ഒരു വലിയ മനുഷ്യ സ്‌നേഹിയെ ആണ്. 1970 കളില്‍ ആണ് രവിയേട്ടന്‍ പേരാമ്പ്ര എസ്റ്റേറ്റില്‍ എത്തുന്നത്. അന്ന്
‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി ചക്കിട്ടപാറയില്‍ മാവിന്‍ തോട്ടം
പേരാമ്പ്ര: സംസ്ഥാന സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ചക്കിട്ടപാറയില്‍ മാവിന്‍ തോട്ടം ഒരുക്കുന്നു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡിന്റെ കീഴിലുള്ള പേരാമ്പ്ര എസ്റ്റേറ്റിലെ 50 ഏക്കര്‍ സ്ഥലത്താണ് തോട്ടം സജ്ജമാക്കുന്നത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഒ.പി.കെ സലാം മാവിന്‍ തൈ നട്ടുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ അധ്യക്ഷത വഹിച്ചു.
ചക്കിട്ടപാറയില്‍ യന്ത്രത്തോക്കുകളുമായി മാവോയിസ്റ്റുകള്‍; അഞ്ചംഗ സംഘം വീടുകള്‍ കയറിയിറങ്ങി ലഘുലേഖകള്‍ വിതരണം ചെയ്തു
പേരാമ്പ്ര: ചക്കിട്ടപാറയില്‍ വീണ്ടും മാവോയിസ്റ്റുകള്‍ എത്തി. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘം യന്ത്രത്തോക്കുകളുമായി പയ്യാനക്കോട്ട, ഉദയനഗര്‍ ഭാഗങ്ങളിലെത്തിയത്. രാത്രി 12:45 മുതല്‍ പുലര്‍ച്ചെ രണ്ടര വരെ സായുധസംഘം പ്രദേശത്തെ മുഴുവന്‍ വീടുകളിലും കയറിയിറങ്ങി ലഘുലേഖകളും കയ്യെഴുത്ത് പോസ്റ്ററുകളും വിതരണം ചെയ്തു. ഇവര്‍ തന്നെയാണ് കഴിഞ്ഞ ദിവസം ഉദയനഗര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും
‘തണ്ടര്‍ബോള്‍ട്ടിനെ കാട്ടി പേടിപ്പിക്കേണ്ട, മുതുകാട്ടില്‍ ഖനനം അനുവദിക്കില്ല’; ചക്കിട്ടപാറയില്‍ വീണ്ടും മാവോയിസ്റ്റുകൾ
പേരാമ്പ്ര: ചക്കിട്ടപാറയില്‍ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മുതുകാട് നാലാം ബ്ലോക്കിലെ ഉദയനഗറിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലും പരിസരത്തുമാണ് ഇന്ന് പുലര്‍ച്ചെയോടെ പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടത്. മുതുകാട് പയ്യാനിക്കോട്ടയെ തുരക്കാന്‍ ഖനന മാഫിയയെ അനുവദിക്കില്ല. കൃഷി ഭൂമി സംരക്ഷിക്കാന്‍ ഏതറ്റം വരെയും സി.പി.ഐ (മാവോയിസ്റ്റ്) പ്രവര്‍ത്തകര്‍ മുന്നോട്ടു പോകും എന്നാണ് പോസ്റ്ററില്‍